ജ്വല്ലറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ബദിയടുക്ക സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പുതുതായി തുടങ്ങുന്ന ജ്വല്ലറിയില്‍ ഷെയര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ യുവാവ് അറസ്റ്റില്‍. ബദിയടുക്ക, നെല്ലിക്കട്ടയിലെ അബ്ദുല്‍ മന്‍സൂറി (26)നെയാണ് കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് കെ.വി വേണുഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ നെല്ലിക്കട്ടയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പുറക്കളം സ്വദേശി വിജേഷ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പുതുതായി തുടങ്ങുന്ന ജ്വല്ലറിയില്‍ ഷെയര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2022 ല്‍ വിജേഷില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത 11 അംഗ സംഘത്തില്‍പ്പെട്ട ആളാണ് അബ്ദുല്‍ മന്‍സൂര്‍. സംഘത്തിലെ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റു ചില സംഘാംഗങ്ങള്‍ ഗള്‍ഫിലേക്ക് കടന്നതായും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page