എലിവിഷം അകത്തു ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂരിലെ യുവ ഫുട്ബോൾ താരം മരിച്ചു

കാസർകോട്: എലിവിഷം അകത്തു ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂരിലെ യുവ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. പൂച്ചോൽ സ്വദേശി ടി അഭിറാം (23) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് എലിവിഷം കഴിച്ചത്. വീട്ടിൽ അവശനിലയിൽ കണ്ട യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എടാട്ടുമ്മലിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം പൂച്ചോലിലെ വീട്ടിലെത്തിക്കും. തുടർന്ന് സമുദായ ശ്മശാനത്തിൽ സംസ്കാരം. എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബിന് വേണ്ടി ജില്ലാ ലീഗ് ഫുട്ബോൾ ടൂർണമെന്റിലും ജില്ലയിലെ വിവിധ സെവൻസ് ടൂർണ്ണമെന്റുകളിലും കളിച്ചിരുന്നു. വെങ്ങാട്ട് കുഞ്ഞിരാമന്റെയും തേളപ്രത്ത് രാധയുടെയും മകനാണ്. അപർണ സഹോദരിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page