32 പവന്റെ സ്വര്‍ണ്ണ കിരീടം ഗുരുവായൂരപ്പന്, വഴിപാടായി സമര്‍പ്പിച്ചത് ദുര്‍ഗ്ഗാ സ്റ്റാലിന്‍

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണ്ണ കിരിടം വ്യാഴാഴ്ച സമര്‍പ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പത്‌നി ദ്വര്‍ഗ്ഗ സ്റ്റാലിനാണ് ഈ വഴിപാട് സമര്‍പ്പിച്ചത്. ദുര്‍ഗാ സ്റ്റാലിന്നു വേണ്ടി ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് 32പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുന്നത്. ചന്ദനത്തിന്റെ തേയ അരക്കുന്ന മെഷീനും ഇതൊടൊപ്പം സമര്‍പ്പിച്ചു. രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ സ്റ്റാലിന്‍ ഉച്ചയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സ്വര്‍ണക്കിരീടത്തിന് പുറമേ അരച്ചുകഴിഞ്ഞ ചന്ദനമുട്ടികളുടെ ബാക്കിവരുന്ന ചെറിയ കഷണങ്ങള്‍ അരയ്ക്കാനുള്ള ഒരു യന്ത്രവും ദുര്‍ഗ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ യന്ത്രത്തിന്റെ വില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page