ഭുവനേശ്വര്‍: രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനു ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ഒഡീഷ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. ആറ് വയസ്സുള്ള മൂത്ത കുട്ടിയെയും കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭുവനേശ്വറിലെ ഘടിക്കിയയിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്. സഞ്ജീഷ്ദാസ് എന്ന (46)കാരനാണ് ഭാര്യ സരസ്വതിയെ കൊലപ്പെടുത്തിയത്. സരസ്വതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു. വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ഭാര്യയുടെ ശരീരത്തില്‍ 33 കുത്തുകളുടെ പാടുണ്ടായിരുന്നു.