കാസര്‍കോട്: ബുധനാഴ്ച വൈകിട്ട് ബദിയഡുക്ക ബാഞ്ചത്തടുക്കത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം സീതാരാമ(52)യുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ഷിറിയ അഴിമുഖത്തിനടുത്ത് കണ്ടെത്തി. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ തൃകേഷ്, കോസ്റ്റല്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മൃതദേഹം കരക്കെടുത്തു. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് മൃതദേഹം തിരിച്ചറിഞ്ഞ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. ബുധനാഴ്ച വൈകിട്ട് ആടിന് പുല്ലരിയാനെത്തിയ സീതാരാമ തോട്ടിലെ ഒഴുക്കില്‍പെട്ടാണ് ഒഴുകിപ്പോയതെന്ന് സംശയിക്കുന്നു. പുല്ലരിയുന്ന കത്തിയും ചെരുപ്പും പുഴവക്കത്ത് ഉണ്ടായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.