മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വ്യാജപ്രചരണം നടത്തിയതിന് ജില്ലയിലെ ആദ്യ കേസ് ബേക്കലില്‍; പ്രതികള്‍ കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്നതിനു ജില്ലയിലെ ആദ്യ കേസ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. പെരിയയിലുള്ള കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ത്രിലോജന്‍, ഗൗരിശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അഖിലേഷ് എന്നയാള്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്. വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്. സമാന രീതിയില്‍ കഴിഞ്ഞ ദിവസം എറണാകുളം സൈബര്‍ പൊലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

അക്രമികള്‍ ജീവനോടെ കുഴിച്ചിട്ട യുവാവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു

ആഗ്ര: മരിച്ചുവെന്നു കരുതി അക്രമികള്‍ ജീവനോടെ കുഴിച്ചിട്ട യുവാവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു. ആഗ്ര അര്‍ട്ടോണിയിലെ രൂപ്കിഷോറിനെയാണ് തെരുവുനായ്ക്കള്‍ രക്ഷിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്തു സംബന്ധിച്ച തര്‍ക്കത്തില്‍ നാലുപേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നു രൂപ് കിഷോര്‍ പരാതിപ്പെട്ടു. മര്‍ദ്ദിച്ച് അവശനിലയിലാക്കിയ ശേഷം അക്രമികള്‍ കഴുത്തുഞെരിച്ചു. ഇതിനിടയില്‍ ബോധം കെട്ടു നിലത്തുവീണ താന്‍ മരിച്ചുവെന്നു കരുതി തൊട്ടടുത്ത് അക്രമി സംഘം കുഴിച്ചിട്ടു. പിന്നീടെപ്പോഴോ എത്തിയ തെരുവുനായ്ക്കള്‍ മണ്ണുമാന്തി തന്നെ കടിച്ചുതിന്നാന്‍ ശ്രമിക്കുകയായിരുന്നു. നായ്ക്കള്‍ മാംസവും കടിച്ചുപറിച്ചു. അതോടെ …

മഴ: പുത്തിഗെ കന്തലായം-ഗുര്‍മ്മിനടുക്ക കനാല്‍ തകര്‍ന്നു; വന്‍ നാശം

പുത്തിഗെ: ശക്തമായ മഴയില്‍ കന്തലിലെ കന്തലായം ഗുര്‍മ്മിനടുക്ക കനാല്‍ തകര്‍ന്നു വന്‍ നാശം നേരിട്ടു. തകര്‍ന്ന കനാലില്‍ നിന്നുണ്ടായ കുത്തൊഴുക്കില്‍ കവുങ്ങുകള്‍ കടപുഴകി വീഴുകയും കവുങ്ങിന്‍ തോട്ടങ്ങളില്‍ ഒരാള്‍ ഉയരത്തില്‍ മണ്ണുനിറയുകയും ചെയ്തു. ഇതു മൂലം കുലയ്ക്കാറായ കവുങ്ങുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. ഷിറിയ, അണക്കെട്ടില്‍ നിന്നു കാര്‍ഷികാവശ്യത്തിനു വെള്ളമെത്തിക്കാന്‍ അംഗഡിമുഗര്‍ വരെ നിര്‍മ്മിച്ച കനാലാണ് തകര്‍ന്നത്. കന്തല്‍ എ.എല്‍.പി സ്‌കൂള്‍, ജുമാമസ്ജിദ്, കോടി, മദക്കമൂല നടപ്പാതകള്‍ എന്നിവ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇവിടങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കനാല്‍ ഉടന്‍ …

ബാഡൂരില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: നിയന്ത്രണം വിട്ട പിക്കപ്പ് റോഡരുകിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറി. ചുറ്റുവേലി തകര്‍ത്ത പിക്കപ്പ് ട്രാന്‍സ്‌ഫോര്‍മറിന്റെ തറയില്‍ ഇടിച്ചുനിന്നു. വൈദ്യുതി പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ബംബ്രാണ സ്വദേശികളായ രണ്ടു പേരാണ് പിക്കപ്പില്‍ ഉണ്ടായിരുന്നത്. കോഴി ഇറക്കി മടങ്ങുകയായിരുന്നു ഇവരെന്നു പറയുന്നു.

പയസ്വിനി, എരഞ്ഞിപ്പുഴ തീരങ്ങളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാസര്‍കോടു ജില്ലയിലെ പയസ്വിനി, എരഞ്ഞിപ്പുഴ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിച്ചു. ഈ പ്രദേശങ്ങളില്‍ കേന്ദ്ര ജലസേചന കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍, ഗായത്രി നദീതീരങ്ങളില്‍ കേന്ദ്ര ജലകമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിലെ വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പു നല്‍കി. ഇവിടെയുള്ള 41 കുടുംബങ്ങളോടു മഴക്കാലം കഴിയും വരെ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‘മറക്കില്ല ചെറിയേട്ടിമാരെ’

പഴയ കാലഘട്ടത്തിലെ പേരുകള്‍ കേള്‍ക്കുമ്പോഴും പറയുമ്പോഴും നമുക്ക് തമാശയായി തോന്നും. ഇങ്ങിനെയും പേരുകള്‍ ഉണ്ടായിരുന്നോ എന്നത്ഭുതപ്പെടും. പേരു വിളിക്ക് ജാതീയമായ വ്യത്യാസങ്ങളുണ്ടായിരുന്നു അന്ന്. ഞാന്‍ എന്റെ പ്രദേശത്തെ വീടിനു ചുറ്റുമുള്ള സ്ത്രീകളുടെ പേര് ഓര്‍ത്തെടുക്കുകയാണ്. തീയ്യ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ പേരുകള്‍ ഇങ്ങിനെയൊക്കെ ആയിരുന്നു. പാറ്റ, പാറു, ചെമ്മരത്തി, മാണിക്കം, കുഞ്ഞാതി, മാതൈ, ഉമ്പിച്ചി, ചിരി തുടങ്ങിയവ. വാണിയ വിഭാഗക്കാരുടേത് ചെറിയ, പാട്ടി, കുഞ്ഞാക്കം തുടങ്ങിയതും ദളിത് വിഭാഗക്കാരുടേത് ചപ്പില,കാക്ക,വെള്ളച്ചി,കാരിച്ചി തുടങ്ങിയവയും ആയിരുന്നു. എന്റെ വീടിന്റെ പടിഞ്ഞാറ് …

മൊഗ്രാലില്‍ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; 12 വിരലടയാളങ്ങള്‍ ലഭിച്ചു, കൊള്ളക്കാര്‍ എത്തിയത് ബൈക്കില്‍?

കാസര്‍കോട്: മൊഗ്രാല്‍ ജംഗ്ഷനിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊള്ളശ്രമം നടന്ന എ.ടി.എമ്മില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടേതെന്നു സംശയിക്കുന്ന 12 വിരലടയാളങ്ങള്‍ കണ്ടെത്തി. ഇവ ആരുടേതാണെന്നു തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയെ സ്ഥലത്ത് എത്തിച്ചുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. കനത്ത മഴ പെയ്തതിനാല്‍ നായയ്ക്ക് മണം പിടിക്കാന്‍ കഴിഞ്ഞില്ല. എ.ടി.എം കൗണ്ടറിനകത്തെ സിസിടിവി ക്യാമറയില്‍ നിന്നു കൊള്ളക്കാരുടേതെന്നു സംശയിക്കുന്ന …

ദുരന്തഭൂമിയില്‍ നിന്നു നാലാം ദിവസം നാലു പേരെ സൈനികര്‍ ജീവനോടെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നു നാലു പേരെ കരസേന ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നില്‍ നടത്തിയ തെരച്ചിലിലാണ് രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും കരസേന ജീവനോടെ കണ്ടെത്തിയത്. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു അതിവിദഗ്ധമായി സൈനികര്‍ രക്ഷിച്ചത്. ദുരന്തമുണ്ടായി നാലാം ദിവസമാണ് ഇന്ത്യന്‍ സേനയുടെ രക്ഷാവിഭാഗം ഇവരെ കണ്ടെത്തിയത്. നാലു പേരെയും ഹെലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരു സ്ത്രീയുടെ കാലിനു പരിക്കുണ്ട്. രക്ഷപ്പെടുത്തിയ വിവരം കരസേനയാണ് പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്. കാണാതായ …

ഓണ്‍ലൈന്‍ തട്ടിപ്പ്; ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥന്റെ 12,75,000 രൂപ പ്രൊഫസറും യുവതിയും ചേര്‍ന്നു തട്ടിയെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് പ്രൊഫസറും യുവതിയും ചേര്‍ന്ന് കാസര്‍കോട്ടെ ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥന്റെ 12,75,000 രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂര്‍, ഉദിനൂര്‍, സൗഭാഗ്യ ഹൗസിലെ എ.വി വേണുഗോപാലിന്റെ പരാതി പ്രകാരം പ്രൊഫസര്‍ സഞ്ജയ്, റിയ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. 2024 ഏപ്രില്‍ പതിനഞ്ചിനും മെയ് ഒന്‍പതിനും ഇടയിലാണ് വേണുഗോപാല്‍ തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി പണം നല്‍കിയത്. മുതലോ ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായത്. തുടര്‍ന്നാണ് …

ബസ് യാത്രക്കാരെ മുഴുവന്‍ സംശയമുനയില്‍ നിറുത്തി; ഒടുവില്‍ യഥാര്‍ത്ഥ കഞ്ചാവു കടത്തുകാരനെ പൊലീസ് തൂക്കി

കാസര്‍കോട്: ബസ് യാത്രക്കാരെ മുഴുവന്‍ സംശയത്തിന്റെ മുനയിലാക്കിയ കഞ്ചാവു കടത്തുകാരന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ അഷ്‌റഫി(32)നെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ ബാഗില്‍ നിന്നു 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മൈസൂരില്‍ നിന്നാണ് കഞ്ചാവ് വാങ്ങിച്ചതെന്നാണ് അഷ്‌റഫ് പൊലീസിനു നല്‍കിയ മൊഴി. വ്യാഴാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് കാസര്‍കോട് നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു കഞ്ചാവു സൂക്ഷിച്ച ബാഗ് പിടികൂടിയത്. ഇതിലേക്ക് നയിച്ച കഥയിങ്ങനെ-‘ബസില്‍ ഭണ്ഡാരമോഷ്ടാവ് സഞ്ചരിക്കുന്നുണ്ടെന്നു പൊലീസിനു …

പഞ്ചിക്കല്ല്, മുഡൂരില്‍ ലോറി റോഡില്‍ താഴ്ന്നു; സുള്ള്യയിലേക്കുള്ള വലിയ വാഹനങ്ങളെ വഴി തിരിച്ചുവിട്ടു

കാസര്‍കോട്: ചെര്‍ക്കള-സുള്ള്യ സംസ്ഥാന പാതയിലെ പഞ്ചിക്കല്ല്, മുഡൂരില്‍ ലോറി റോഡില്‍ താഴ്ന്നു. ഇതേ തുടര്‍ന്ന് സുള്ള്യയിലേക്ക് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളെ കൊട്ട്യാടി-അഡൂര്‍-മണ്ടക്കോല്‍ വഴി തിരിച്ചു വിട്ടു. വ്യാഴാഴ്ച രാത്രിയിലാണ് മരം കയറ്റി വന്ന ലോറി തകര്‍ന്നു കിടക്കുന്ന റോഡില്‍ താഴ്ന്നത്. ഇതോടെ ഇതുവഴിയെത്തിയ മറ്റു വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് ലോറി അപകടസ്ഥലത്തു നിന്നു നീക്കിയത്. സ്ഥലത്ത് അപകടഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും വലിയ വാഹനങ്ങളെ അഡൂര്‍ വഴി തിരിച്ചു …

ബൈക്കിലെത്തി മാല പൊട്ടിക്കല്‍: കൊല്ലം സ്വദേശികള്‍ എറണാകുളത്ത് പിടിയില്‍

എറണാകുളം: ബൈക്കിലെത്തി മാല പൊട്ടിച്ചു രക്ഷപ്പെടുന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരായ കൊല്ലം സ്വദേശികളായ രണ്ടു യുവാക്കളെ പാലക്കാട് പൊലീസ് എറണാകുളത്ത് അറസ്റ്റു ചെയ്തു. കൊല്ലം അയത്തില്‍ വടക്കേവിള സെയ്താലി, വടക്കേവിള പള്ളിമുക്കിലെ അമീര്‍ഷാ എന്നിവരെയാണ് എറണാകുളം ചെറായിയില്‍ നിന്നു പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 29ന് പാലക്കാട് എലപ്പുള്ളിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്നു മാല പൊട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കെതിരെ മാല പൊട്ടിക്കല്‍, കഞ്ചാവ്, പിടിച്ചുപറി, ബൈക്ക് മോഷണം, പോക്‌സോ തുടങ്ങി …

ഒരു നാള്‍ കള്ളന്‍ പിറ്റേന്നാള്‍ പിടിയില്‍

കാസര്‍കോട്: 19-ാം വയസ്സില്‍ കന്നിക്കവര്‍ച്ച നടത്തിയ മോഷ്ടാവ് പിറ്റേന്നാള്‍ അറസ്റ്റിലായി. ഇച്ചിലങ്കോട്, പച്ചമ്പളയിലെ മുര്‍ഷിദി(19)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി വിനോദ് കുമാറും എസ്.ഐ കെ. ശ്രീജേഷും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയിലാണ് പച്ചമ്പളയിലെ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ നിന്നു 29,700 രൂപ മോഷണം പോയത്. ഇരുനില വീടിന്റെ രണ്ടാം നിലയില്‍ ടെറസിലേക്കുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുകള്‍ നിലയിലെ അലമാര തുറന്ന് പണം കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തു. ഈ സമയത്ത് വീട്ടുകാര്‍ …

സ്‌കൂള്‍ സഹപാഠികളുടെ ഭീഷണിയും അശ്ലീല സന്ദേശവും; മൂന്നു വര്‍ഷം മുമ്പ് വിവാഹിതയായ യുവതി ജീവനൊടുക്കി

ബംഗ്‌ളൂരു: സ്‌കൂളില്‍ സഹപാഠികളായിരുന്ന രണ്ടു പേരുടെ ഭീഷണിയും അശ്ലീല സന്ദേശങ്ങളും സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കി. ബംഗ്‌ളൂരു, സിഡതെഹള്ളിയിലെ ലോകേഷിന്റെ ഭാര്യ മമത (31) യാണ് വീട്ടിനകത്തു ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. സംഭവത്തില്‍ മമതയുടെ സ്‌കൂളിലെ സഹപാഠികളായിരുന്ന അശോക, ഗണേഷ് എന്നിവരെ ബാഗളഗുണ്ടെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ-‘മമതയും ലോകേഷും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഇതിനു ശേഷം മമതയുടെ സ്‌കൂള്‍ സഹപാഠികളായിരുന്ന അശോകും ഗണേഷും നിരന്തരം അശ്ലീല സന്ദേശങ്ങള്‍ …

കടന്നല്‍ കുത്തേറ്റ് വൃദ്ധ മരിച്ചു

തിരുവനന്തപുരം: കടന്നല്‍കുത്തേറ്റു വൃദ്ധ മരിച്ചു. കോവളം പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസിലെ പരേതനായ പരമേശ്വരന്‍ ആശാരിയുടെ ഭാര്യ ടി. ശ്യാമള (74)യാണ് മരിച്ചത്. കടന്നല്‍കുത്തേറ്റ് അവശനിലയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഴ: വടക്കേ ഇന്ത്യയില്‍ 32 മരണം

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ വ്യാപകമായുണ്ടായ അതിശക്തമായ മഴയില്‍ 32 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 10വും ഉത്തരാഖണ്ഡില്‍ 12വും ഹിമാചല്‍ പ്രദേശില്‍ നാലും പേര്‍ക്കു ജീവഹാനി സംഭവിച്ചു. ഷിംലയില്‍ അമ്പതോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. കേദര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.  

ദുരന്തമേഖലയിൽ ജീവനോടെ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് സൈന്യം, ഇന്നും തിരച്ചിൽ ഊർജ്ജിതമാക്കും 

  കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നുമുതൽ തെരച്ചിൽ നടത്തുക കൂടുതൽ ആസൂത്രിതമായി. ആറു സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സംഘമാണ് തെരച്ചിലിനുള്ളത്. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഉരുൾപൊട്ടൽ മേഖലക്ക് പുറമേ ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിൽ പരിധിയിലെ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തെരച്ചിൽ തുടരും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ …