ഓണ്‍ലൈന്‍ ചൂതാട്ടം: 22കാരനായ മകന്‍ ഉണ്ടാക്കിയത് കോടികളുടെ ബാധ്യത; സമ്മര്‍ദ്ദം താങ്ങാനാകാതെ മാതാപിതാക്കള്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ചൂതാട്ടം: 22കാരനായ മകന്‍ ഉണ്ടാക്കിയത് കോടികളുടെ ബാധ്യത; സമ്മര്‍ദ്ദം താങ്ങാനാകാതെ മാതാപിതാക്കള്‍ ജീവനൊടുക്കി
ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 22 കാരനായ മകന്‍ ഉണ്ടാക്കിയ കോടികളുടെ സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാതെ മാതാപിതാക്കള്‍ ജീവനൊടുക്കി. അമരാവതി, നണ്ട്യാല ജില്ലയിലെ അബ്ദുല്ലപുരം സ്വദേശികളായ യു. മഹേശ്വര്‍ റെഡ്ഡി (45)യും ഭാര്യയുമാണ് ജീവനൊടുക്കിയത്. ശീതളപാനീയത്തില്‍ കീടനാശിനി കലര്‍ത്തിക്കുടിച്ചായിരുന്നു ആത്മഹത്യ. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ രണ്ടു കോടി രൂപയുടെ ബാധ്യതയാണ് മകന്‍ ഉണ്ടാക്കിയത്. ഇതു തീര്‍ക്കാനായി തന്റെ പേരിലുള്ള അഞ്ച് ഏക്കര്‍ ഭൂമി മഹേശ്വര്‍ റെഡ്ഡി വിറ്റിരുന്നു. എന്നിട്ടും ബാധ്യത തീര്‍ക്കാനായില്ല. അവശേഷിക്കുന്ന ബാധ്യത തീര്‍ക്കുന്നതിനായി വീടും മറ്റു ആസ്തികളും വില്‍പ്പന നടത്തിയതിനു പിന്നാലെയാണ് മഹേശ്വര്‍ റെഡ്ഡിയും ഭാര്യയും ജീവനൊടുക്കിയത്. സംഭവത്തല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page