മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പാര്‍ക്കിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുവാന്‍ ശ്രമം. ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ആള്‍ക്കൂട്ടം പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രണ്ടുപേരെ പിടികൂടി പൊലീസിനു കൈമാറി. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫൈസല്‍, ലിഖേഷ്, ആമീഖ് എന്നിവരാണ് പ്രതികള്‍. ഇവരില്‍ ആമിഖ് ഒഴികെയുള്ള രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടത്തില്‍പെട്ട ഒരാള്‍ പ്രലോഭിപ്പിച്ച് പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മറ്റു രണ്ടു പേര്‍ പിന്നീട് അവിടെയെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ ആള്‍ക്കൊപ്പം കൂടുകയായിരുന്നുവത്രെ. തുടര്‍ന്ന് മൂന്നു പേരും അതിക്രമത്തിനു ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി തന്ത്രപൂര്‍വ്വം ഫോണ്‍ ചെയ്ത് വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ നേതൃത്വത്തില്‍ സംഘടിതരായെത്തിയ ആള്‍ക്കൂട്ടമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.