ജമ്മു കാശ്മീരിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തു; ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

ജമ്മു കശ്മീരിലെ റീസിയിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തു. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു, 33 പേർക്ക്‌ പരുക്ക്. ഞായറാഴ്ച വൈകീട്ട് 6.10 ഓടുകൂടിയാണ് സംഭവം. റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിനു നേരെയാണ് ഭീകരർ വെടിയുതിർത്തത്. നാട്ടുകാരുടെ സഹായത്തോടെ രാത്രി എട്ടുമണിയോടു കൂടി എല്ലാ യാത്രക്കാരെയും പൊലീസ് ബസില്‍ നിന്ന് പുറത്തെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് പൊലീസ്, ആർമി, സിആർപിഎഫ് എന്നിവയുടെ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. രജൗരി, പൂഞ്ച്, റിയാസി എന്നിവിടങ്ങളിലെ മുകൾ ഭാഗങ്ങളിൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭീകരാക്രമണത്തില്‍ രാഹുല്‍ ഗാന്ധി ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. കാശ്മീരിലെ യഥാര്‍ഥ സുരക്ഷ സാഹചര്യം വ്യക്തമാക്കുന്നതാണ് ഭീകരാക്രമണമെന്നും ഭീകരാവാദത്തിനെതിരെ രാജ്യം ഒന്നിച്ചു നില്‍ക്കുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page