വീട്ടിൽ അതിക്രമിച്ച് കയറി ആറുവയസ്സുകാരിയെ ബലാൽസംഗം ചെയ്തു; മുറ്റത്തുണ്ടായിരുന്ന ആടിനെയും വെറുതെ വിട്ടില്ല; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ചു കയറി ആറു വയസ്സ് കാരിയെയും ആടിനെയും പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു നാട്ടുകാരൻ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹര്‍ പൊലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് …