സി.ഐ.ടി.യു നേതാവിന്റെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം; പ്രതിയെ മണിക്കൂറുകള്‍ക്കകം പൊക്കി

കാസര്‍കോട്: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പൊക്കി. കൊല്ലം, കൊട്ടാരക്കര, ഏഴുകോണ്‍, ഇടക്കിടം, അഭിവിഹാര്‍ വീട്ടില്‍ അഭിരാജി(29)നെയാണ് നീലേശ്വരം പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. കോഴിക്കോട് വെച്ച് പിടിയിലായ ഇയാളില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണവും പണവും കണ്ടെടുത്തു.ഓട്ടോറിക്ഷാ ഡ്രൈവേര്‍സ് യൂണിയന്‍ നീലേശ്വരം ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രന്റെ ചിറപ്പുറം ആലിങ്കീഴിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന മോഷ്ടാവ് 20 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയുമാണ് കൈക്കലാക്കിയത്. …

ഇതു താന്‍ പൊലീസ്; ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കാസര്‍കോട് റെയില്‍വെ പൊലീസ്

കാസര്‍കോട്: ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരനെ റെയില്‍വെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവന്‍ തിരികെ ലഭിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തു. ബീഹാര്‍ സ്വദേശിയായ സീതാറാം (45) ആണ് ആശുപത്രിയില്‍ കഴിയുന്നത്. 28ന് രാത്രി ഒരു മണിയോടെയാണ് അപകടം. ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് അപകടം. ട്രെയിനില്‍ നിന്ന് ഒരാള്‍ …

കാറില്‍ കടത്തിയ എം.ഡി.എം.എ പിടികൂടി; അണങ്കൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 8.73 ഗ്രാം എം.ഡി.എം.യുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, അണങ്കൂര്‍, ടിവി സ്‌റ്റേഷന്‍ റോഡില്‍ താമസിക്കുന്ന അഹമ്മദ് കബീര്‍ (25) ആണ് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് ഡെപ്യൂട്ടി എക്്‌സൈസ് കമ്മീഷണര്‍ പി.കെ ജയരാജിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എക്്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ബുധനാഴ്ച നെല്ലിക്കട്ട ടൗണില്‍ വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയാണ് മയക്കുമരുന്നുമായി അഹമ്മദ് കബീറിനെ അറസ്റ്റ് ചെയ്തത്. എക്്‌സൈസ് സംഘത്തില്‍ അസി.എക്്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.വി രാജീവന്‍, സിവില്‍ എക്്‌സൈസ് ഓഫീസര്‍മാരായ ബാബു …

മൊബൈല്‍ഫോണ്‍ ചാര്‍ജ് 25 ശതമാനം വരെ വര്‍ധിപ്പിക്കുന്നു; വര്‍ധന ജുലൈ 3മുതല്‍

ന്യൂഡെല്‍ഹി: ജുലൈ മൂന്ന് മുതല്‍ മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമാരംഭിച്ചു.രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപനമായ ജിയോ നിരക്കില്‍ 12 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഏര്‍പ്പെടുത്തി. ജുലൈ മൂന്ന് മുതല്‍ വര്‍ധനവ് ബാധകമാവും.ഡാറ്റാപ്ലാനുകള്‍, ഫോണ്‍ കോള്‍ പ്ലാനുകള്‍, കോംബോ പ്ലാനുകള്‍ എന്നിവയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. 1559 രൂപയുടെ ജിയോ പ്ലാനിന് 340 രൂപ വര്‍ധിപ്പിക്കും. 1899 രൂപയായിരിക്കും പുതിയ നിരക്ക്. ദിവസം 2.5 ജി.ബിക്കുള്ള 2999 രൂപയുടെ പ്ലാനിന് 600 …

ഡല്‍ഹി വിമാനത്താവളത്തില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ ഗുരുതരനിലയില്‍

ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മൂന്ന് കാറുകള്‍ തകര്‍ന്നു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അപകടമുണ്ടായ ഒന്നാം ടെര്‍മിനല്‍ താല്‍ക്കാലികമായി അടച്ചു. അപകടകാരണം അന്വേഷിക്കുന്നുവെന്ന് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു വെളിപ്പെടുത്തി. ശക്തമായ മഴയെത്തുടര്‍ന്നാണ് അപകടമെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

ബസ് യാത്രക്കിടെ യുവതിയുടെ ബാഗില്‍ നിന്ന് രണ്ട് സ്വര്‍ണ്ണമാലകള്‍ അടിച്ചുമാറ്റി; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്ന് രണ്ട് സ്വര്‍ണ്ണമാലകള്‍ മോഷ്ടിച്ചു. മോഷ്ടാവിന്റെ ചിത്രം ബസിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചിത്രം കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് പൊലീസ് ശ്രമം തുടങ്ങി. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ പയ്യന്നൂര്‍ മാവിച്ചേരിയിലെ എം.കെ ഉദയ(32)യുടെ ബാഗില്‍ നിന്നാണ് ആറരപ്പവന്‍ തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ മോഷണം പോയത്. ബസിറങ്ങിയ ശേഷമാണ് മാലകള്‍ മോഷണം പോയ കാര്യം ഉദയ അറിഞ്ഞത്. ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബസിലെ …

കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചു പൊള്ളലേൽപ്പിച്ച് മുത്തച്ഛന്റെ ക്രൂരത! മൂന്നു വയസുകാരൻ ആശുപത്രിയിൽ

മൂന്ന് വയസുകാരനോട് മുത്തച്ഛന്റെ ക്രൂരത. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ച് മുത്തച്ഛന്‍ പൊള്ളലേല്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛന്‍ ആണ് ഇയാള്‍. ഈ മാസം 24നായിരുന്നു സംഭവം. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് പിതാവ് അഭിജിത്ത് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് ചൂട് ചായ ഒഴിക്കുകയായിരുന്നു. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ …

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, അവധികൾ ഈ ജില്ലയിൽ; മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിൽ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഈ ജില്ലകളിലെ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.മഴദുരിതം തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ …

ബഹിരാകാശ നിലയത്തിനരികെ റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു; നിലയത്തിലെ സഞ്ചാരികൾ പേടകത്തിൽ അഭയം തേടി

വാഷിങ്ടൻ: ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം റിസഴ്സ്–പി1 പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽവച്ചായിരുന്നു നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. ഇതോടെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയതായി നാസ റിപ്പോർട്ട് ചെയ്തു. ഈ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷൻ ചെയ്തത്. എന്നാൽ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട് .അതേസമയം, രാജ്യാന്തര നിലയത്തിലേക്കു പോയ സുനിത …

ദേശീയപാത നിർമ്മാണം: മൊഗ്രാലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ

കാസർകോട്: മൊഗ്രാൽ പുഴ കര കവിഞ്ഞു. മൊഗ്രാൽ കടവത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. സർവിസ് റോഡിൽ ആശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്തത് വെള്ളക്കെട്ടിന് ഇടയാക്കുകയാണ്. പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം ഒഴുകി പോകുന്നതിന് തടസ്സമായിട്ടുണ്ട്. മഴ കനത്താൽ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങുമെന്ന സ്ഥിതിയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ മുറവിളി കൂട്ടുന്നുണ്ട്.

റിട്ട.വില്ലേജ് ഓഫീസർ സത്യനാരായണ അഗ്ഗിത്തായ അന്തരിച്ചു

കാസർകോട്: നെല്ലിക്കുന്ന് ഡോ.ബി.ആർ. അംബേദ്കർ റോഡിലെ സത്യനാരായണ അഗ്ഗിത്തായ (78) അന്തരിച്ചു. പ്രശസ്ത വാസ്തു വിദഗ്ധൻ പരേതനായ രാമ അഗ്ഗിത്തായയുടെ മകനാണ്. ഫോർട്ട് റോഡിലെ കോട്ടെ ശ്രീ ആഞ്ജനേയ ക്ഷേത്രം ട്രസ്റ്റിയും റിട്ട. വില്ലേജ് ഓഫീസറുമാണ്. ഭാര്യ: അനുരാധ. മക്കൾ: സുപ്രിയ സന്തോഷ് (അമേരിക്ക), ശ്രീദേവി അഭിരാം ബ്രഹ്റിൻ), ദിവ്യലക്ഷ്മി മംഗലാപുരം), അശ്വനി അജയ് (അമേരിക്ക) : സഹോദരങ്ങൾ: സരസ്വതി, സീതാരത്ന,കലാവതി, ജയലക്ഷ്മി.

വലിയ പറമ്പിൽ മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണു മരിച്ചു

കാസർകോട്: മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണമരിച്ചു. വലിയ പറമ്പിൽ ആണ് സംഭവം. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ കെപിപി മനോജ് ( 38)ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് മനോജിനെ കാണാതാവുകയായിരുന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി മനോജിനെ കണ്ടെത്തി. ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ …

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു; ബന്ധുക്കളെത്തിയില്ലെങ്കിൽ മുനിസിപ്പാൽ ശ്മശാനത്തില്‍ സംസ്‌കരിക്കും

കാസർകോട്: പത്തു വർഷമായി പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ താമസിച്ച് വരുന്ന കല്യാണി (70) അന്തരിച്ചു. പരേതയുടെ മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014 ഏപ്രില്‍ 11 മുതല്‍ വൃദ്ധ സദനത്തിൽ താമസിച്ചു വരികയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഏതെങ്കിലും ബന്ധുക്കള്‍ സന്നദ്ധമാണെങ്കില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ സദനവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ആരും എത്തിയില്ലെങ്കിൽ ജൂലൈ ഒന്നിന് മുനിസിപ്പൽ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 9446680206.

നീലേശ്വരം ആലിൻ കീഴിലെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; കള്ളന്റെ ദൃശ്യം സിസിടിവിയിൽ

കാസർകോട്: പട്ടാപ്പക്കൽ നീലേശ്വരത്ത് വീട് കുത്തിതുറന്ന് കവർച്ച. സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി രവീന്ദ്രൻ്റെ ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് വൈകിട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിവരം. രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ മക്കളും ആണ് വീട്ടിൽ താമസം. മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാൽ നളിനി ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് …

മഡിയനിലെ 23 കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ കൂലോം ക്ഷേത്രത്തിന് സമീപത്തെ ബാബു – പ്രേമ ദമ്പതികളുടെ മകൻ പ്രണവ് ( 23) ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മാതാവ്ജോലി കഴിഞ്ഞ് വന്നപ്പോഴാണ്പ്രണവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സഹോദരൻ: പ്രവീൺ (ഗൾഫ്).

കുമ്പള റെയില്‍വെ അടിപ്പാതയില്‍ വെള്ളപ്പൊക്കം; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ അടിപ്പാതയില്‍ വെള്ളപ്പൊക്കം. മറുകര എത്താനാകാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്ര യാത്രക്കാര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കോയിപ്പാടി ഭാഗത്തെ നൂറുകണക്കിന് ആള്‍ക്കാര്‍ ആശ്രയിക്കുന്ന അടിപ്പാതയില്‍ വെള്ളക്കെട്ടിന് ഇടയാക്കിയത്.ഈ വിവരമറിയാതെ വ്യാഴാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പതിവ് പോലെ ഇതുവഴിയെത്തിയെങ്കിലും നടന്നു മറുഭാഗത്ത് എത്താന്‍ കഴിഞ്ഞില്ല. പലരും സ്‌കൂളിലേക്ക് പോകാന്‍ കഴിയാതെ തിരികെ വീടുകളിലേക്ക് മടങ്ങിപ്പോയതായി നാട്ടുകാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കോയിപ്പാടിയില്‍ നിന്നും എത്തിയ …

മൊഗ്രാല്‍ കാരംസ് ജേതാക്കള്‍

കാസര്‍കോട്: മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ കാരംസ് ടൂര്‍ണ്ണമെന്റില്‍ ഇസ്്ഹാക്ക്-സിദ്ദിഖ് കൂട്ടുകെട്ട് വിജയിച്ചു. മൊയ്തു-ലത്തീഫ് കൂട്ടുകെട്ടിനെയാണ് തോല്‍പ്പിച്ചത്.ബിഗ്രൂപ്പില്‍ ആദില്‍-ജാബിര്‍ കൂട്ടുകെട്ട് അനസ്-കരിം കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഹമീദ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. പി.എം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിംഷാ, ലത്തീഫ്, ത്വയിബ്, താജു, അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാ സഹകരണ ആശുപത്രിക്ക് മികച്ച ആശുപത്രിക്കുള്ള അവാര്‍ഡ്

കാസര്‍കോട്: സേവനരംഗത്ത് മികച്ച സഹകരണ സംഘത്തിനുള്ള എന്‍.സി.ഡി.സി റീജണ്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനം കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് ലഭിച്ചു. കുമ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് കുമ്പള, ചെങ്കള, മുള്ളേരിയ, എന്നിവിടങ്ങളില്‍ മൂന്ന് ആശുപത്രികളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച സഹകരണാശുപത്രി സംഘത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി വാസവന്‍, സഹകരണ സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ മാസ്റ്റര്‍, സെക്രട്ടറി ജയേന്ദ്രന്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.