രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു

  കാസര്‍കോട്: പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മാലോം പുഞ്ചയിലെ മനോജിന്റെയും ജോണ്‍സിയുടെയും മകന്‍ മിലന്‍ മനോജാണ്(7) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. പരപ്പയിലെ പവിഴം ഫൈനാന്‍സ് ഉടമ ജോയിയുടെ കൊച്ചു മകനാണ്. സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് പുഞ്ച സെന്റ്‌തോമസ് പള്ളിയില്‍ നടക്കും.  

മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍

    വയനാട്: ദുരന്തഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന സൈനിക വിഭാഗങ്ങളെ നടന്‍ മോഹന്‍ലാല്‍ നേരില്‍ കണ്ടു അനുമോദിച്ചു. ടെറിറ്റോറിയല്‍ ആര്‍മി ലഫ്ടനന്റ് കേണലായ അദ്ദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സൈനിക യൂണിഫോമില്‍ മേജര്‍ രവിക്കൊപ്പമാണ് അദ്ദേഹം ആദ്യമെത്തിയത്. ഉരുള്‍പൊട്ടല്‍ രൂക്ഷമായിരുന്ന സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചേക്കും. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അഞ്ചാം ദിവസമായ ഇന്നും തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു 25 ലക്ഷം മോഹന്‍ലാല്‍ ഇന്നലെ സംഭാവന ചെയ്തിരുന്നു. മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നു 35 ലക്ഷം …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞു; പത്തൊന്‍പതുകാരനെ രണ്ട് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞ യുവാവിനെ കോടതി രണ്ട് വര്‍ഷം കഠിന തടവ് ശിക്ഷിച്ചു. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് പത്തൊന്‍പതുകാരനായ യുവാവിനെ ശിക്ഷിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേ വിധിന്യായത്തില്‍ പറഞ്ഞു. 2019 സെപ്റ്റംബറിലായിരുന്നു സംഭവം. 14 വയസുള്ള പെണ്‍കുട്ടിയെ യുവാവ് തന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കൊണ്ട് പോയി കൈപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ …

ഹൃദയാഘാതം: യുവാവ് മരിച്ചു

കുമ്പള: പെര്‍വാഡ് കടപ്പുറത്തെ അഷ്‌റഫ് കുക്ക് (40) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പരേതരായ ഇസ്മായില്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സദ, റിയാന്‍, റിംഷാദ്. സഹോദരന്മാര്‍: ഹനീഫ്, അബൂബക്കര്‍, റഫീഖ്, മൈമൂന, സുഹറ, ഖദീജ, ആയിഷ, പരേതരായ കരിം, കബീര്‍, ആമിന, റൈഹാന. നിര്യാണത്തില്‍ പെര്‍വാഡ് പി.എസ്.സി, മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.

വാവുബലി: പിതൃതര്‍പ്പണത്തിനു തീര്‍ത്ഥസ്‌നാനങ്ങളില്‍ വന്‍ ജനാവലി

കാസര്‍കോട്: പരേതാത്മാക്കളുടെ ശാന്തിക്കു കര്‍ക്കിടക വാവു ദിവസമായ ഇന്ന് തീര്‍ത്ഥസ്‌നാനങ്ങളിലും ത്രിവേണി സംഗമങ്ങളിലും ഉറ്റവര്‍ ബലി അര്‍പ്പിച്ചു. രാവിലെ ആരംഭിച്ച പിതൃതര്‍പ്പണങ്ങളില്‍ അഭൂതപൂര്‍വ്വമായ ജനക്കൂട്ടം പ്രകടമായിരുന്നു. ചട്ടഞ്ചാല്‍ മഹിഷമര്‍ദ്ദിനി ക്ഷേത്രം ത്രിവേണി സംഗമം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് വന്‍ ജനക്കൂട്ടം ബലി കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. വര്‍ക്കല പാപനാശിനിയിലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം പിതൃതര്‍പ്പണ കര്‍മ്മത്തിനെത്തിച്ചേര്‍ന്നു.

കാസര്‍കോട്ട് കുന്നിടിക്കലും അനധികൃത ഖനനവും: തടയണമെന്ന് ഡിസിസി

കാസര്‍കോട്: നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിന് അശാസ്ത്രീയമായി കുന്നിടിക്കുന്നതും ടണ്‍ കണക്കിനു കല്ലും മണ്ണും നീക്കം ചെയ്യുന്നതും തടയണമെന്നു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളിലത് ആശങ്ക ഉയര്‍ത്തുന്നു. വെള്ളരിക്കുണ്ട് വടക്കാംകുന്നു മലനിരകളിലെ അനധികൃത ഖനന കമ്പനികളും ക്രഷറുകളും മറ്റൊരു ഉരുള്‍ പൊട്ടല്‍ ദുരന്തത്തിനു വഴിയൊരുക്കാന്‍ പോവുകയാണെന്നു ജനങ്ങള്‍ ഭയപ്പെടുന്നുണ്ടെന്നു യോഗം ജില്ലാ അധികൃതരെ ഓര്‍മ്മിപ്പിച്ചു. സോണി സെബാസ്റ്റിയന്‍, പി.കെ ഫൈസല്‍, കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, രമേശന്‍, കരുണ്‍താപ്പ, മീനാക്ഷി ബാലകൃഷ്ണന്‍, പി.വി സുരേഷ്, സോമശേഖര ഷേണി, …

ഭക്ഷ്യവിഷബാധയെന്നു സംശയം, റായ്ച്ചൂരിൽ ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു 

കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം, ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചു. റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഭീമണ്ണ(60), ഭാര്യ ഏറമ്മ(57), മകന്‍ മല്ലേഷ്(21), മകള്‍ പാര്‍വതി(19) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകള്‍ മല്ലമ്മ (23) ആശുപത്രിയിലാണ്. രണ്ട് ദിവസം മുമ്പ് രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് കുടുംബം കഴിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് റായ്ച്ചൂര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.നിതേഷ് പറഞ്ഞു. വ്യാഴാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ സ്വകാര്യ …

നടൻ മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും, ക്യാമ്പിൽ കഴിയുന്ന ജനങ്ങളെ സമാശ്വസിപ്പിക്കും 

കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് വയനാട്ടിലെത്തും. ദുരന്ത ഭൂമിയും ക്യാമ്പിൽ കഴിയുന്നവരെയും കണ്ട് സമാശ്വസിപ്പിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ജില്ലയിലെ …

ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; വടക്കൻ കേരളത്തിൽ മഴ തുടരും, മൂന്നുദിവസം യെല്ലോ അലർട്ട്

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡ്നും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്ന് മുകളിൽ തന്നെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന്റെ ഫലമായി ആഗസ്റ്റ് നാലു വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ …

കനത്ത മഴ, ചേരൂർ തോടിൻ്റെ സംരക്ഷണ കരിങ്കൽഭിത്തി ഇടിഞ്ഞുവീണു, വീടിന് വിള്ളൽ 

  കാസർകോട് : ചേരൂർ തോടിൻ്റെ സംരക്ഷണ കരിങ്കൽഭിത്തി ഇടിഞ്ഞുവീണു മതിൽ തകർന്നു വീടിനു വിള്ളൽ. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മദിരാശി -മാവിൻ കടവ് തോടിൻ്റെ 30 മീറ്റർ നീളത്തിലും മൂന്നര മീറ്റർ ഉയരവുമുള്ള കരി ങ്കൽ ഭിത്തിയാണ് ഇടിഞ്ഞത്. സമീപത്തെ കെകെ ചേരൂർ ജലാലുദ്ദീനും സഹോദരങ്ങളും കുടുംബവും താമസിക്കുന്ന തറവാട് വീടിൻ്റെ മതിലിലേക്കാണ് കല്ലുകൾ ഇടിഞ്ഞു വീണത്.ഉറക്കത്തിൽ വലിയ ശബ്ദം കേട്ട് പുറത്ത് നോക്കിയപ്പോഴാണ് മതിലും തോട് ഭിത്തിയും തകർന്നതും തോട്ടിലെ വെള്ളം വീടിനു മുന്നിലൂടെ …

റഡാറിൽ ജീവന്റെ തുടിപ്പ് കണ്ടെത്തി, മനുഷ്യനോ മൃഗമോ? വയനാട്ടിലെ ദുരന്തഭൂമിയില്‍ രാത്രിയിലും രക്ഷാപ്രവർത്തനം നടത്തുന്നു

  കല്പറ്റ: റഡാറിൽ ജീവന്റെ തുടിപ്പുണ്ടെന്ന് സംശയത്തെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു. വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. ശക്തമായ സിഗ്നലാണ് പ്രദേശത്ത് ലഭിച്ചിരിക്കുന്നത്. തിരച്ചിലിന് കൂടുതൽ ലൈറ്റുകൾ എത്തിക്കാനും കെട്ടിടം ഇടിച്ച് പൊളിച്ച് ദൗത്യം തുടരാനും നിർദേശം നൽകി. ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്നലാണ് റഡാറില്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചത് കെട്ടിടത്തിന് സമീപത്തുനിന്ന് മൂന്നുമീറ്ററോളം താഴ്ചയില്‍. ആദ്യ തിരച്ചിലില്‍ സിഗ്നല്‍ …

മകളുടെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ ഒളിക്യാമറ വച്ചെന്ന് പരാതി

രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ലി(20) എന്ന യുവതിയാണ് മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. ഓരോ തവണ ക്യാമറ സ്ഥാപിക്കുമ്പോഴും അത് എറിഞ്ഞ് ഉടച്ച യുവതിക്കെതിരെ വീട്ടുകാര്‍ രൂക്ഷമായ നിലപാടെടുത്തതിനെ തുടര്‍ന്ന് താന്‍ വീട് വിടുകയും ബെയ്ജിങില്‍ പാര്‍ട് ടൈം ജോലി കണ്ടെത്താന്‍ ശ്രമിക്കുകയുമാണെന്നും യുവതി പൊലീസിനെ അറിയിച്ചു. തന്നെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും തനിക്കെതിരെ ഭീഷണി സൃഷ്ടിക്കുമെന്നും അങ്ങനെ ഉണ്ടാകാമെന്ന് സംശയമുള്ളതുകൊണ്ടാണ് താന്‍ അവര്‍ക്കെതിരെ പരാതിപ്പെടുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ അക്രമാസക്തമായ നിലപാട് …

രണ്ടാമതും പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന് ഭാര്യയെ കുത്തിക്കൊന്നയാള്‍ക്ക് വധശിക്ഷ

ഭുവനേശ്വര്‍: രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനു ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ഒഡീഷ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. ആറ് വയസ്സുള്ള മൂത്ത കുട്ടിയെയും കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭുവനേശ്വറിലെ ഘടിക്കിയയിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്. സഞ്ജീഷ്ദാസ് എന്ന (46)കാരനാണ് ഭാര്യ സരസ്വതിയെ കൊലപ്പെടുത്തിയത്. സരസ്വതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു. വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ഭാര്യയുടെ ശരീരത്തില്‍ 33 കുത്തുകളുടെ പാടുണ്ടായിരുന്നു.

ബാഞ്ചത്തടുക്ക തോട്ടില്‍ കാണാതായ സിപിഐ നേതാവ് സീതാരാമയുടെ മൃതദേഹം ഷിറിയ അഴിമുഖത്ത് കണ്ടെത്തി

കാസര്‍കോട്: ബുധനാഴ്ച വൈകിട്ട് ബദിയഡുക്ക ബാഞ്ചത്തടുക്കത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം സീതാരാമ(52)യുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ഷിറിയ അഴിമുഖത്തിനടുത്ത് കണ്ടെത്തി. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ തൃകേഷ്, കോസ്റ്റല്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മൃതദേഹം കരക്കെടുത്തു. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് മൃതദേഹം തിരിച്ചറിഞ്ഞ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. ബുധനാഴ്ച വൈകിട്ട് ആടിന് പുല്ലരിയാനെത്തിയ സീതാരാമ തോട്ടിലെ ഒഴുക്കില്‍പെട്ടാണ് ഒഴുകിപ്പോയതെന്ന് സംശയിക്കുന്നു. പുല്ലരിയുന്ന കത്തിയും ചെരുപ്പും പുഴവക്കത്ത് …

വയനാട് ദുരന്തം: 205 പേര്‍ മരിച്ചതായി ഔദ്യോഗിക വിവരം; മരിച്ചവരില്‍ 28 കുട്ടികള്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു വെള്ളിയാഴ്ച ഉച്ചവരെ മരിച്ചവരുടെ എണ്ണം 205ആയി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 93 പുരുഷന്മാരും 84 സ്ത്രീകളുമാണ്. 28 കുട്ടികളുമുണ്ട്. ഇതില്‍ 140 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 133 ശരീര ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. 195 മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. 133ശരീര ഭാഗങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. 56 മൃതദേഹങ്ങള്‍ ജില്ലാ ഭരണ കൂടത്തിനു കൈമാറി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നു 21 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. 87 ശരീര …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പാര്‍ക്കില്‍ അതിക്രമ ശ്രമം; ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു, രണ്ടു പേര്‍ പിടിയില്‍

മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പാര്‍ക്കിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുവാന്‍ ശ്രമം. ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ആള്‍ക്കൂട്ടം പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രണ്ടുപേരെ പിടികൂടി പൊലീസിനു കൈമാറി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫൈസല്‍, ലിഖേഷ്, ആമീഖ് എന്നിവരാണ് പ്രതികള്‍. ഇവരില്‍ ആമിഖ് ഒഴികെയുള്ള രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടത്തില്‍പെട്ട ഒരാള്‍ പ്രലോഭിപ്പിച്ച് പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മറ്റു …

പിതാവിനെ പുറത്താക്കിയ പാര്‍ട്ടി മകനെ സ്വന്തമാക്കി; എം.വി നികേഷ് കുമാര്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം

കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന എം.വി രാഘവന്റെ മകന്‍ എം.വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തെരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നികേഷ് കുമാര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ട്. ഈ പ്രചരണങ്ങളെയെല്ലാം ശരി വച്ചു കൊണ്ടാണ് ജില്ലാ കമ്മിറ്റിയിലെടുക്കാനുള്ള തീരുമാനം പുറത്തുവന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ എത്തുന്നതിനു മുന്നോടിയായി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. നികേഷിനെ കൂടെ കൂട്ടുന്നതോടെ …

മൊഗ്രാല്‍പാലം: യാത്രക്കാരും ഡ്രൈവര്‍മാരും ആശങ്കയില്‍; ബലക്ഷയം പരിശോധിക്കണമെന്നു ദേശീയവേദി

കുമ്പള: ആയിരക്കണക്കിനു വാഹനങ്ങള്‍ ദിവസവും കടന്നു പോവുന്ന കുമ്പള പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്നു ദേശീയ വേദി ആവശ്യപ്പെട്ടു. നൂറു വര്‍ഷത്തോളം പഴക്കമുള്ള പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ കുലുക്കവും വലിയ ശബ്ദവുമുണ്ടാവുന്നുണ്ടെന്നു യാത്രക്കാരും ഡ്രൈവര്‍മാരും പറയുന്നുണ്ടെന്നു ദേശീയ വേദി മുന്നറിയിച്ചു. കാലവര്‍ഷത്തോടൊപ്പം പാലത്തിലെ ടാറിംഗും കോണ്‍ക്രീറ്റും ഇളകിയിട്ടുണ്ട്. മഴവെള്ളം പാലത്തില്‍ കെട്ടിക്കിടക്കുന്നു. പാലത്തില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്. ദുരന്തത്തിനു കാത്തിരിക്കാതെ പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്നു ദേശീയ വേദി ചൂണ്ടിക്കാട്ടി.