‘സസ്‌നേഹം സഹപാഠിക്ക് ‘ വീടൊരുങ്ങി, മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ക്കുള്ള വീട് നാളെ മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ കൈമാറും

കാസര്‍കോട്: ‘സസ്‌നേഹം സഹപാഠിക്ക് ‘എന്ന പദ്ധതിയിലൂടെ സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക സൃഷ്ടിക്കുകയാണ് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഇവര്‍ സ്വരൂപിച്ചെടുത്ത പണം കൊണ്ട് മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ 3 സഹപാഠികള്‍ക്ക് സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഒരുക്കിയ വീടിന്റെ കൈമാറ്റ ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ്-യുവജന കാര്യ വകുപ്പ് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മൊഗ്രാല്‍ പെര്‍വാഡില്‍ 11 ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. …

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരിയുമടക്കം 9 ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വരന്‍ ജന്‍സണ്‍ വെന്റിലേറ്ററില്‍, ആന്തരിക രക്തസ്രാവം, സാധ്യമായതെല്ലാം ചെയ്യുമെന്നു ഡോക്ടര്‍മാര്‍

  കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിയില്‍ ഗുരുതരമായി പരുക്കേറ്റ ജന്‍സണ്‍ വെന്റിലേറ്ററില്‍. തലയിലും മൂക്കിലും അനിയന്ത്രിത രക്തസ്രാവമാണെന്ന് മൂപ്പന്‍സ് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ പറഞ്ഞു. നിലവില്‍ വെന്റിലേറ്ററിന്റെ സാഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരനാണ് ജന്‍സണ്‍. അപകടത്തില്‍ ശ്രുതിക്കും പരുക്കേറ്റിരുന്നു. 9 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. വാനും കോഴിക്കോട് കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും ആണ് കൂട്ടയിടിച്ചത്. …

സ്‌നേഹാലയത്തില്‍ ഇക്കുറി ഓണം കെങ്കേമമാകും; സ്‌നേഹ വിരുന്നൊരുക്കി ജില്ലാ പൊലീസ്

  കാസര്‍കോട്: 200 ഓളം അന്തേവാസികള്‍ താമസിക്കുന്ന അമ്പലത്തറ സ്‌നേഹാലയത്തിലെ ഓണം ആഘോഷത്തിനായി ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങള്‍ എത്തിച്ച് ജില്ലാ പൊലീസ്. പൊലീസ് ശേഖരിച്ച വസ്തുക്കള്‍ രാവിലെ കാസര്‍കോട് അഡിഷണല്‍ എസ്.പി പി ബാലകൃഷ്ണന്‍ നായര്‍ സ്‌നേഹലായത്തിന്റെ ഡയറക്ടര്‍ ഈശോ ദാസിനു കൈമാറി. ചടങ്ങില്‍ ജില്ല ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെപിവി രാജീവന്‍, കെപിഒഎ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ മടിക്കൈ, കെപിഎ ജില്ലാ ജോയിന്‍ സെക്രട്ടറി ടിവി പ്രമോദ്, ഹോസ്ദുര്‍ഗ് ജനമൈത്രി ബീറ്റ് …

ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കടബാധ്യത കാരണമെന്ന് സംശയം

  കോട്ടയം: ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടത്തുരുത്തി പഞ്ചായത്തിലെ കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത(45) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അയല്‍വാസികള്‍ ഫോണില്‍ ബന്ധപ്പെട്ട് കിട്ടാതായതോടെയാണ് സംശയം തോന്നി വീട്ടിലെത്തിയത്. അടച്ച വാതില്‍ വെട്ടി പൊളിച്ചു അകത്തു കടന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടത്. ഗ്രില്ലില്‍ തൂങ്ങിയ രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ഇരുവരും ആത്മഹത്യ …

മുന്‍ ചെറുവത്തൂര്‍ എഇഒ കാടങ്കോട് സ്വദേശി സുബാഷ് ചന്ദ്രബോസ് അന്തരിച്ചു

  കാസര്‍കോട്: ചെറുവത്തൂര്‍ മുന്‍ എഇഒ കെ സുബാഷ് ചന്ദ്രബോസ്(86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം പിന്നീട്. ദീര്‍ഘകാലം കാടംങ്കോട് ജി.എഫ്.വി.എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്ററായിരുന്നു. കൃഷി വകുപ്പിലും ആരോഗ്യവകുപ്പിലും ജോലി ചെയ്ത ശേഷമാണ് സ്‌കൂള്‍ അധ്യാപകനായത്. ചെറുവത്തൂര്‍ എ.ഇഒ ആയാണ് വിരമിച്ചത്. അധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു. പുരോഗമനകലാ സാഹിത്യ സംഘം മുന്‍ ജില്ലാകമ്മിറ്റയംഗം, സിപിഎം തുരുത്തി മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. …

പാറുവിന്റെ തൊഴിലും എന്റെ ചാരിതാര്‍ത്ഥ്യവും

  ഒരു കാലത്ത് കരിവെള്ളൂരിലെ പലിയേരിക്കൊവ്വല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ ലീഗ് കളിച്ച വിശാലമായ മൈതാനമായിരുന്നു. പലിയേരിക്കൊവ്വല്‍ ആകെ മാറി. ജില്ലാ നേഴ്‌സിംഗ് ഓഫീസറായി വിരമിച്ച പലിയേരിക്കൊവ്വലിലെ പി.പാറു സപ്തംബര്‍ 2ന് മരണമടയുകയുണ്ടായി. കരിവെള്ളൂരിലെ പലിയേരിക്കൊവ്വലില്‍ ദരിദ്ര ചുറ്റുപാടിലാണ് പാറു ജീവിച്ചു വന്നത്. പട്ടിക ജാതിയില്‍ എസ്.എസ്.എല്‍.എസി പാസായവര്‍ വിരളമായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി ജയിച്ച് ഇനിയെന്ത് എന്ന ചിന്തയോടെ പാറു നടക്കുന്ന കാലം. അക്കാലത്ത് വളരെ വിജനമായ പലിയേരിക്കൊവ്വലില്‍ പത്രം പോലും വരാറില്ല. ഗതാഗത …

ഗര്‍ഭിണിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, മരണപ്പെട്ടത് ദീപുയെന്ന യുവാവിനൊപ്പം താമസിച്ചിരുന്ന ഫാത്തിമ

  കൊല്ലം: ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കണ്ണാപുരം, ഷഹാന്‍ മന്‍സിലില്‍ ഫാത്തിമ (22)യാണ് മരിച്ചത്. കൊല്ലം, ഇയ്യക്കോട്, ചെറുതോടിനു സമീപത്തെ ദീപു എന്ന യുവാവിന്റെ വീട്ടിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. യുവതിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആലപ്പുഴ സ്വദേശിയുമായി ഫാത്തിമയുടെ വിവാഹം നേരത്തെ നടന്നിരുന്നു. ഈ ബന്ധത്തില്‍ മൂന്നുവയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങിയ ഫാത്തിമ ആറു മാസം മുമ്പാണ് ദീപുവിനൊപ്പം താമസം …

ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; പരിക്കേറ്റയാള്‍ മരിച്ചു, ബൈക്കുയാത്രക്കാരെ തെരയുന്നു

  തിരുവനന്തപുരം: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു യാത്രക്കാര്‍ കടന്നു കളഞ്ഞു. പരിക്കേറ്റയാള്‍ മുറിക്കുള്ളില്‍ മരിച്ചു. മുറിയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. കലുങ്കുനട സ്വദേശിയായ സുരേഷ് (55) ആണ് മരണപ്പെട്ടത്. സെപ്തംബര്‍ ഏഴിനു രാത്രി തിരുവനന്തപുരം, വെള്ളടയിലാണ് ദാരുണമായ സംഭവം. റോഡരുകില്‍ നില്‍ക്കുകയായിരുന്നു സുരേഷ്. ഇതിനിടയില്‍ എത്തിയ രണ്ടുപേര്‍ സുരേഷിനെ ബൈക്കിടിച്ചു തെറുപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ രണ്ടു പേരും ചേര്‍ന്ന് താങ്ങിയെടുത്തു. തുടര്‍ന്ന് സുരേഷ് താമസിക്കുന്ന മുറിയിലെത്തിച്ച ശേഷം മുറി …

സാമ്പത്തിക ബാധ്യത; സ്വന്തം കടക്കുള്ളിൽ വ്യാപാരി ജീവനൊടുക്കിയ നിലയിൽ  

  കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരി കടക്കുള്ളില്‍ ജീവനൊടുക്കി.വയനാട് പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടിച്ചിറ ടൗണില്‍ പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്നു ജോസ്. ചൊവ്വാഴ്ച രാവിലെ ജോസ് കടയില്‍ സജീവമായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതായതോടെ വീട്ടുകാർ ഫോണില്‍ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലായിരുന്നു. തുടർന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പച്ചക്കറി കടയോട് ചേര്‍ന്ന് തന്നെ അടച്ചിട്ട ജോസിന്റെ കോഴിക്കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കൂട്ടത്തില്‍ നിന്നും ബാങ്കില്‍ …

ബംഗാളിൽ നിന്ന് എത്തി കുടുംബസമേതം വാടക വീട്ടിൽ താമസം; 24 കാരിയുടെ കള്ളത്തരം കയ്യോടെ പിടികൂടിയപ്പോൾ 

  കണ്ണൂർ: തലശ്ശേരിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ (24 ) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി നൽകിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർശന …

തളങ്കര പള്ളിക്കാലിലെ ആമിന ബീവി അന്തരിച്ചു  

  കാസർകോട് : തളങ്കര പള്ളിക്കാലിലെ ആമിന ബീവി (83) അന്തരിച്ചു. പരേതരായ കുന്നിൽ അബ്ദുൽ ഖാദറിന്റെയും ഉമ്മുഹലീമയുടെയും മകളാണ്. ഭർത്താവ്: കർണാടക മുൻ സർക്കിൾ ഇൻസ്‌പെക്ടർ പള്ളിക്കാലിലെ പരേതനായ അബ്ദുല്ല. മക്കൾ: മുഹമ്മദ് ഹനീഫ്, അബ്ദുൽ ഖാദർ, അൽത്വാഫ് ഹുസൈൻ, നവാസ്, ശാകിർ, സത്താർ, ഖാലിദ്, നിസാർ, മിർശാദ്. മരുമക്കൾ: ഹാജറ, സുബൈദ, മുംതാസ്, ഹാജറ തെക്കിൽ, ആസിയ, ആബിദ, സുരയ്യ, ശബാന, ബുശ്റ. സഹോദരങ്ങൾ: കെ ജി അബ്ദുർ റസാഖ്, അബ്ദുല്ല, മറിയം ബീവി.

പിടിയിലായത് മുതൽ ജാമ്യമില്ലാതെ ജയിലിൽ തന്നെ; ബംഗളൂരുവിൽ നിന്ന് 54ഗ്രാം എംഡി എംഎ ബസ്സിൽ കടത്തിക്കൊണ്ടുവന്ന യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 

  കാസർകോട്: ബംഗളൂരുവിൽ നിന്ന് 54 ഗ്രാം എംഡി എം എ ബസ്സിൽ കടത്തിക്കൊണ്ടുവന്ന യുവാവിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചട്ടഞ്ചാൽ പട്ടുവം സ്വദേശി ടി കെ മുഹമ്മദ് ആഷികി(25)നെയാണ് കാസർകോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്- 2 കെ പ്രിയ ശിക്ഷിച്ചത്. ജാമ്യം നിൽക്കാൻ ആരും തയ്യാറാവത്തതിനാൽ പിടിയിലായത് മുതൽ പ്രതി ജയിലിൽ തന്നെയായിരുന്നു. 2022 ഒക്ടോബർ 21നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. …

കടവന്ത്രയില്‍ നിന്ന് കാണാതായ 73 കാരിയെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; സുഹൃത്തുക്കള്‍ ഒളിവില്‍

  ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടി. മൃതദേഹ അവശിഷ്ടങ്ങള്‍ കലവൂരിലെ വീട്ടുവളപ്പിലെ കുഴിയില്‍ നിന്ന് കണ്ടെടുത്തു. കടവന്ത്ര സ്വദേശിനി സുഭദ്ര(73)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ വാടകയ്ക്ക് താമസിച്ച ശര്‍മ്മിളയും മാത്യൂസും ഒളിവിലാണ്.  ശര്‍മ്മിളയും മാത്യൂസും സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മാസം നാലാം തിയ്യതിയാണ് സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ …

സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ തലച്ചോറില്‍ കാന്‍സര്‍ വരുമോ? ലോക ആരോഗ്യ സംഘടനയുടെ പഠനത്തില്‍ പറയുന്നത് ഇതാണ്

  രാജ്യത്ത് മൊബൈല്‍ ഫോണ്‍ പ്രചാരത്തിലായിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. ഉപയോഗത്തില്‍ വന്നപ്പോള്‍ മുതലുള്ള സംശയമാണ് അവയുടെ ഇലക്ട്രോമാഗ്‌നിറ്റിക് റേഡിയേഷന്‍ കാന്‍സറുണ്ടാക്കുമോ എന്നത്. എന്നാല്‍, ഈ സംശയത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനം. വയര്‍ലെസ് സാങ്കേതികവിദ്യകള്‍ പുറത്തുവിടുന്ന റേഡിയോ തരംഗങ്ങള്‍ വളരെ ശക്തി കുറഞ്ഞതാണ്. കോശങ്ങളുടെ ഡിഎന്‍എയില്‍ തകരാറുണ്ടാക്കാനുള്ള ഊര്‍ജം ഇവയ്ക്കില്ലെന്ന് പഠനത്തില്‍ പറയുന്നു. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) നിയോഗിച്ച സംഘമാണ് ഈ പഠനം നടത്തിയത്. എന്‍വിയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പത്ത് വര്‍ഷത്തിലധികം കാലം മൊബൈല്‍ …

മുസ്ലിം ലീഗ് നേതാവ് ബി.കെ. അബ്ദുള്ള ഹാജി അന്തരിച്ചു

  കാസര്‍കോട്: മത-രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ സജീവ സന്നിധ്യമായിരുന്ന ബി.കെ അബ്ദുള്ള ഹാജി (84) അന്തരിച്ചു. ബേക്കല്‍ ഇല്‍യാസ് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ്, മുസ്ലിംലീഗ് ഇല്‍യാസ് നഗര്‍ ശാഖാ മുന്‍ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ബേക്കല്‍ യൂണിറ്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം കുവൈത്തില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സാലിം. ബി.കെ, അസ്ലം.ബി.കെ, സബീന.ബി.കെ. മരുമക്കള്‍: എം.കെ.മുസ്തഫ ബല്ലാകടപ്പുറം, നഫീസ ബിലാല്‍ നഗര്‍. സഹോദരങ്ങള്‍: പരേതരായ കുന്നില്‍ മുഹമ്മദ്, കുന്നില്‍ ഹുസൈന്‍, ബി.കെ.അബ്ബാസ് …

പുലിഭീതി മാറാതെ ഇരിയണ്ണി; പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി

  കാസര്‍കോട്: ഇരിയണ്ണിയിലും പരിസരങ്ങളിലും ഭീതിപരത്തിക്കൊണ്ടിരിക്കുന്ന പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ചെറ്റത്തോട്ടെ അനില്‍ കുമാറിന്റെ തോട്ടത്തിലാണ് ചെളിയില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. സമീപത്തുള്ള മറ്റു തോട്ടങ്ങളിലും ഇത്തരത്തിലുള്ള കാല്‍പ്പാടുകള്‍ കാണപ്പെട്ടു. രാത്രികാലങ്ങളില്‍ പുലിയിറങ്ങുന്നത് പതിവാണെന്ന പരാതികളെ തുടര്‍ന്ന് ഇരിയണ്ണിക്കു സമീപത്ത് വനം വകുപ്പ് നേതൃത്വത്തില്‍ നാലു ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. രണ്ടു ദിവസം മുമ്പ് കുണിയേരി പുതിയ വീട്ടിനു സമീപത്തു പുലിയെ കണ്ടിരുന്നു. അവിടെ നിന്നു ഒരു കിലോമീറ്റര്‍ ദൂരെയാണ് …

മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

  കാസര്‍കോട്: മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ മധ്യവയസ്‌കനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി നെല്ലിത്തോട് അഞ്ചുകണ്ടത്തില്‍ കുരുവിള ജോസഫിന്റെ മകന്‍ ബിജു കുരുവിളയാണ്(53) മരിച്ചത്. പാണത്തൂരിലെ ഹില്‍ടോപ്പ് ലോഡ്ജിലെ 109-ാം നമ്പര്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 23 മുതല്‍ ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുറി വൃത്തിയാക്കാന്‍ എത്തിയ ലോഡ്ജ് ജീവനക്കാരനാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായിരുന്നു. അവിവാഹിതനാണ്. മാതാവ് പരേതയായ വെറോനിക്ക. സഹോദരങ്ങള്‍: ഷാജി, മനോജ്, …

വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; നടത്തിപ്പുകാരിയും ഇടപാടിനു എത്തിയ യുവാവും പിടിയില്‍, കസ്റ്റഡിയിലെടുത്ത ഫോണില്‍ പ്രമുഖരുടെ പേരുള്ളതായി സൂചന

  വീടു കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. നടത്തിപ്പുകാരിയും ഇടപാടിനെത്തിയ യുവാവും പിടിയില്‍. കാര്‍ക്കള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാനൂര്‍ സ്വദേശിനി പ്രമീള വിജയകുമാര്‍, ഇടപാടിനു എത്തിയ ഭരത് എന്നു പേരുള്ള യുവാവ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഒരു യുവതിയെ കാര്‍ക്കള പൊലീസ് രക്ഷപ്പെടുത്തി. പ്രമീളയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മാസങ്ങളായി പെണ്‍വാണിഭം നടന്നിരുന്നത്. ഇവിടേക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ വാഹനങ്ങള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വന്‍ പൊലീസ് സംഘമെത്തി …