രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ലി(20) എന്ന യുവതിയാണ് മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. ഓരോ തവണ ക്യാമറ സ്ഥാപിക്കുമ്പോഴും അത് എറിഞ്ഞ് ഉടച്ച യുവതിക്കെതിരെ വീട്ടുകാര്‍ രൂക്ഷമായ നിലപാടെടുത്തതിനെ തുടര്‍ന്ന് താന്‍ വീട് വിടുകയും ബെയ്ജിങില്‍ പാര്‍ട് ടൈം ജോലി കണ്ടെത്താന്‍ ശ്രമിക്കുകയുമാണെന്നും യുവതി പൊലീസിനെ അറിയിച്ചു. തന്നെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും തനിക്കെതിരെ ഭീഷണി സൃഷ്ടിക്കുമെന്നും അങ്ങനെ ഉണ്ടാകാമെന്ന് സംശയമുള്ളതുകൊണ്ടാണ് താന്‍ അവര്‍ക്കെതിരെ പരാതിപ്പെടുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ അക്രമാസക്തമായ നിലപാട് മൂലം തനിക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നും വലിയ മാനസിക ആഘാതം ഉണ്ടാക്കുന്നുണ്ടെന്നും പരാതിയില്‍ തുറന്ന് പറഞ്ഞു. അധ്വാനിച്ച് പണമുണ്ടാക്കി സ്വതന്ത്രമായി ജീവിക്കാനുള്ള മോഹം കൊണ്ടാണ് ജോലി തേടുന്നതെന്ന് അവര്‍ പൊലീസിനെ അറിയിച്ചു.