ലോസ് ആഞ്ജലീസ്: പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് (93) അന്തരിച്ചു. പ്രമേഹത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ വാര്‍സിലെ ഡാര്‍ത്ത് വാഡര്‍, ലയണ്‍ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോണ്‍സ് ലോഎമ്മി, ഗ്രാമി, ഓസ്‌കാര്‍, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്‌കാരങ്ങള്‍ നാലും നേടിയ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് ജോണ്‍സ്. ആറ് പതിറ്റാണ്ടിലേറെയായി സിനിമയിലെയും നാടകത്തിലെയും പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പക്ഷേ, സിനിമയിലെ ഏറ്റവും പ്രശസ്തരായ വില്ലന്മാരില്‍ ഒരാളെന്ന നിലയിലായിരുന്നു അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. 1931 ല്‍ മിസിസ്സിപ്പിയില്‍ ജനിച്ച ജോണ്‍സ് സൈനികസേവനത്തിന് ശേഷം 1955 ല്‍ ഒരു ഡ്രാമ തിയേറ്ററില്‍ ജോലിക്കാരനായി. പിന്നീട് ഒഥല്ലോ എന്ന നാടകത്തിലൂടെ അഭിനയ മേഖലയിലെത്തി.
1964 ലെ ഡോ സ്ട്രേഞ്ച് ലൗ ആണ് ആദ്യ സിനിമ. സ്റ്റാര്‍ വാര്‍സ് ഫ്രാഞ്ചൈസിയിലെ ഡാര്‍ത്ത് വാഡര്‍ എന്ന കഥാപാത്രത്തിന് ജോണ്‍സിന് അന്താരാഷ്ട്ര പ്രശസ്തി ലഭിച്ചു. ദി ലയണ്‍ കിംഗ് (1994, അമിഷന്‍) ശബ്ദം). സ്റ്റാര്‍ വാര്‍സ്; ദ റൈസ് ഓഫ് സ്‌കൈ വാക്കര്‍ (2019, ശബ്ദം), ദി ലയണ്‍ കിംഗ് (2019), കമിംഗ് 2 അമേരിക്ക (2021) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
1992-ല്‍ നാഷണല്‍ മെഡല്‍ ഓഫ് ആര്‍ട്ട്‌സ്, 2002-ല്‍ കെന്നഡി സെന്റര്‍ ഓണര്‍, 2009-ല്‍ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിരുന്നു. 2011ല്‍ ഓണററി അക്കാദമി അവാര്‍ഡ് എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. വിടവാങ്ങിയത് അമേരിക്കന്‍ ചരിത്രത്തിലെ മികച്ചനടന്മാരിലൊരാളായിരുന്നു. ജൂലിയന്‍ മേരിയാണ് ഭാര്യ.