ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മോഷണം; ഇന്‍വേര്‍ട്ടര്‍ ബാറ്ററികളാണ് കടത്തിക്കൊണ്ടുപോയത്; ഒരുമാസത്തിന് ശേഷം സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

 

കാസര്‍കോട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മോഷണം. യു.പി.എസ് ബാറ്ററികള്‍ മോഷണം പോയി. പഴയ യു.പി.എസും മോഷ്ടിച്ചു. 2024 ഏപ്രില്‍ 25 നും ജൂലായ്-8 നും ഇടയിലായി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനകത്ത് സൂക്ഷിച്ച ബാറ്ററികളാണ് മോഷണം പോയതായത്. പഞ്ചായത്ത് സെക്രട്ടറി വി.ആര്‍.മനോജിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും രണ്ടാം വാര്‍ഡ് അംഗവുമായ ജെയിംസ് പന്തമ്മാക്കല്‍ ഒരാഴ്ച മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ വിജിലന്‍സിനും പരാതി നല്‍കയിരുന്നു. ബാറ്ററി മോഷണം പോയിട്ട് 30 ദിവസം കഴിഞ്ഞെന്ന് ജെയിംസിന്റെ പരാതിയിലുണ്ട്. 40 കിലോ തൂക്കമുള്ള 20 ബാറ്ററികളാണ് കാണാതായതെന്നാണ് പരാതി. പഴയ ബാറ്ററികള്‍ക്ക് ഏകദേശം 80,000 വിലവരുമെന്ന് അദ്ദേഹം പറഞ്ഞു. ബാറ്ററി കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page