ഗംഗാവലിയിൽ ജലനിരപ്പ് കുറയുന്നു, മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നു പുനരാരംഭിക്കും

rescue-mission-arjun-shirur-landslide-ishwar-malpe   ബംഗളൂരു∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നു പുനരാരംഭിക്കും. ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക. തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം എം.കെ. രാഘവൻ എംപി സ്ഥിരീകരിച്ചു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും ഇന്ന് വീണ്ടും പുഴയിലിറങ്ങി തിരച്ചില്‍ നടത്തുമെന്നാണു വിവരം. ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. തിരച്ചിൽ എന്നു പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് …

കാഞ്ഞങ്ങാട് സുഹൃത്തുക്കളായ രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

  കാസർകോട്: സുഹൃത്തുക്കളായ രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍ സ്‌റ്റോര്‍ മൂര്‍ഖന്‍ കാട് തളാപ്പന്‍ വീട്ടിലെ കെ രാജന്‍ (65), മുത്തപ്പനാര്‍കാവ് കാവുന്തല ഹൗസില്‍ കെ ഗംഗാധരന്‍ (65) എന്നിവരാണ് മരിച്ചത്. റെയില്‍ പാളത്തിനരികിലൂടെ കൊവ്വല്‍ സ്റ്റോറിലേക്ക് നടന്നുവരികയായിരുന്ന ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മംഗളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസാണ് ഇടിച്ചത്. ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിനു സമീപമാണ് രണ്ടുപേരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. …

ലോകപ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

  ന്യൂഡൽഹി: ലോക പ്രശസ്ത ഭരതനാട്യ നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നു ഡൽഹിയിൽ ചികിത്സയിലായിരുന്നു. സന്ധ്യക്കായിരുന്നു മരണം. ഭാരതത്തിന്റെ നൃത്ത വിശേഷങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി എന്നിവക്കു ലോക പ്രശസ്തി നേടിക്കൊടുക്കുന്നതിൽ യാമിനിയുടെ പങ്കു വലുതായിരുന്നു. 1968 ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി യാമിനിയെ ആദരിച്ചു. 2001 ൽ പത്മഭൂഷൺ ബഹുമതിയും 2016 ൽ പത്മവിഭൂഷൺ ബഹുമതിയും സമ്മാനിച്ചു. തിരുപ്പതി ദേവസ്ഥാനം ആസ്ഥാന നർത്തകി ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്.

കാനത്തൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

  കാസർകോട്: സന്ധ്യ വരെ വീട്ടു മുറ്റത്തു കളിച്ചു കൊണ്ടു നിന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  മുളിയാർ കാനത്തൂരിലെ ടി. ചന്ദ്രന്റെ മകനും കാനത്തൂർ സ്കൂൾ ഏഴാം തരം വിദ്യാർത്ഥിയുമായ ആഗ്‌നേയ് ചന്ദ്ര(12) നാണു മരിച്ചത്. സന്ധ്യ വരെ മുറ്റത്തു കളിച്ചു കൊണ്ടു നിന്ന ആഗ്നേയ് പിന്നീട് ബാത്ത് റൂമിലേക്കു പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്നു വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കുളിമുറിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചെങ്കളയിലെ …

ചിത്താരിയിൽ സ്വകാര്യ ബസ്സിന് പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരിക്ക് 

  കാസർകോട്: കാഞ്ഞങ്ങാട് കാസർകോട് തീരദേശ പാതയിൽ സ്വകാര്യ ബസിന് പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു. നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നോർത്ത് ചിത്താരിയിലാണ് അപകടം. കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു രണ്ടു ബസ്സുകളും. വരദായനി എന്ന സ്വകാര്യ ബസിന് പിറകിൽ പിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ഇടിക്കുകയായിരുന്നു. സ്ത്രീകൾക്ക് ഉൾപെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തീരദേശ പാതയിൽ ബസ്സുകൾ മത്സരിച്ചോടുന്നതാണ് …

ബാറിൽ നിന്നും പുറത്തേക്കിറങ്ങിയ യുവാവിനെ പിൻതുടർന്ന് കഴുത്തിൽ നിന്നും ഒന്നേകാൽ പവന്റെ മാല കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ 

  കണ്ണൂർ: രാത്രിയിൽ മദ്യശാല നിന്നും പുറത്തേക്കിറങ്ങിയ യുവാവിനെ പിൻതുടർന്ന് കഴുത്തിൽ നിന്നും ഒന്നേകാൽ പവന്റെ മാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മയ്യിൽ കണ്ണാടിപ്പറമ്പിലെ കെ.ഷമീഷ് (24), പറശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്തെ കെ.ബൈജു (41), മയ്യിൽ പെരുവങ്ങൂരിലെ ചെറുമ്മൽ പുതിയപുരയിൽ റഫീഖ് (37) എന്നിവരെയാണ് വളപട്ടണം സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ ടി എം വിപിൻ, എ എസ് ഐ  ഷാജി എന്നിവർ ചേർന്ന് പിടികൂടിയത് . കഴിഞ്ഞ ഞായറാഴ്‌ച …

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 364 ആയി; വനാതിര്‍ത്തികളില്‍ ഹ്യുമന്‍ റസ്‌ക്യു റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം

  കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിനവും തുടരുന്നു. വനാതിര്‍ത്തികള്‍ പങ്കിടുന്ന മേഖലകളില്‍ തിരച്ചിലിനായി വനം വകുപ്പ് കൂടുതല്‍ പേരെ വിന്യസിച്ചു. തമിഴ്‌നാട് അഗ്‌നി, രക്ഷാ വിഭാഗത്തിന്റെ അഞ്ച് ഡോഗ് സ്‌ക്വാഡുകളെയും തിരച്ചിലിന് നിയോഗിച്ചു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദീകരിക്കുന്നത്. ഹ്യുമന്‍ റസ്‌ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്തുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 364 ആയി. തിരിച്ചറിയാത്ത …

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചു; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

  തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. തൃശൂര്‍ ആളൂര്‍ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കൊല്ലം പന്മന സ്വദേശി നിയാസ്(27) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പം കൂടി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചു. കൊല്ലം പന്മനയിലെ വീട്ടില്‍ നിന്നുമാണ് നിയാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആളൂര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടിലധികം …

കാസര്‍കോട് ടൗണിനടുത്ത് മണ്ണിടിച്ചല്‍ ഭീഷണി; മണ്ണിടിച്ചല്‍ തടയാന്‍ ടാര്‍പാളിന്‍ പുതപ്പ്

  കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമേയ് കോളനിയില്‍ 40 അടി താഴ്ചയില്‍ മണ്ണെടുത്തതു വന്‍ മണ്ണിടിച്ചല്‍ ഭീഷണിക്കിടയാക്കിയിരിക്കുന്നു. മണ്ണിടിച്ചല്‍ തുടര്‍ന്നാല്‍ ഇവിടെയുള്ള ശ്രീകൃഷ്ണ ഭജന മന്ദിരവും റോഡും 12 വോളം വീടുകളും തകര്‍ന്നേക്കുമെന്നു കോളനി നിവാസികള്‍ ആശങ്കപ്പെടുന്നു. അതേസമയം മണ്ണിടിച്ചല്‍ തടയുന്നതിന് സ്ഥലം ഉടമ ആസ്ഥലത്ത് ടാര്‍പളിന്‍ പുതച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതരാരും ഈ ഭാഗത്തു തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പും ഇവിടെ മണ്ണിടിച്ചലുണ്ടായിരുന്നു. അന്ന് മണ്ണെടുത്ത സ്ഥലത്തോട് ചേര്‍ന്ന 40അടിയോളം ഉയര്‍ന്ന …

കോൺഗ്രസ് നേതാവ് കെഎംഎ ഹമീദ് മൊഗ്രാൽ അന്തരിച്ചു

കാസർകോട്: മുൻ ഡിസിസി അംഗവും മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന കെ.എം.എ ഹമീദ് മൊഗ്രാൽ (78) അന്തരിച്ചു. ഉപ്പള കുക്കാറിൽ മകളുടെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കുമ്പളയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാക്കളായ ഐ രാമറൈയുടെയും, പി ഗംഗാധരൻ നായരുടെയും വിശ്വസ്തനായി അറിയപ്പെട്ടു. പരേതയായ സക്കീനയാണ് ഭാര്യ. മക്കൾ: ഫായിസ, റഹീല. മരുമക്കൾ: ഹാഷിം പാറപ്പള്ളി, ഹമീദ് കുക്കാർ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഗഫൂർ അംഗടിമുഗർ, അഹമ്മദ് …

വൊര്‍ക്കാടിയില്‍ കുന്നിന്‍ മുകളിലെ റോഡില്‍ വിള്ളല്‍; ജനങ്ങള്‍ ഭീതിയില്‍

  കാസര്‍കോട്: സംസ്ഥാന അതിര്‍ത്തിയായ വൊര്‍ക്കാടിയില്‍ റോഡില്‍ അഗാധ താഴ്ചയില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടു. ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്നാണ് ഒരു ഫര്‍ലോംഗിലേറെ നീളത്തില്‍ റോഡിന് കുറുകെയും സൈഡിലായും വിളളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിനിയാന്നുമുതലാണ് വിള്ളല്‍ കണ്ടുതുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ വില്ലേജ് ഓഫീസറെ വിവരം അറിയിച്ചു. വില്ലേജ് ഓഫീസര്‍ വന്നു വിള്ളല്‍ കണ്ടു ആകാശത്തുനോക്കി നെഞ്ചത്ത് കൈവച്ചശേഷം മടങ്ങിപ്പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പോകുന്നതിന് മുമ്പ് തഹസില്‍ദാര്‍ക്ക് വിവരം നല്‍കുമെന്ന ഉറപ്പും കൊടുത്തു. എന്നാല്‍ അതിന് ശേഷം …

ടിവി മെക്കാനിക്കായി വീടുകളിലെത്തും; കുടുംബവുമായി മോഷണത്തിനെത്തിയ കുപ്രസിദ്ധ കള്ളന്‍ പിടിയിലായി

    കണ്ണൂര്‍: ടിവി  മെക്കാനിക്കെന്ന വ്യാജേന വീടുകളില്‍ സന്ദര്‍ശനം നടത്തി പിന്നീട് കവര്‍ച്ചനടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് കണ്ണൂരില്‍ പിടിയില്‍. ബംഗളൂരു സ്വദേശിയും ആന്ധ്രയില്‍ താമസക്കാരനുമായ ഉമേഷ് എന്ന ഉമേഷ് റെഡ്ഡിയെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബവുമായാണ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തത്. ടിവി, ഫ്രിഡ്ജ് പോലെയുള്ള ഇലക്ട്രിക് വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാനുണ്ടോ എന്ന് ചോദിച്ച് നാട്ടിലിറങ്ങി നടക്കും. മോഷണം നടത്തേണ്ട വീട് കണ്ടെത്തി വയ്ക്കും. …

ഷബീറിന്റെ മരണം: ദുഃഖം അടക്കാനാവാതെ ചേരങ്കൈ

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ എരിയാല്‍ ചേരങ്കൈ ഹൗസിലെ എന്‍.എ ഖാലിദിന്റെ മകന്‍ സി.കെ മുഹമ്മദ് ഷബീറിന്റെ മരണം നാട്ടില്‍ ശോകാന്തരീക്ഷം പകര്‍ന്നു. കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച സന്ധ്യക്ക് കുളിക്കാന്‍ കുളിമുറിയില്‍ കയറിയതായിരുന്നെന്നു പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്നു മാതാവും ബന്ധുക്കളും കുളിമുറിയുടെ വാതില്‍ തുറന്നപ്പോഴാണ് ഷബീറിനെ മരിച്ചു കിടക്കുന്ന നിലയില്‍ കാണപ്പെട്ടതെന്നു പറയുന്നു. ഉടന്‍ കാസര്‍കോടു സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന ഷബീര്‍ …

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

ഒരു സത്യം ബോധ്യപ്പെടുത്താന്‍ ഏറ്റവും നല്ല ഉദാഹരണമാണ് ശ്വേതകേതുവിനോട് പിതാവ് പറഞ്ഞു കൊടുക്കുന്നത്. പതിനഞ്ചു ദിവസം ഭക്ഷണമൊന്നും കഴിക്കാത്തതിനാല്‍ ശ്വേതകേതുവിന്റെ മനസ്സ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി. എന്നാല്‍ ജ്വലിക്കുന്ന തീയില്‍ ഒരു തീപ്പൊരി പോലെ പതിനാറു കലകളില്‍ ഒരു കല അവശേഷിക്കുന്നുമുണ്ട്. വെള്ളം ആവശ്യത്തിന് കുടിച്ചതിനാല്‍ പ്രാണധര്‍മ്മങ്ങളൊക്കെ നിറവേറുന്നുണ്ടുതാനും. പഞ്ചജ്ഞാനേന്ദ്രീയങ്ങളും, പഞ്ചകര്‍മ്മേന്ദ്രിയങ്ങളും ചേര്‍ന്നതാണല്ലോ, പറയപ്പെട്ട പതിനാറു കലകള്‍. അതില്‍ ഒരു കല മാത്രം ബാക്കി വന്നിട്ടുണ്ട്. ബാക്കി കാര്യങ്ങളൊക്കെ ആഹാരം കഴിച്ച് വന്നതിന് ശേഷം പറയാം എന്ന് പറഞ്ഞുകൊണ്ട് …

വയനാട് ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചു; 206 പേര്‍ കാണാമറയത്ത്; തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്‌കരിക്കുമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: വയനാട് ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേത്. ചാലിയാര്‍ പുഴയില്‍ നിന്നും ലഭിക്കുന്ന ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ട്. എന്നാല്‍, പ്രതീക്ഷ കൈവിടാതെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 360 പേര്‍ മരിച്ച ദുരന്തത്തില്‍ 30 കുട്ടികളും മരിച്ചു. 215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ …

പൂസായി ലക്കുകെട്ട് ഡ്രൈവിങ്; തിരക്കേറിയ റോഡില്‍ കോളേജ് അധ്യാപികയെ കാറിടിച്ച് കൊലപ്പെടുത്തി; 24 കാരന്‍ അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് തിരക്കേറിയ റോഡില്‍ അധ്യാപികയെ ഇടിച്ച് കൊലപ്പെടുത്തിയ 24 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ വിരാറില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിരാറിലെ വിവ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായ ആത്മജ കസാതി(45)നെയാണ് ഫോര്‍ച്യൂണര്‍ ഇടിച്ച് തെറിപ്പിച്ചത്. ശുഭം പാട്ടീല്‍ എന്ന 24കാരനായ ക്വാറി ഉടമയായിരുന്നു മദ്യ ലഹരിയില്‍ അപകടത്തിനിരയാക്കിയ കാര്‍ ഓടിച്ചിരുന്നത്. വൈകീട്ട് കോളേജില്‍ നിന്ന് വീട്ടിലേക്ക് നടന്ന് വരികയായിരുന്ന അധ്യാപികയെ പിന്നില്‍ നിന്ന് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിലേക്ക് വീണ ആത്മജയുടെ …

മഴക്കെടുതി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ഥനാ സദസ് നടത്തി മുഹിമ്മാത്തിന്റെ സ്‌നേഹ സംഗമം

  അല്‍ ഖസീം: വയനാട് ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ട് മരണപ്പെട്ടവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും പ്രത്യേക പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു. മുഹിമ്മാത്ത് അല്‍ ഖസീം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുറൈദ ഇസ്തിറാഹയില്‍ നടന്ന സംഗമത്തിന് മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ നേതൃത്വം നല്‍കി. അല്‍ഖസീം ഐസിഎഫ് ദാഇ ജാഫര്‍ സഖാഫി കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് സൗദി നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്ലിയാര്‍ വിഴിഞ്ഞം അദ്ധ്യക്ഷത വഹിച്ചു. കെ സി എഫ് …

ടൂറിസ്റ്റുകളെ പോലെ എത്തുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു; വയനാട്ടിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു. ദുരന്തമേഖല സന്ദര്‍ശിക്കുന്നതിന് ടൂറിസ്റ്റുകളെ പോലെ എത്തുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം വാഹനങ്ങള്‍ തടയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദര്‍ശനവും വേണ്ട. ഇത്തരം സന്ദര്‍ശനങ്ങള്‍ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും ശുചിത്വത്തെയും ക്യാമ്പില്‍ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്നു. സന്ദര്‍ശനം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകരോടൊപ്പം മനസ്സു ചേര്‍ന്നു നില്‍ക്കുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ …