കണ്ണൂരില്‍ വാഹനാപകടം; 2 പേര്‍ മരിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലും കോളയാട്ടും ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്ത് നടന്ന അപകടത്തില്‍ വെള്ളിക്കീല്‍ സ്വദേശി പി. മുഹമ്മദ് സാബിത്ത് (28) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചതായിരുന്നു. ഇതിനിടയിലാണ് ബൈക്കില്‍ കാറിടിച്ചത്. അപകടത്തിന് ഇടയാക്കിയ കാര്‍ നിര്‍ത്താതെ പോയി. വെള്ളിക്കീല്‍ കെ കുഞ്ഞഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അഫ്സീന, ഷാനിദ്.
കണ്ണൂര്‍, കോളയാട്, പെരുവ-മൂപ്പന്‍ കൊളപ്പ, മഞ്ഞിളിക്കാംപാറയില്‍ ഇന്നോവ കാറിടിച്ചുണ്ടായ അപകടത്തില്‍ കണ്ണവം കോളനിയിലെ നരീക്കോടന്‍ കുമാരന്‍ (65) മരിച്ചു. പെരുവയിലുള്ള ഭാര്യാ വീട്ടിലെത്തിയതായിരുന്നു കുമാരന്‍. ഭാര്യ: പി. ജയലക്ഷ്മി. മക്കള്‍: വിജിനി, വിജിത, വിജിമ. മരുമക്കള്‍: അജേഷ്, വിനു, രതീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page