നീലേശ്വരത്തെ ബൈക്ക് മോഷണം; പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

കാസർകോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയെ കണ്ടെത്താൻ ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് നീലേശ്വരം പൊലീസ്.
രാജാ റോഡ് അരികിലെ പരിപ്പുവട വിഭവശാലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് ഒരു മാസം മുമ്പാണ് മോഷണം പോയത്. പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പയ്യന്നൂരിലെ എം.വി.സതീശന്റെ ബൈക്ക് ആണ് മോഷണം പോയത്. പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഈ ചിത്രം പുറത്തുവിട്ടാണ് ഇപ്പോൾ ജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്. വിവരം ലഭിക്കുന്നവർ 0467-2280240, 9497980928 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page