ബാര്‍ബഡോസ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്കാ കിരീടപോരാട്ടം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മഴ മേഘങ്ങള്‍ കളിമുടക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കളി നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലെ ബ്രിഡ്ജ് ടൗണിലുള്ള കെന്‍സിംഗ്ടണ്‍ ഓവലിലെ ബാര്‍ബഡോസില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ നിഗമനം.
ഈ ലോകകപ്പില്‍ എട്ടു മത്സരങ്ങള്‍ക്കാണ് ബാര്‍ബഡോസ് വേദിയായത്. സ്‌ക്കോട്ട്‌ലാന്റ് -ഇംഗ്ലണ്ട് മത്സരം മഴമൂലം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ കളിച്ചത്. ബാര്‍ബഡോസിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ പത്ത് ഓവര്‍ കളിക്കാന്‍ പറ്റുമെങ്കില്‍ മാത്രമേ ഇന്നു മത്സരം നടക്കുകയുള്ളൂ. ഇന്നു കളി നടന്നില്ലെങ്കില്‍ റിസര്‍വ്വ് ദിനമായ ഞായറാഴ്ച വീണ്ടും ഫൈനല്‍ മത്സരം അരങ്ങേറും. റിസര്‍വ്വ് ദിനത്തിലും മത്സരം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.