യുവതി വിഷം കഴിച്ചു മരിച്ചു; കാരണം അവ്യക്തം

 

കണ്ണൂര്‍: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളിപ്പറമ്പ്, കൂവേരി, പറക്കോട്ടെ, ബാക്കണ്ടി വീട്ടില്‍ സി. മഞ്ജിമ (21)യാണ് മരിച്ചത്. മംഗ്‌ളൂരു, യേനപ്പോയ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്ത് 31ന് ആണ് മഞ്ജിമ പറക്കോട്ടെ വീട്ടില്‍ വച്ച് വിഷം കഴിച്ചത്. സി. വേണുഗോപാലന്‍-രോഹിണി ദമ്പതികളുടെ ഏക മകളാണ് മഞ്ജിമ. യുവതി വിഷം കഴിക്കാനുള്ള കാരണം എന്താണെന്നു വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page