ദേശീയ പതാക താഴ്ത്തുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു, ഒപ്പം ഉണ്ടായിരുന്ന വികാരിക്ക് ഗുരുതരം; സംഭവം മുള്ളേരിയയിൽ 

 

 

കാസർകോട്: ദേശീയ പതാക താഴ്ത്തുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന വികാരിക്ക് പരിക്കേറ്റു. മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർച്ചിലെ വികാരി റവ. ഫാ. മാത്യു കുടിലിൽ ( ഷിൻസ് -30) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന അസി. വികാരി ഫാ. സെബിൻ ജോസഫി (29)നെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദേലംപാടി സെന്റ് മേരീസ് ചർച്ചിലെ വികാരി കൂടിയാണ് ഷിൻസ്. കുർബാന കഴിഞ്ഞ് വൈകിട്ട് ആറുമണിയോടെ മുള്ളേരിയ ചർച്ചിൽ എത്തി ദേശീയ പതാക താഴ്ത്തുന്നതിനിടെ ഫ്ലാഗ് പോസ്റ്റിൽ പതാക കുടങ്ങി. തുടർന്ന് ദേശീയ പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഇരുവരും ചേർന്ന് ഉയർത്തുന്നതിനിടെ എച്ച്ടി ലൈനിൽ സ്പർശിക്കുകയായിരുന്നു. ഷോക്കേറ്റ് ഫാ. സെബിൻ ജോസഫ് തെറിച്ച് വീണു. ഇരുമ്പ് പൈപ്പ് മാത്യുവിന്റെ കൈകളിൽ തന്നെയായിരുന്നു. ഉടൻ ചർച്ചിൽ എത്തിയവർ ഇരുവരെയും മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഫാ. മാത്യു മരണപ്പെട്ടിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ഇരിട്ടി എടൂർ സ്വദേശിയായ ഷിൻസ് എം.എസ്. ഡബ്ലിയു  വിദ്യാർത്ഥി കൂടിയാണ്. പരേതനായ ബാബുവിന്റെയും നന്മയുടെയും മകനാണ്. കുടിയാൻ മല, നെല്ലിക്കാംപൊയിൽ, ചെമ്പൻതൊട്ടി എന്നിവിടങ്ങളിൽ അസി. വികാരിയായി പ്രവർത്തിച്ചിരുന്നു. ഒന്നരവർഷം മുമ്പാണ്  മുള്ളേരിയയിൽ എത്തിയത്. സംസ്കാരം പിന്നീട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page