കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, 17 കാരന്റെ പരാതിയില്‍ മധ്യവയ്കന്‍ അറസ്റ്റില്‍

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 42കാരന്‍ പിടിയിലായി. പത്തനംതിട്ട സ്വദേശി പി കെ ഷിജു (42) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയെയാണ് ഷിജു ഉപദ്രവിച്ചത്. അടൂരില്‍ നിന്നും ബസില്‍ കയറിയ ഇയാള്‍ വിദ്യാര്‍ത്ഥിയെ നോട്ടമിട്ടിരുന്നു. പിന്നിട് വിദ്യാര്‍ഥിക്കൊപ്പം ഒരേ സീറ്റില്‍ ഇരുന്നു യാത്ര …

CMRL നിന്ന് പണം പറ്റിയവരിൽ ഇതര രാഷ്ട്രീയ നേതാക്കളും?.ഭരണ,പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ പേരുകൾ ആദായ നികുതി വകുപ്പ്  പിടിച്ചെടുത്ത രേഖയിൽ ; അഴിമതി വിവാദം കേരളാ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുമോ?.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന്  മാസപ്പടിയായി 1.72 കോടി കൈപ്പറ്റിയെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഇതര രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയെന്ന് ആരോപണം ശക്തമാകുന്നു.ആദായ നികുതി വകുപ്പ് കണ്ടെടുത്ത രേഖകളിൽ ഒട്ടേറെ നേതാക്കളുടെ ചുരുക്കപേരുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യം ചൂണ്ടികാട്ടി ബിജെപി നേതാക്കളായ സന്ദീപ് വചസ്പതിയും , സന്ദീപ് വാര്യരും ഫേസ് ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.കമ്പനിയുടെ പണം വാങ്ങിയ കൂട്ടത്തിൽ മുൻനിര സിപിഎം, കോൺഗ്രസ്സ്,ലീഗ് നേതാക്കളുണ്ടെന്നും അവർക്കെല്ലാം തെരഞ്ഞടുപ്പ് …

ഒരുനോക്കുകാണാന്‍ ഒഴുകുന്നത് ആയിരങ്ങള്‍, സിദ്ദിഖിന്റെ സംസ്‌കാരം വൈകീട്ട്

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ താരങ്ങളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. മമ്മൂട്ടി, സംവിധായകന്‍ ലാല്‍, ഫാസില്‍, ജനാര്‍ദ്ദനന്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍, ജയറാം, കമല്‍, സിബി മലയില്‍, നടന്‍ നാരായണന്‍കുട്ടി, ഫഹദ് ഫാസില്‍, ഇടവേള ബാബു, മണിയന്‍പിളള രാജു, മണികണ്ഠന്‍ ആചാരി, ടൊവിനോ തോമസ്, ശ്യം പുഷ്‌ക്കരന്‍ തുടങ്ങി സിനിമാ – സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ സംവിധായകനെ അവസാനമായതി ഒരുനോക്ക് കാണാന്‍ …

കാറിന് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ കാറിന് തീ പിടിച്ച് മരിച്ചത് രണ്ട് പേർ

കോട്ടയം: കോട്ടയം വാകത്താനത്ത് കാറിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.പാണ്ടച്ചിറ ഓട്ടുകാട്ട് സാബു(57) ആണ്  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കഴിഞ്ഞ ദിവസമാണ് സാബു ഓടിച്ച കാറിന് തീപിടിച്ചത്. വീടിന് 20 മീറ്റർ അകലെവച്ചായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചതിന് ശേഷമായിരുന്നു മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമാനമായ രീതിയിൽ മാവേലിക്കരയിലും കാർ കത്തി യുവാവ് മരിച്ചിരുന്നു.മാവേലിക്കര ഗേൾസ്  സ്കൂളിന് സമീപത്ത് …

കാറില്‍ കടത്തിയത് 150 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍, കോഴിക്കോട് സ്വദേശി പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി വേട്ട. കാറില്‍ കടത്തിയ 150 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഓമശ്ശേരി കള്ളുരുട്ടി സ്വദേശി പൂവത്തിരി ചാലില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (33) അറസ്റ്റിലായി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. യൂനസും സംഘം വാമഞ്ചൂരില്‍ വാഹന പരിശോധന നടത്തിയത്. സംശയം തോന്നിയ ഹുണ്ടായി കാര്‍ പരിശോധിച്ചപ്പോഴാണ് 18,000 പാക്കറ്റുകളിലായി 150 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഉല്‍പന്നങ്ങള്‍ക്ക് …

മുഖ്യമന്ത്രിയുടെ മകൾക്ക് 1.72 കോടി മാസപ്പടി ലഭിച്ചു;പണം നൽകിയത് സിഎംആർഎൽ കമ്പനി;നിയമവിരുദ്ധ ഇടപാടെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ്

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ. സിഎംആർഎൽ കമ്പനി മൂന്ന് വർഷത്തിനിടെ വീണാ വിജയന്  1.72 കോടി രൂപ നൽകിയെന്നാണ് പുറത്ത് വരുന്ന വിവരം.ആദായ നികുതി തർക്ക പരിഹാര ബോർഡാണ് നിയമവിരുദ്ധമായ ഇടപാട് നടന്നെന്ന് കണ്ടത്തിയത്.2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് കരിമണൽ ഖനനം നടത്തുന്ന എസ്.എൻ ശശിധരൻ കർത്തയുടെ കമ്പനി  വീണാ വിജയന് മാസപ്പടി നൽകിയത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്‍റെ സോഫ്റ്റ്വെയർ സേവനം നൽകുമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് …

തെരുവുനായയുടെ കടിയേറ്റ ഒമ്പത് വയസ്സുകാരൻ ആശുപത്രിയിൽ

കണ്ണൂർ: തളിപ്പറമ്പ് മുക്കോലയിൽ 9 വയസ്സുകാരനായ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.ഞാറ്റുവായല്‍ കണ്ടിവാതുക്കലിലെ ഫഹദ് സല്‍മാനാണ് ചൊവ്വാഴ്ച വൈകുന്നേരം നായയുടെ കടിയേറ്റത്. തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ഫഹദ് സല്‍മാന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടതു കാലിനാണ് ആഴത്തിലുള്ള മുറിവേറ്റത്. അതേസമയം ശനിയാഴ്ച കണ്ണൂർ പിലാത്തറയിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായിരുന്നു. ആശാവർക്കറായ രാധാമണിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. ക്ലോറിനേഷന് പോയപ്പോഴയിരുന്നു ആക്രമണം ഉണ്ടായത്.

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

പ്രശസ്ത സംവിധായകൻ സിദ്ദിഖ്(59) അന്തരിച്ചു.കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും കരൾരോഗവും ബാധിച്ച്  ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിനിടയാക്കിയത്.രോഗം ഗുരുതരമായതോടെ എക്മോ യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് , നി‍ർമ്മാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു സിദ്ദിഖ്.     മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒട്ടേറെ ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു സിദ്ദിഖ്. ഫാസിലിന്‍റെ കൂടെ സഹസംവിധായകനായാണ് സിനിമയിൽ എത്തുന്നത്. സിദ്ദിഖും – ലാലും ചേർന്നായിരുന്നു ആദ്യ കാലത്ത് സിനിമ സംവിധാനം …

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി;ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്; പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മൻ

ന്യൂഡൽഹി: ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്സ്. സംസ്ഥാന പ്രസിഡന്‍റ് കെ.സുധാകരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച് 3 മണിക്കൂറിനകം സ്ഥാനാർത്ഥിയെ  കോൺഗ്രസ്സ് പ്രഖ്യാപിച്ചു. അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുതെന്നും തന്നെകൊണ്ട് കഴിയും വിധം ആ ഉത്തരവാദിത്വം നിറവേറ്റുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച പിതാവിനെ പോലെ …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5 ന്. വോട്ടെണ്ണൽ 8ന്. മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർന്ന് ഒഴിവു വന്ന പുതുപ്പളളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.അടുത്തമാസം 5 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 8 ന് ഫലപ്രഖ്യാപനവും ഉണ്ടാകും.തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തിയ്യതി ഈ മാസം 17 ഉം, പിൻവലിക്കാനുള്ള തിയ്യതി 21 ഉം ആണ്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളും സംസ്ഥാനത്ത് സജീവമായി.ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി …

ലഹരിയിൽ വേച്ച് നടക്കാനാതെ വിദ്യാർത്ഥിനികൾ നാട്ടുകാരുടെ ചോദ്യത്തിന് പരസ്പരവിരുദ്ധമായ ഉത്തരം; വിനോദ സഞ്ചാര കേന്ദ്രത്തിൽ ബോധമില്ലാതെ കിറുങ്ങിയിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

കൽപ്പറ്റ: വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുന്നു.വയനാട് മുള്ളൻക്കൊല്ലിയിലാണ് സംഭവം.  കർണാടക അതിർത്തിയായ  മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ  സഞ്ചാരികളായ യുവതി യുവാക്കളാണ് അമിത ലഹരിയിൽ എഴുന്നേറ്റ് നിൽക്കാനാകാത്ത അവസ്ഥയിലായത് .സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവർ പിന്നീട് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.സംഘത്തിലുണ്ടായിരുന്നവരിൽ അധികവും മലയാളി പെൺകുട്ടികളാണ്.വയനാട് സ്വദേശികളാണെന്ന് പറഞ്ഞ ഇവർ കർണാടകയിൽ പഠിക്കുന്നവരാകാമെന്നാണ് …

ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍ അന്തരിച്ചു

ചെറുവത്തൂര്‍: ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍(35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പാലക്കുന്നിലെ ഭാര്യാ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശിയാണ്. ഗ്രാഫിക് ആര്‍ട്ടിസ്റ്റായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി ദാരുശില്‍പ കലാരംഗത്തുള്ള സജീവന്‍ നിരവധി ക്ഷേത്രങ്ങളില്‍ ദാരുശില്‍പം നിര്‍മിച്ചിട്ടുണ്ട്. പ്രമുഖ ആര്‍ട്ടിസ്റ്റ് ജീവന്‍ നാരായണന്റെ സഹോദരീ പുത്രനാണ് സജീവന്‍. മൃതദേഹം സ്വദേശമായ തിരുവട്ടൂരിലെ വീട്ടലെത്തിച്ച് വൈകുന്നേരം സംസ്‌കരിക്കും. തിരുവട്ടൂരിലെ നാരായണന്റെയും ശ്യാമളയുടെയും മകനാണ്. ശാന്തികൃഷ്ണയാണ് ഭാര്യ. സ്വാത്വിക, ശിവാംഗ് എന്നിവര്‍ മക്കളാണ്.

വലിയ പറമ്പിൽ തോണി മറിഞ്ഞ് അപകടം;മത്സ്യതൊഴിലാളി മരിച്ചു

കണ്ണൂർ:  പയ്യന്നൂർ രാമന്തളിക്കടുത്ത് വലിയപറമ്പ് തയ്യില്‍ സൗത്ത് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി റഷീദാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘം കാറ്റിനെ തുടർന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ടവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലില്‍ തിരമാലകളില്‍പ്പെട്ട റഷീദിനെ രക്ഷാ പ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇതിന് …

ജൂനിയര്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്, ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്ക് വെങ്കലം, ദേശീയ അഭിമാനമായി അനുപ്രിയ

സ്‌പെയിന്‍: ട്രിമ്പാഗോയില്‍ നടന്ന ജൂനിയര്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വെങ്കലം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി വി.എസ് അനുപ്രിയയാണ് ഇന്ത്യക്ക് വേണ്ടി മല്‍സരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഹസെലി ക്രോഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 18 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 15.62 മീറ്റര്‍ എറിഞ്ഞാണ് അനുപ്രിയ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. ദക്ഷിണാഫ്രിക്കയുടെ അലിസിയ എലി ഖുനൂ 17.97 മീറ്റര്‍ ചാമ്പ്യന്‍ഷിപ്പോടെ സ്വര്‍ണവും ഓസ്ട്രേലിയയുടെ സൈലവന്‍ ബീലെ വെള്ളിയും (16.1 മീറ്റര്‍) നേടി. ആദ്യമായാണ് ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ …

ഇന്ത്യൻ വംശജനായ വൈഭവ് തനേജ ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

വെബ് ഡെസ്ക്: പ്രമുഖ അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ് ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി  ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ തിരഞ്ഞെടുത്തു. മുൻ ധനകാര്യ മേധാവി സക്കറി കിർഖോൺ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെയാണ് വൈഭവ് തനേജ  ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയത്. ഇതു സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. 45 കാരനായ തനേജ, നിലവിൽ കമ്പനിയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസർ (സിഎഒ)  ആണ്.  ഇതിന് പുറമെയാണ് അദ്ദേഹത്തിന്   ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ …

മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്ക്

നീലേശ്വരം: മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്കേറ്റു. പരപ്പ പള്ളത്ത് മല സ്വദേശി ഇവി രവീന്ദ്ര(53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആന്‍ഡ്രോയിഡ് മൊബെല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് തീ പിടിച്ചതോടെ പൊട്ടിത്തെറിച്ച് രവീന്ദ്രന്റെ കൈക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് എത്തിച്ച ഫോണാണ് പൊട്ടിത്തെറിച്ചത്.

‘താങ്കളുടെ മിത്ത്  എന്‍റെ സത്യം’ ഗണപതി മിത്ത് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപിയും; താരം പങ്ക് വെച്ചത്  വീട്ടിലെ ഗണപതി രൂപങ്ങൾ

‘ തിരുവനന്തപുരം : ഗണപതി മിത്തെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. താങ്കളുടെ മിത്ത് , എന്‍റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത , വഞ്ചനയും ദ്രോഹവും  ചെയ്യാത്ത സ‍ർവ്വസത്യം, എന്‍റെ വീട്ടിലെ എന്‍റെ സത്യം., ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം. എന്നാണ് സുരേഷ് ഗോപി സ്വന്തം ഫേസ് ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. വീട്ടിലെ സ്വീകരണമുറിക്ക് മുകളിലുള്ള ഗണേശരൂപങ്ങളും, മ്യൂറൽ പെയിന്‍റിംഗിലുള്ള ഗണേശ …

വ്യാജ വിമാനടിക്കറ്റ് നല്‍കി വഞ്ചന; ട്രാവല്‍ ഏജന്‍സി ഉടമയായ യുവതിക്കെതിരെ കാസര്‍കോടും പരാതി

നീലേശ്വരം: വ്യാജ വിമാന ടിക്കറ്റ് നല്‍കി തട്ടിപ്പു നടത്തുന്ന പേരാവൂര്‍ സ്വദേശിക്കെതിരേ കാസര്‍കോട്ടും പരാതി. പാലാവയല്‍, നിരത്തുംതട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ നീതു അനില്‍ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.ന്യൂസ്ലാന്റില്‍ ജോലി ചെയ്യുന്ന പരാതിക്കാരി നാട്ടിലേയ്ക്ക് വരാനായി മാര്‍ച്ച് 21 ന് നീതുവിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍സ് 2,95,000 രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വിമാന താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലായത്. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് മറ്റൊരു ടിക്കറ്റെടുത്ത് …