കാസര്‍കോട്: പരേതാത്മാക്കളുടെ ശാന്തിക്കു കര്‍ക്കിടക വാവു ദിവസമായ ഇന്ന് തീര്‍ത്ഥസ്‌നാനങ്ങളിലും ത്രിവേണി സംഗമങ്ങളിലും ഉറ്റവര്‍ ബലി അര്‍പ്പിച്ചു.

രാവിലെ ആരംഭിച്ച പിതൃതര്‍പ്പണങ്ങളില്‍ അഭൂതപൂര്‍വ്വമായ ജനക്കൂട്ടം പ്രകടമായിരുന്നു.
ചട്ടഞ്ചാല്‍ മഹിഷമര്‍ദ്ദിനി ക്ഷേത്രം ത്രിവേണി സംഗമം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് വന്‍ ജനക്കൂട്ടം ബലി കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. വര്‍ക്കല പാപനാശിനിയിലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം പിതൃതര്‍പ്പണ കര്‍മ്മത്തിനെത്തിച്ചേര്‍ന്നു.







