കാസര്‍കോട്: കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും ദാരുണമായി കൊല്ലപ്പെട്ട അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ മഞ്ചേശ്വരത്ത് വീണ്ടും അപകടം. കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശിയും മംഗളൂരുവിലെ ഫ്ളാറ്റില്‍ താമസക്കാരനുമായ വിപിന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 മണിയോടെ ഹൊസങ്കടി ദേശീയപാതയിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹം മംഗ്ളൂരു വെന്‍ലോക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് കുഞ്ചത്തൂരില്‍ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കാസര്‍കോട്ട് നിന്ന് അപകടത്തില്‍ പരിക്കേറ്റ യുവതിയേയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സ് എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അന്നത്തെ അപകടം. കാര്‍ യാത്രക്കാരായ തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശികളാ ശിവകുമാര്‍ മേനോന്‍ (54), മക്കളായ ശരത് (22), സൗരവ് (15) എന്നിവരാണ് മരിച്ചത്.