കുടിച്ച് ഫിറ്റായി കാർ ഓടിച്ചു, കാറിലും മിനിലോറിയിലും ഇടിച്ചു, കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി, സീരിയൽ നടി രജിതക്കെതിരെയും ഒപ്പം സഞ്ചരിച്ച യുവാവിനെതിരെയും കേസ്

പത്തനംതിട്ട: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിത(31)യാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷൻ സമീപമുള്ള പെട്രോൾ പമ്പിൻ്റെ മുൻവശത്തായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിരിക്കുകയായിരുന്ന കാറുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ …

സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണ യുവതിയുടെ ദേഹത്തുകൂടി കണ്ടയ്നർ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം, അപകടം ദേശീയപാതയിലെ തെക്കിലിൽ

കാസർകോട്: സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ ദേഹത്ത് കൂടി കണ്ടെയ്നർ ലോറി കയറിയിറങ്ങി. യുവതിക്ക് ദാരുണാന്ത്യം. പൈക്ക ചന്ദ്രംപാറ സ്വദേശി മണിയുടെ ഭാര്യ ശശികല(31) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ചട്ടഞ്ചാൽ ചെർക്കള ദേശീയപാതയിൽ തെക്കിൽ കയറ്റത്തിലാണ് അപകടം. ശശികലയും ഭർത്താവ് മണിയും രണ്ടു കുട്ടികൾക്കൊപ്പം ചെർക്കള ഭാഗത്ത് നിന്ന് ചട്ടഞ്ചാലിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. തെക്കിൽ കയറ്റത്തിൽ വച്ച് സ്കൂട്ടർ മറിഞ്ഞപ്പോൾ യുവതി റോഡിലേക്ക് തെറിച്ചുവീണു. യുവതിയുടെ തലയിൽ കൂടി കണ്ടെയ്നർ ലോറി …

വീട്ടിൽ തനിച്ച് താമസിക്കുന്ന ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വീട്ടിൽ തനിച്ചു താമസിക്കുന്ന ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിയ നെടുവോട്ടുപാറ പാലടക്കം സ്വദേശി ടി നാരായണനാണ്(67) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് ഇയാളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ അടച്ച വീട് തുറന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ ബേക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറെ മാസങ്ങളായി നാരായണൻ ഒറ്റയ്ക്കാണ് ഇവിടെ താമസം. …

കാഞ്ഞങ്ങാട് നഗരത്തിൽ കൂട്ട വാഹനാപകടം;  സ്കൂ‌ൾ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിൽ കൂട്ട വാഹനാപകടം. സ്‌കൂൾ ബസിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കും കര മണലിലെ കൃഷ്‌ണൻ (75)ആണ് മരിച്ചത്. വ്യാഴാഴ്ചവൈകീട്ട് അഞ്ചു മണിയോടെ നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. നിയന്ത്രണം വിട്ട മിനിസ്‌കൂൾ ബസ് ആദ്യം വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിന്നീട് കാറിൽ ഇടിച്ചു നിന്നു. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ കൃഷ്ണനെ ഉടൻതന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിന്റെ ബസാണ് അപകടം വരുത്തിവെച്ചത്. അതേസമയം …

കീരിക്കാടന്‍ ജോസിന് വിട; നടന്‍ മോഹന്‍ രാജ് അന്തരിച്ചു

തിരുവനന്തപുരം: കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച മൂന്ന് മണിക്കായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ …

ഒരുമാസം മുമ്പ് പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു; ഇത്തവണ കുടുങ്ങി; 200 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാറില്‍ കടത്തുകയായിരുന്ന വന്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. വീരാജ്പേട്ട പെരുമ്പാടി കുരിമണ്ണില്‍ ഹൗസില്‍ ഷാനു (39) ആണ് പിടിയിലായത്. ശ്രീകണ്ഠപുരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ ബാബുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ കുറുമാത്തൂര്‍ നെടുമുണ്ടയില്‍ വെച്ചാണ് എംഡിഎംഎ പിടികൂടിയത്. ശ്രീകണ്ഠപുരം മേഖലയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാനിയാണ് ഷാനു. എന്നാല്‍ …

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും പാമ്പ്

കണ്ണൂര്‍: പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും പാമ്പ്. 503-ാം നമ്പര്‍ സ്‌പെഷല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് വ്യാഴാഴ്ച രാവിലെ വിഷമില്ലാത്ത കാട്ടുപാമ്പിനെ കണ്ടത്. വാര്‍ഡിലെ രോഗി രാവിലെ പ്രാഥമിക കര്‍മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു. സെപ്റ്റംബര്‍ 19ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവിന് പുറ ത്ത് നിന്നും കാട്ടുപാമ്പിനെ കണ്ടിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊന്നിരുന്നു. രണ്ടുമാസം മുമ്പ് കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്ന് കാട്ടുപാമ്പിനെ പിടികൂടിയിരുന്നു. ആശുപതിക്കുചുറ്റും പടര്‍ന്നു കിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് …

കാസര്‍കോട് ജനറലാശുപത്രിയില്‍ യുവാവിന്റെ പരാക്രമം; സെക്യൂരിറ്റി ജീവനക്കാരെ കടിച്ചുപരിക്കേല്‍പ്പിച്ചു; സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മദ്യലഹരിയില്‍ തമിഴ് നാട് സ്വദേശിയുടെ പരാക്രമം. രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. നഴ്‌സിംഗ് സൂപ്രണ്ടിന്റെ ഓഫീസില്‍ ബഹളം വെച്ച യുവാവിനെ മുറിയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് സെക്യുരിറ്റി ജീവനക്കാരുടെ നേരെ തിരിഞ്ഞത്. സംഭവ സമയത്ത് പൊലിസ് എയ്ഡ് പോസ്റ്റില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീട് പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി അക്രമിയെ കൂട്ടികൊണ്ടു പോയെങ്കിലും രാത്രിയോടെ തിരിച്ചെത്തി. ഒരു മരപ്പലകയുമായി …

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് ഏഴുലക്ഷം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കുള്ള നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അച്ഛനേയും അമ്മയേയും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപയും ഒരു രക്ഷിതാവിനെ നഷ്ടമായ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. വനിതാ-ശിശു വികസന വകുപ്പാണ് തുക …

ഒറ്റദിവസം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍! ലോറിയുടമ മനാഫിന്റെ യൂട്യൂബ് ചാനലില്‍ സംഭവിച്ചത് ഇതാണ്

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ മനാഫിനൊപ്പമായിരുന്നു. 10000 സബ്‌സ്‌ക്രൈബര്‍മാരുണ്ടായിരുന്ന മനാഫിന്റെ യുട്യൂബ് ചാനലിന് 20 മണിക്കൂറിനുള്ളില്‍ വര്‍ധിച്ചത് 1.76 ലക്ഷം. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ച ‘ലോറി ഉടമ മനാഫ്’എന്ന യുട്യൂബ് ചാനലിനാണ് ഒരുദിവസം കൊണ്ട് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിച്ചുവന്നത്. അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ …

മരണത്തിനും വേര്‍പെടുത്താനാവാത്ത ആത്മബന്ധം: മരണത്തിലും ആലിംഗബദ്ധരായി വൃദ്ധ ദമ്പതികള്‍

പി പി ചെറിയാന്‍ സൗത്ത് കരോലിന: മഹാനാശം വിതച്ച ഹെലിന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടിനുള്ളില്‍ ആലിംഗബദ്ധരായി കാണപ്പെട്ട വൃദ്ധ ദമ്പതികളുടെ മൃതദേഹം ചെറുമകനെ മാനവികതയുടെ ആഴങ്ങളെക്കുറിച്ചു ചിന്തിപ്പിച്ചു. ചുഴലിക്കാറ്റില്‍ വീടിനടുത്തു നിന്ന വന്‍മരം കടപുഴകി വീണു മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കിടപ്പുമുറി തകരുകയായിരുന്നു. ശബ്ദം കേട്ട് ചെറുമകന്‍ ഓടിയെത്തിയപ്പോള്‍ ആ മുറി കെട്ടിടാവശിഷ്ടങ്ങളായി മാറിയിരുന്നു. കൊച്ചു മകന്‍ ജോണ്‍ സാവേജ് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തപ്പോള്‍ അതിനടിയില്‍ തന്റെ മുത്തശ്ശി മാര്‍സിയ(74)യും, മുത്തച്ഛന്‍ ജെറി (78)യും മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. അപകടത്തില്‍ …

18 കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: 18 കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കരിന്തളം തലയടുക്കം കാരാട്ടെ പി. മിഥുന്‍ രാജ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. എറണാകുളത്ത് ഒരു കോഴ്‌സിനു പഠിക്കുകയായിരുന്നു. മാതാപിതാക്കള്‍ മടിക്കൈയിലെ വീട്ടില്‍ പോയി രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെട്ടിരുന്നു. കെ.രാജന്റെയും ചിമ്മത്തോട്ടെ പി. ശോഭയുടെയും മകനാണ്. സഹോദരന്‍ പി. വിപിന്‍ രാജ് (ദുബൈ). മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം പൊലീസ് …

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് കെ തമ്പാന്‍ അന്തരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് മരിച്ചു. ചെറുവത്തൂരിലെ ഭഗവതി ട്രേഡേഴ്‌സ് ഉടമ നീലേശ്വരത്തെ കോട്ടപ്പുറം തമ്പാന്‍ (66) ആണ് മരിച്ചത്.സമിതി ചെറുവത്തൂര്‍ യൂനിറ്റ് മുന്‍ പ്രസിഡന്റായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സിക്യുട്ടിവ് അംഗവുമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ഭാര്യ: ശോഭന. മക്കള്‍: ഷോന, നീതിന്‍. മരുമക്കള്‍: ശ്രീരോഷ്, അക്ഷര.

തലശേരി സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

സലാല: തലശേരി സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തലശ്ശേരി, ചിരക്കര സ്വദേശി പരേതനായ പുത്തന്‍ പുരക്കല്‍ ഉമ്മര്‍ മകന്‍ കാടന്‍ കണ്ടി മുഹമ്മദ് അജ്മല്‍ (26) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. സലാല ഹസന്‍ ബിന്‍ താബിത് റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന അജ്മല്‍ ബുധനാഴ്ച ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോള്‍ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ …

ഗൃഹനാഥനെ വീട്ടിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഗൃഹനാഥനെ വീട്ടിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ പുതിയ കണ്ടം സ്വദേശി വിവി നാരായണന്‍(70) ആണ് മരിച്ചത്. നേരത്തെ ചെറുവത്തൂരില്‍ തട്ടുകട നടത്തിയിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സരോജിനിയാണ് ഭാര്യ. സുചിത്ര, അഭിഷേക് എന്നിവര്‍ മക്കളാണ്. മരുമകന്‍: കെപി സുഭാഷ്. സഹോദരങ്ങള്‍: വിവി പാറു, വിവി ഗോവിന്ദന്‍, വിവി കുഞ്ഞിരാമന്‍, വിവി കൃഷ്ണന്‍.

ഉടഞ്ഞ വിഗ്രഹത്തെ നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് കഴിയില്ല; മുഖ്യമന്ത്രി കേരളത്തിലെ സംഘപരിവാറിന്റെ നാവായിമാറിയെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏജന്‍സിക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഉടഞ്ഞ വിഗ്രഹത്തെ നന്നാക്കാന്‍ ഏജന്‍സിക്ക് കഴിയില്ല എന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ടാവണം. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. പിആര്‍ ഏജന്‍സി സംബദ്ധിച്ച ആരോപണങ്ങള്‍ എന്തുകൊണ്ട് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം ഏജന്‍സിക്ക് ആരാണ് …

ഇസ്രായേലിന്റെ പ്രത്യാക്രമണം; ലെബനനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ലെബനൻ: ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേൽ വ്യോമാക്രമണം തുടങ്ങി. ലെബനനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ലെബനനിൽ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ (22) ആണെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ, ക്യാപ്റ്റൻ ഹരേൽ എറ്റിംഗർ, ക്യാപ്റ്റൻ ഇറ്റായി ഏരിയൽ ഗിയറ്റ്, സർജന്റ് ഫസ്റ്റ് …

‘സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത് ‘; അനധികൃതമായി പണം പിരിക്കുന്നത് നിര്‍ത്തണം; ലോറിയുടമ മനാഫിനെതിരെ പരാതിയുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ലോറിയുടമ മനാഫിനെതിരെ ഗുരുതരമായ പരാതികളുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുബം. വൈകാരീകത ചൂഷണം ചെയ്ത് തങ്ങളുടെ പേരില്‍ പലകോണുകളില്‍ നിന്നും ഫണ്ട് പിരിക്കുന്നുവെന്നും മനാഫ് പണംപിരിവ് നിര്‍ത്തണമെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുകയാണ്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടായിരുന്നെന്ന് മനാഫ് കള്ളപ്രചാരണം നടത്തുന്നു. ഒരു തുള്ളി കളങ്കമില്ലാതെയാണ് ഞങ്ങള്‍ ഷിരൂരില്‍ നിന്നത്. ഈശ്വര്‍ മല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎല്‍എ …