രാജ്യത്തെ നടുക്കി വീണ്ടും ക്രൂര പീഡനം; ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ബലാൽസംഗം ചെയ്ത് കൊന്ന് കാട്ടിൽ ഉപേക്ഷിച്ചു; മൃതദേഹം ലഭിച്ചത് 9 ദിവസം കഴിഞ്ഞ്; ദാരുണ സംഭവം ഉത്തരാഖണ്ഡിൽ !
കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ നടുക്കി മറ്റൊരു ആരോഗ്യപ്രവർത്തകയുടെ കൂടി കൊലപാതകം. ഉത്തരാഖണ്ഡിലെ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കാട്ടിൽ ഉപേക്ഷിച്ചു. ആശുപത്രിയിൽ നിന്ന് ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സാണ് ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. സംഭവത്തിൽ ഒമ്പത് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 30 നാണ് സംഭവം നടന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് ആശുപത്രി വിട്ട നഴ്സ് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിൽ നിന്ന് …