കാറിന്റെ ബൂട്ട് ലിഡ് ഭാഗത്തിരുന്ന് വീഡിയോ ചിത്രീകരണം; കാര്‍ ഓടിച്ച ആളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്റ് ചെയ്ത് ആര്‍ ടി ഒ, അഞ്ച് ദിവസത്തെ പരിശീലനത്തിനും നിര്‍ദ്ദേശം

 

കാസർകോട്: വിവാഹ ആഘോഷത്തിന്റെ ഭാഗമായി കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് കാർ ഓടിച്ച ആളുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. യാത്രക്കാര്‍ക്കും മറ്റു റോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാകും വിധം വാഹനമുപയോഗിക്കുന്നതിന്റെ ദൃശ്യ സഹിതമുള്ള പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ന് ദേശീയ പാത പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം. വിവാഹ ആഘോഷത്തിന്റെ ഭാഗമായി കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പുറകില്‍ വരുന്ന വാഹനങ്ങളുടെ
വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് ആർടിഒ കാറിന്റെ ഡ്രൈവറെ തേടിയത്. വാഹനം ഉപയോഗിച്ചിരുന്ന ഡ്രൈവറേയും മറ്റു സാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ വാഹനം ഉപയോഗിച്ച ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുകയായിരുന്നു. കൂടാതെ എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.റ്റി.ആര്‍ എന്ന സ്ഥാപനത്തിലേക്ക് 5 ദിവസത്തെ പരിശീലനത്തിനു പോകാൻ നിര്‍ദ്ദേശം നല്‍കിയതായും കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി. രാജേഷ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page