കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന 32 ഗ്രാം എം.ഡി.എം.എ.യുമായി യുവതിയുവാക്കള്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ ഇജാസ് (28), കമ്പളക്കാട് അഖില (26) എന്നിവരാണ് കോഴിക്കോട് നാദാപുരത്ത് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടയിലായിരുന്നു അറസ്റ്റ്. പേരോട്ട് മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ കാറോടിച്ചത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വിവരമറിഞ്ഞാണ് നാദാപുരം എസ്.ഐ അനീഷ് വടക്കേടത്തും റോഡില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇജാസും അഖിലയും കാറുമായി എത്തിയത്. പൊലീസിനെ കണ്ടതോടെ ഇരുവരും പരിഭ്രമത്തിലായി. കാറിനകത്തു പൊലീസ് പരിശോധന നടത്തിയപ്പോഴാണ് 32 ഗ്രാം എം.ഡി.എം.എയും ഇലക്ട്രോണിക്‌സ് ത്രാസും കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്നും ഇറങ്ങിയോടിയ ഇജാസിനെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്.