ലോകകപ്പ്: ബാര്‍ബഡോസില്‍ ഇടിയും മഴയും ഭീഷണി; എങ്ങും ആശങ്കയും ആവേശവും

ബാര്‍ബഡോസ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്കാ കിരീടപോരാട്ടം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മഴ മേഘങ്ങള്‍ കളിമുടക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കളി നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലെ ബ്രിഡ്ജ് ടൗണിലുള്ള കെന്‍സിംഗ്ടണ്‍ ഓവലിലെ ബാര്‍ബഡോസില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ നിഗമനം.ഈ ലോകകപ്പില്‍ എട്ടു മത്സരങ്ങള്‍ക്കാണ് ബാര്‍ബഡോസ് വേദിയായത്. സ്‌ക്കോട്ട്‌ലാന്റ് -ഇംഗ്ലണ്ട് മത്സരം മഴമൂലം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ കളിച്ചത്. ബാര്‍ബഡോസിലാണ് …

മിന്നല്‍ പ്രളയം; നദി കടന്നുള്ള അഭ്യാസത്തിനിടയില്‍ അഞ്ച് സൈനികര്‍ക്കു വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ലഡാക്കില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ അഞ്ചു സൈനികര്‍ക്കു വീരമൃത്യു. വെള്ളിയാഴ്ച രാത്രിയാണ് അപകടം. ടി- 72 ടാങ്കുമായി ലഡാക്ക് നദി മുറിച്ചു കടക്കാനുള്ള അഭ്യാസം നടത്തുകയായിരുന്നു സൈനികര്‍. ഇതിനിടയില്‍ മിന്നല്‍ പ്രളയം ഉണ്ടായതോടെ ജലനിരപ്പ് പെട്ടെന്നു ഉയരുകയും ടാങ്ക് സൈനികരുമായി മുങ്ങുകയുമായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനാ അതിര്‍ത്തിക്കടുത്താണ് അപകടം.

കത്വഫണ്ട് തട്ടിപ്പ് കേസ്; യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരായ നടപടികള്‍ക്ക് സ്റ്റേ

എറണാകുളം: കത്വഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനും എതിരെയുള്ള കേസ് നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കത്വാ പെണ്‍കുട്ടിക്കായി സമാഹരിച്ച 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചെലവഴിച്ചുവെന്നാണ് പരാതി. യൂത്ത് ലീഗില്‍ നിന്നു രാജിവച്ച യൂസഫ് പടനിലമാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 2021ല്‍ ആണ് അഴിമതി ആരോപണം ഉയര്‍ന്നത്.

കണ്ണനെ സാക്ഷിയാക്കി ശ്രീജു മീരാനന്ദനെ സ്വന്തമാക്കി; ഭര്‍ത്താവിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുമോ?

ഗുരുവായൂര്‍: കണ്ണനെ സാക്ഷിയാക്കി ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാനന്ദന്‍, ശ്രീജുവിന്റെ കഴുത്തില്‍ വരണമാല ചാര്‍ത്തി. മീര ഇനി ഭര്‍ത്താവിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മീരാനന്ദന്റെയും ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവിന്റെയും വിവാഹം ഇരുവീട്ടുകാരും നിശ്ചയിച്ചുറപ്പിച്ചതാണ്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് സംബന്ധിച്ചത്. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.പിന്നീട് ഇരുവീട്ടുകാരുടെയും താല്‍പ്പര്യത്തോടെയാണ് വിവാഹം ഉറപ്പിച്ചത്.‘മുല്ല’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മീരനന്ദന്‍. തനി നാടന്‍ ലുക്കിലെത്തി പ്രേക്ഷകരെ …

മീഞ്ചയില്‍ വന്‍ ക്ഷേത്ര കവര്‍ച്ച; തിരുവാഭരണങ്ങള്‍ കൊള്ളയടിച്ചു

കാസര്‍കോട്: ജില്ലയില്‍ ഭവന ഭേദനങ്ങള്‍ വ്യപകമായതിനു പിന്നാലെ ക്ഷേത്രത്തിലും വന്‍കവര്‍ച്ച. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച, മിയാപദവ്, തലേക്കള ശ്രീ സദാശിവ രാമവിട്ടല ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.ചിരപുരാതനമായ ക്ഷേത്രശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്. ശിവലിംഗമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവലിംഗത്തില്‍ ചാര്‍ത്തിയിരുന്ന മൂന്നു പവന്‍ തൂക്കം വരുന്ന തൃക്കണ്ണും സമീപത്തു വച്ചിരുന്ന വെള്ളിയാഭരണങ്ങളുമാണ് കവര്‍ച്ച പോയത്. ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങളും കവര്‍ന്നിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റി വാസുദേവഭട്ട് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.പൊലീസ് …

കാറഡുക്ക മറ്റൊരു കരുവന്നൂരോ? നേരറിയാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് എത്തുന്നു; സ്വര്‍ണ്ണം പണയപ്പെടുത്തിയവര്‍ ആശങ്കയില്‍

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നടന്ന 4.76 കോടി രൂപയുടെ തട്ടിപ്പിനു പിന്നിലെ ഉള്ളറകള്‍ തേടി, നേരറിയാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം എത്തുന്നു. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് എത്തുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ മണ്ണൂരിലെ ഓഫീസില്‍ തകൃതിയായി പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.ലോക്കല്‍ പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു പറയുന്നു. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം പോയതിനു അന്താരാഷ്ട്ര ബന്ധംവരെ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണം ബാങ്ക് സെക്രട്ടറിയും സി പി എം …

കടയിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഗൃഹനാഥന്‍ ജീപ്പിടിച്ചു മരിച്ചു

കാസര്‍കോട്: കടയിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഇരിയ, മുട്ടിച്ചരല്‍ കോപ്പാളം മൂലയിലെ തമ്പാന്‍ (62) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിരിച്ചയക്കുകയായിരുന്നുവെന്നു പറയുന്നു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം മുട്ടിച്ചരല്‍ വളവിലാണ് അപകടം. സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന തമ്പാനെ ജീപ്പിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: അജിത, സജിത. മരുമക്കള്‍: ശശി (തണ്ണോട്ട്), മുരളി (പൊയ്‌നാച്ചി). അപകടത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു.

ബേക്കൂരിലെ വീട് കവര്‍ച്ച; നിരവധി കേസുകളില്‍ പ്രതിയായ അടുക്ക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: അടഞ്ഞു കിടന്ന വീടു കുത്തിത്തുറന്ന് 1.20 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബന്തിയോട്, അടുക്ക സ്വദേശിയും കര്‍ണ്ണാടക, പറങ്കിപ്പേട്ടയില്‍ താമസക്കാരനുമായ അഷ്‌റഫലി (25)യെ ആണ് കുമ്പള എസ് ഐ ടി എം വിപിനും സംഘവും അറസ്റ്റു ചെയ്തത്.ജൂണ്‍ നാലിന് ബേക്കൂര്‍, സുഭാഷ് നഗറിലെ ആയിഷ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച. സംഭവ സമയത്ത് പരാതിക്കാരിയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ …

ക്രൂരത മാതാവിനോട്; അര്‍ബുദ രോഗിയെ തലയണ അമര്‍ത്തിക്കൊല്ലാന്‍ ശ്രമം; ഏക മകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: അര്‍ബുദ രോഗിയായ മാതാവിനെ കഴുത്തു ഞെരിച്ചും മുഖത്ത് തലയണ അമര്‍ത്തിയും കൊലപ്പെടുത്താന്‍ ശ്രമം. അവശനിലയിലായ ചെറുപുഴ, ഭൂദാനത്തെ നാരായണി അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ സതീശനെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാരായണി അമ്മ അര്‍ബുദ രോഗിയാണ്. ഇവരെ മകന്‍ സതീശനാണ് സംരക്ഷിക്കുന്നത്. നാരായണി അമ്മയ്ക്കു ബോധമില്ലെന്നു സതീശനാണ് ശനിയാഴ്ച പുലര്‍ച്ച അയല്‍വാസികളെയും ബന്ധുക്കളെയും അറിയിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍ തന്നെ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമാണെന്നും കൊലപാതക …

പിണറായി സഖാവല്ല; ഡോക്യുമെന്ററി പിന്‍വലിച്ച് സംവിധായകന്‍; കേരളത്തില്‍ കടുത്ത തിരുത്തല്‍ വേണമെന്ന് സി പി എം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവല്ലെന്നു ചൂണ്ടിക്കാട്ടി സംവിധായകന്‍ കെ ആര്‍ സുഭാഷ് യൂട്യൂബിലൂടെ എട്ടുവര്‍ഷം മുമ്പ് പുറത്തിറക്കിയ ഡോക്യുമെന്ററി പിന്‍വലിച്ചു.2016ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് ഇപ്പോള്‍ പിന്‍വലിച്ച ഡോക്യുമെന്ററി സുഭാഷ് പുറത്തിറക്കിയത്. പിണറായിയെ ബ്രാന്റ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരന്‍ മരിച്ചു കഴിഞ്ഞാല്‍ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്കു പ്രസക്തിയില്ലെന്ന് സംവിധായകന്‍ സുഭാഷ് പ്രതികരിച്ചു.എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ബാനറില്‍ ആണ് 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചത്. മന്ത്രി പി …

നാഗപൂര്‍- മുംബൈ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആക്‌സസ് നിയന്ത്രിത അതിവേഗ ആറുവരിപ്പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയുണ്ടായ അപകടത്തില്‍ കാറുകള്‍ രണ്ടും പൂര്‍ണ്ണമായി തകര്‍ന്നു. നാഗ്പൂരില്‍ നിന്നു മുംബൈയിലേക്കു പോവുകയായിരുന്ന എര്‍ട്ടിഗ കാറില്‍ ഹൈവേയിലൂടെ എത്തിയ സ്വിഫ്ട് കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. എര്‍ട്ടിഗെ റോംഗ് സൈഡിലൂടെയാണ് ഹൈവേയിലേക്കു കയറിയതെന്നു പറയുന്നു.

വെള്ളച്ചാട്ടം കാണിക്കാമെന്ന് പ്രലോഭനം; 12 കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കാട്ടില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 12 കാരന്റെ പരാതി പ്രകാരം നെക്രാജെയിലെ റാഷിദ് കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.റാഷിദും സുഹൃത്തും ചേര്‍ന്ന് ആദ്യം രണ്ടു കുട്ടികളെ കാറില്‍ കയറ്റി വെള്ളച്ചാട്ടം കാണിക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പിന്നീട് രണ്ടുപേരെയും തിരിച്ചെത്തിച്ചു. തുടര്‍ന്ന് കുട്ടികളില്‍ ഒരാളെ വീണ്ടും കാറില്‍ കയറ്റിക്കൊണ്ടുപോയി ഒരു കാട്ടിനകത്തു വച്ച് …

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം | ഖണ്ഡം അഞ്ച്

ഖണ്ഡം അഞ്ച് മന്ത്രം: അന്നമശിതം ത്രേധാവിധീയതേ, യസ്യയ:സ്ഥവിഷ്ഠോ ധാതുസ്തത്പുരിഷം ഭവതിയോമധ്യമസ്തന്മാംസം, യോണിഷുസ്തന്മന:സാരം: നാം കഴിക്കുന്ന ആഹാരം മൂന്നു വിധത്തില്‍ വേര്‍തിരിക്കപ്പെടുന്നു. അവയില്‍ ഏറ്റവും സ്ഥൂലമായ ഭാഗം മലമായിത്തീരുന്നു. മദ്ധ്യമമായ ഭാഗം മാംസമായും ഏറ്റവും സൂക്ഷ്മമായ ഭാഗം മനസ്സുമായിത്തീരുന്നു.നമ്മുടെ പൂര്‍വികരായ ആധ്യാത്മിക ആചാര്യന്മാര്‍ ആത്മീയതയില്‍ മാത്രമല്ല മറ്റെല്ലാ ശാസ്ത്രശാഖകളിലും അവഗാഹം ഉള്ളവരായിരുന്നുവെന്നതാണ് യഥാര്‍ത്ഥ്യം. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് യാതൊരുവിധ ഉപാധികളും ഇല്ലാതിരുന്ന അക്കാലത്ത് മനുഷ്യന്റെ ശാരീരിക ശാസ്ത്രം എത്ര കൃത്യമായിട്ടാണ് നിരീക്ഷിച്ചിട്ടുള്ളതെന്ന് ഈ മന്ത്രം വ്യക്തമാക്കുന്നു. നാം ഭക്ഷിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ …

മേയരുടെ പെരുമാറ്റവും വോട്ടുകൾ കുറച്ചു, ഇങ്ങനെ പോയാൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. മേയർ ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി.തലസ്ഥാനത്തെ ബിജെപിയുടെ വോട്ട് വളര്‍ച്ചയിലും ജില്ലാ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉയര്‍ത്തിയത് ആശങ്കാജനകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതായി വിലയിരുത്തി.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച …

കാസർകോടിന് വീണ്ടും അവഗണന; പുതിയ പാസഞ്ചർ ട്രെയിൻ കണ്ണൂർ മുതൽ ഷൊർണൂർ വരെ

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമായി. അതേസമയം കാസർകോടിന് അവഗണനയും. ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിൻ ഉചയ്ക്ക് 12.30-ന് ഷൊർണൂരിൽ എത്തും. ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും.കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് …

പിടിയിലായ കള്ളൻ അഭിരാജ് 12 കേസുകളിലെ പ്രതി; ഒറ്റ ദിവസം നടത്തിയത് മൂന്ന് കവർച്ച; നീലേശ്വരം പൊലീസിന് പൊൻ തൂവൽ

കാസർകോട്: നീലേശ്വരം ചിറപ്പുറത്തെ കവർച്ചാക്കേസിൽ പിടിയിലായ കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജ് (31) ഒരു ദിവസം നടത്തിയത് മൂന്ന് കവർച്ച. ചിറപ്പുറത്തെ ഒ വി രവീന്ദ്രന്റെ വീട്ടിൽനിന്ന് പകൽ സ്വർണവും പണവും മോഷ്ടിക്കുന്നതിനു മുമ്പായി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി ബാലകൃഷ്ണന്റെ മുതിയക്കാലിലെ വീട്ടിൽ നിന്ന് പണവും കവർന്നിരുന്നു. വ്യാഴാഴ്ച ചിറപ്പുറത്ത് ഒരു പൊലീസുദ്യോഗസ്ഥൻ്റെ വീട്ടിലും പ്രതി കവർച്ചാശ്രമം നടത്തിയിരുന്നു. വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ല. ഇതിന്റെ അരിശത്തിൽ വീട്ടിൽ ആകെ കനത്ത നാശനഷ്ടം വരുത്തിയാണ് …

പൊലീസ് വാഹനം തകർത്തു; എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും

കാസർകോട്: പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് സ്വദേശി കെ.എം. ഹൗസിൽ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. 2019 ജനുവരി ഒന്നിന് രാവിലെ …

വീഴ്ചയ്ക്കു മുമ്പുള്ള ശാന്തത

ജീവിതം ആനന്ദകരമായി മുന്നോട്ടു പോകുന്ന കാലം. മക്കളൊക്കെ വളര്‍ന്നു. അവരുടെ വിദ്യാഭ്യാസം തുടങ്ങി.നാട്ടിലെ ഏറ്റവും വലിയ സ്‌കൂളില്‍ തന്നെ ഞാന്‍ അവരെ ചേര്‍ത്ത് പഠിപ്പിച്ചു. ആ കാര്യത്തിലും അവര്‍ക്ക് ഒരു കുറവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ പഠിച്ച കാലമോ ഞാന്‍ വളര്‍ന്ന സാഹചര്യമോ അല്ല.എങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളെ ഞാന്‍ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തി. പണം കൊടുത്ത് പഠിച്ചാല്‍ മാത്രമേ മികച്ച വിദ്യാഭ്യാസം നേടാന്‍ കഴിയുയെന്ന ഈ കാലത്തെ മിഥ്യാധാരണയെ ഞാനായിട്ട് തിരുത്തി കുറിക്കേണ്ടെന്ന് എനിക്ക് തോന്നി.കാരണം നാളെ …