പിടികൂടിയത് 86 സിം കാര്‍ഡുകള്‍; വിദേശ സൈബര്‍ കുറ്റവാളികള്‍ക്ക് തട്ടിപ്പിനായി സിംകാര്‍ഡുകള്‍ എത്തിച്ചു നല്‍കുന്ന രണ്ടു പേര്‍ അറസ്റ്റില്‍

 

സൈബര്‍ തട്ടിപ്പുകാരെ പിടികൂടാന്‍ പൊലിസ് നടത്തിയ പരിശോധനയില്‍, വിദേശ സൈബര്‍ കുറ്റവാളികള്‍ക്കായി സിം കാര്‍ഡുകള്‍ ശേഖരിക്കുന്ന രണ്ട് യുവാക്കളെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശികളായ ഷമദ് മുഹമ്മദ് സമര്‍ (26), മുഹമ്മദ് അസീം (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് എയര്‍ടെല്ലിന്റെ 86 സിം കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു സ്വിഫ്റ്റ് കാര്‍, 5,49,300 രൂപയുടെ സ്വത്തുക്കള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. പരിചയക്കാരുടെ സിംകാര്‍ഡുകള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി വിദേശത്തെ സംഘത്തിന് എത്തിച്ചുകൊടുക്കുകയാണ് യുവാക്കള്‍ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗളൂരുവില്‍ നിന്ന് ഇത്തരത്തില്‍ 400 മുതല്‍ 500 വരെ സിം കാര്‍ഡുകള്‍ ശേഖരിച്ച് വിദേശത്തേക്ക് അയച്ചതായി വിവരം ലഭിച്ചു. ദുബായിലെയും മറ്റ് രാജ്യങ്ങളിലെയും സൈബര്‍ കുറ്റവാളികള്‍ ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിക്കാനാണ് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ വാങ്ങുന്നത്. കാരണം ഇത് ഇരകളുടെ വിശ്വാസം നേടിയെടുക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു. ഫെബ്രുവരിയില്‍ ധര്‍മ്മസ്ഥല പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 42 സിം കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് മംഗളൂരുവിലെ രണ്ട് യുവാക്കളുടെ നീക്കം നിരീക്ഷിച്ച് പിടികൂടിയത്. മംഗളൂരുവില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ ഷമദ് വാടക വീട്ടിലായിരുന്നു താമസം. മുഹമ്മദ് അസീമും നഗരത്തിലെ വാടക വീട്ടിലായിരുന്നു താമസം.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page