അബൂദാബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു 

  അബൂദബിയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കർണാടകയിലെ ഉള്ളൾ പറ്റോരി സ്വദേശി ഉമ്മറിന്റെ മകൻ നൗഫൽ (26) ആണ് മരിച്ചത്. അബൂദബിയിലെ സ്വകര്യ കമ്പനിയിൽ എ സി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയാണ് അപകടം സംഭവിച്ചത്. ബനിയാസ് കേന്ദ്രീയ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറിയുമ്മയാണ് മാതാവ്. നാസർ, നിസാർ, നിഹാസ്, അൻസാർ, സുഹാന എന്നിവർ സഹോദരങ്ങളാണ്.

ധനകാര്യ സ്ഥാപനത്തിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടി; സംവിധായകൻ മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

  തൃശ്ശൂര്‍: സംവിധായകൻ മേജർ രവിയ്ക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു. ഇരിങ്ങാലക്കുട പൊലീസ് ആണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. പന്ത്രണ്ടര ലക്ഷം രൂപ വാങ്ങി ധനകാര്യ സ്‌ഥാപനത്തെ കബളിപ്പിച്ചെന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതിയില്‍ പറയുന്നു. മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്‌ഥാപനത്തിൻ്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തണ്ടര്‍ഫോഴ്‌സ് എന്ന സ്ഥാപനം ഇന്ത്യയില്‍ പല വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങള്‍ ചെയ്ത് നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സേവനങ്ങള്‍ നല്‍കാതെയും പണം …

ഇന്നു രാത്രിയും 15 മിനുട്ട് വൈദ്യുതി തടസ്സപ്പെടും; പീക്ക് സമയങ്ങളിൽ ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

  തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക. പവര്‍ എക്സ്ചേഞ്ച് മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞതും വൈദ്യുതി ആവശ്യകതയില്‍ വൻ വര്‍‍ധനവുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണം. ഇന്ന് രാത്രി 11മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഉണ്ടാവുക. ഈ സമയങ്ങളിൽ ഉപഭോഗം കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. വരും ദിവസങ്ങളില്‍ നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി ഒരാഴ്ച മുമ്പ് സൂചന നൽകിയിരുന്നു. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ …

കണ്ണൂര്‍ മുഴക്കുന്നില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

  കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകള്‍ സെല്‍മ (30) എന്നിവര്‍ ആണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുല്‍ ആണ് ഇവരെ വെട്ടിയത്. സല്‍മയുടെ 12 വയസുകാരനായ മകന്‍ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടെ ഷാഹുല്‍ ഹമീദിനും ഗുരുതരമായി …

വിദേശത്ത് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2.5 ലക്ഷം തട്ടി; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി

  കാസര്‍കോട്: വിദേശത്ത് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റടക്കം രണ്ടുപേര്‍ തന്റെ 2.5 ലക്ഷം രൂപ തട്ടിയതായി വീട്ടമ്മയുടെ പരാതി. കാസര്‍കോട് പുലിക്കുന്ന് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ദിലീപ് ദിനേഷ്, ദിനേശ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. മായിപ്പാടി കുതിരപ്പാടി സ്വദേശിനി കെ നാഗവേണി ആണ് പരാതി നല്‍കിയത്. മകന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിക്കായി വിസ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് …

നികുതി വെട്ടിക്കാന്‍ ലോറികള്‍ക്ക് വ്യാജനമ്പര്‍ പ്ലേറ്റ്; കോയിപ്പാടിയിലെ ലോറി ഉടമയും സഹായിയും അറസ്റ്റില്‍

കണ്ണൂര്‍: നികുതി വെട്ടിക്കുന്നതിനു വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയെന്ന കേസില്‍ ലോറി ഉടമയും സഹായിയും അറസ്റ്റില്‍. കുമ്പള, കോയിപ്പാടി, ഷാജഹാന്‍ മന്‍സിലിലെ അബ്ദുല്‍ ഖാദര്‍ സഫ്‌വാന്‍ (31), സഹായി മട്ടന്നൂര്‍, പൊറോറയിലെ ടി.കെ നൗഫല്‍ (31) എന്നിവരെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷും സംഘവും അറസ്റ്റു ചെയ്തത്. ജുലൈ മൂന്നിന് വളപട്ടണത്തു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുളള വാഹനങ്ങള്‍ക്ക് വ്യാജനമ്പര്‍ പ്ലേറ്റുകള്‍ …

കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

  കണ്ണൂര്‍: മലയോര ഹൈവേയില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയിലെ വ്യാപാരി കിഴക്കേല്‍ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി(59)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ മലയോര ഹൈവേയില്‍ ചെറുപുഴ റൂട്ടില്‍ കോടോപ്പള്ളിയിലായിരുന്നു അപകടം. ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടിയില്‍ യാത്ര ചെയ്യവേയായിരുന്നു അപകടം. കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറിലിടിച്ച്, സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി അപകടമുണ്ടാകുകയുമായിരുന്നു. ഇടിച്ചതിന് ശേഷം ഗുഡ്‌സ് ഓട്ടോ നിര്‍ത്താതെ പോയി. …

മികച്ച നടന്‍ ഋഷഭ് ഷെട്ടി; നടി നിത്യാ മേനോന്‍, മാനസി; സിനിമ ആട്ടം

  ന്യൂഡല്‍ഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോനെയും മാനസിയും മികച്ച നടികളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. മികച്ച ചിത്രമായി ആട്ടവും ജനപ്രിയ ചിത്രമായി കാന്താരയെയും തെരഞ്ഞെടുത്തു. മികച്ച തിരക്കഥ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം അര്‍ഹമായി. മാളികപ്പുറത്തില്‍ അഭിനയിച്ച ശ്രീപദ് മികച്ച ബാലതാരമായി. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ …

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും, ജന പ്രിയ ചിത്രം ആടുജീവിതം

  തിരുവനന്തപുരം: 2023-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ നജീബായി അഭിനയിച്ച പൃഥ്വിരാജാണ് മികച്ച നടന്‍. ആടുജീവിതം സംവിധാനം ചെയ്ത ബ്ലസിയാണ് മികച്ച സംവിധായകന്‍. മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും പങ്കിട്ടു. മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആടുജീവിതത്തിന് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഫാസില്‍ റസാഖിനു ലഭിച്ചു. തടവ് ആണ് സിനിമ. അന്തരിച്ച കിഷോര്‍ കുമാര്‍ എഴുതിയ ‘മഴവില്‍ …

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു; നാളെ രാവിലെ 6മണി മുതല്‍ 18ന് രാവിലെ 6 വരെ ആശുപത്രികളിലെ ഒ.പി.കളും സ്വകാര്യ ക്ലിനിക്കുകളും നിശ്ചലമാകും

  കാസര്‍കോട്: കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ഡോക്ടര്‍മാര്‍ സമരവും പ്രതിഷേധവും ശക്തമാക്കുന്നു. ആഗസ്ത് 17 ന് രാവിലെ 6 മണി മുതല്‍ 18ന് രാവിലെ ആറു മണി വരെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ഐ.എം.എ ആഹ്വാനം ചെയ്തു. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഒ.പി.കളും സ്വകാര്യ ക്ലിനിക്കുകളും ഈ സമയത്ത് പ്രവര്‍ത്തിക്കില്ലെന്ന് ഐ.എം.എ ജില്ലാ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപിക കിഷോറും …

നിര്‍മാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളിലൂടെ ലോറി വഴിമാറി ഓടി, കാബിന്‍ കുടുങ്ങിയതിനാല്‍ അപകടം ഒഴിവായി, സംഭവം കരിവെള്ളൂരില്‍

കരിവെള്ളൂര്‍: ദേശീയപാത നിര്‍മാണം നടക്കുന്ന കരിവെള്ളൂരില്‍ കണ്ടെയ്നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറിലാണ് അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പെട്ടത്. കരിവെള്ളൂര്‍ ടൗണില്‍നിന്ന് സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്‍മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് ലോറി കയറി. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതക്ക് …

സ്വാതന്ത്ര്യസമര സേനാനി പി.പി കേളപ്പന്റെ മകള്‍ അന്തരിച്ചു

  കാസര്‍കോട്: സ്വാതന്ത്ര്യസമര സേനാനി വടകര, മാണിയൂരിലെ പി.പി കേളപ്പന്റെ മകള്‍ പി. മോളി (50) അന്തരിച്ചു. ചെര്‍ക്കള, പാടിയിലുള്ള സഹോദരി പ്രഭാവതിക്കൊപ്പമായിരുന്നു താമസം. പരേതയായ മാതുവാണ് മാതാവ്. സഹോദരങ്ങള്‍: പരേതരായ പ്രേമിനി, പ്രേമന്‍.

ഷോക്കേറ്റ് മരിച്ച ഇടവക വികാരി ഫാ. മാത്യു കുടിലിലിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സംസ്‌കാരം ശനിയാഴ്ച; വൈദികന്റെ വിയോഗം മുള്ളേരിയയെ കണ്ണീരിലാഴ്ത്തി

  കാസര്‍കോട്: ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലിലിന്റെ(29) സംസ്‌കാരം ശനിയാഴ്ച നടക്കും. കാസര്‍കോട് ജനറലാശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശത്തേക്ക് കൊണ്ടുപോയ മൃതദേഹം കരുവഞ്ചാല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് മൃതദേഹം എടൂരിലുള്ള വീട്ടിലെത്തിക്കും. എട്ടുമണിമുതല്‍ എടൂര്‍ സെന്റ് മേരീസ് ഫെറോനോ ദേവാലയത്തില്‍ പൊതുദര്‍ശനം. പത്തുമണിയോടെ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങും. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വികാരിക്കും സഹ വികാരിക്കും ഷോക്കേറ്റത്. സ്വാതന്ത്യദിനത്തില്‍ …

കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് തിരുവാഭരണം കവര്‍ന്നതിനു തൊട്ടു പിന്നാലെ

  കണ്ണൂര്‍: കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പാട്യം, പത്തായക്കുന്ന്, പീറ്റക്കണ്ടി വീട്ടില്‍ എന്‍. റിഥിക്കി(24)നെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തലശ്ശേരി എ.എസ്.പി.യുടെ സ്‌ക്വാഡും കതിരൂര്‍ പൊലീസും ചേര്‍ന്നാണ് മോഷ്ടാവിനെ അറസ്റ്റു ചെയ്തത്. ആഗസ്റ്റ് അഞ്ചിന് കതിരൂര്‍, ചോലന്‍ രയരോത്ത്, പയ്യമ്പള്ളി ക്ഷേത്രത്തിന്റെ ശ്രീ കോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ ലോക്കറ്റുകളും വെള്ളിമാലയും കവര്‍ന്ന കേസിലെ പ്രതിയാണ് റിഥിക്ക് എന്ന് പൊലീസ് പറഞ്ഞു. ഈ കേസിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് …

ചില്ല് കൊട്ടാരം തകര്‍ന്നപ്പോള്‍…

  ഗിരിക്കാട് ദ്വീപിലാണ് പൊന്നമ്മയുടെ കൊട്ടാരസദൃശ്യമായ വീട്. മുമ്പ് തോണിയിലോ അല്ലെങ്കില്‍ ബോട്ടിലോ യാത്ര ചെയ്തെ അവിടേക്ക് ചെല്ലാന്‍ പറ്റുള്ളൂ. ഇന്ന് അതിമനോഹരമായ ടാര്‍ ചെയ്ത റോഡ് വന്നു. വാഹനങ്ങള്‍ തുടരെത്തുടരെ വരാന്‍ തുടങ്ങി. പൊന്നമ്മയുടെ അച്ഛന്‍ പൊന്നപ്പന്റെ ഒരു കോടി വില പിടിപ്പുള്ള കാറും പ്രവാസികളെ അത്ഭുതപ്പെടുത്തി കടന്നുവന്നു. ഗള്‍ഫില്‍ ചെന്നു സമ്പാദിച്ചതാണ് ഇതെല്ലാം. പൊന്നമ്മയും കുറേക്കാലം ഗള്‍ഫിലായിരുന്നു. വയസ്സ് 40നോടടുത്തെങ്കിലും കാണാന്‍ ചേലുള്ള സ്ത്രീയായിരുന്നു പൊന്നമ്മ. രണ്ട് മക്കളുടെ അമ്മയാണെന്ന് കണ്ടാല്‍ തോന്നുകയേയില്ല. പൊന്നമ്മയുടെ …

കാണാതായ ദമ്പതികള്‍ പുഴയില്‍ മരിച്ച നിലയില്‍; 13കാരിയായ മകള്‍ക്കായി തെരച്ചില്‍

മംഗ്‌ളൂരു: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാണാതായ ദമ്പതികളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 13കാരിയായ മകളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. ഹാസനു സമീപത്തെ ചെന്നരായപ്പട്ടണം, കെരവീഥിയിലെ ശ്രീനിവാസ (42), ഭാര്യ ശ്വേത (36) എന്നിവരുടെ മൃതദേഹങ്ങളാണ് മുദ്‌ലാപുര പുഴയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം കാണാതായ മകള്‍ നാഗശ്രീ (13)യെ കണ്ടെത്താനായിട്ടില്ല. തെരച്ചില്‍ തുടരുകയാണ്. ശ്രീനിവാസകാര്‍ ഡ്രൈവറും ഭാര്യ ശ്വേത സ്വകാര്യ സ്‌കൂളിലെ അധ്യാപികയുമാണ്. ഇവരെയും മകള്‍ നാഗശ്രീയേയും ചൊവ്വാഴ്ചയാണ് കാണാതായത്. ശ്രീനിവാസന് വലിയ സാമ്പത്തിക ബാധ്യത ഉള്ളതായി പറയപ്പെടുന്നു. …

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്കൊല; പൂന്തുറയില്‍ യുവാവിനെ കുത്തിക്കൊന്നു, ഒളിവില്‍ പോയ പ്രതിയെ തെരയുന്നു

  തിരുവനന്തപുരം: പൊലീസിന്റെ റൗഡിപ്പട്ടികയിലുള്ള യുവാവിനെ കുത്തിക്കൊന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബീമാപ്പള്ളി സ്വദേശി ഷിബിലി (40)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ പൂന്തുറയിലാണ് സംഭവം. ഷിബിലിയുടെ പരിചയക്കാരനായ ഹിജാസ് ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മുന്‍ പരിചയക്കാരാണ് ഇരുവരും. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഹിജാസിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്. ഈ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് …