രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചത് പരാമർശിച്ച് പ്രധാനമന്ത്രി; അവിശ്വാസ പ്രമേയ മറുപടിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി; അടുത്ത തവണയും എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ പരിഹസിച്ചും കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം കൊണ്ട് വന്നത് അടുത്ത ലോക്സഭാ തെരഞ്ഞടുപ്പിൽ എൻ.ഡി.എയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് നന്ദി പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരിന്‍റെ പരീക്ഷണമല്ലെന്നും പ്രതിപക്ഷത്തിന്‍റെ പരീക്ഷണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ അവിശ്വാസം കാണിച്ചു. 2024 ല്‍ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ ഗാന്ധിയെ …