കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ശരത് മേനോന്‍, സൗരവ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. കാസര്‍കോടു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസം ചട്ടഞ്ചാലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ചട്ടഞ്ചാല്‍ സ്വദേശി ഉഷ, ഭര്‍ത്താവ് ശിവദാസ്, സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ഡ്രൈവര്‍ എന്നിവരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവര്‍ക്കും നിസാര പരിക്കുണ്ട്. ഉഷയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ആംബുലന്‍സ്.This image has an empty alt attribute; its file name is zfhb-1024x577.jpg

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page