കൊച്ചിയിലെ എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മരിച്ചയാൾ ഒഡിഷ സ്വദേശിയാണ്. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

മലയാളിയായ കപ്പൽ ജീവനക്കാരനെ കടലിൽ വച്ച് കാണാതായി, തിരച്ചിൽ നടത്തുന്നുണ്ടെന്ന് കമ്പനി അധികൃതർ

കാസർകോട്: മലയാളിയായ കപ്പൽ ജീവനക്കാരനെ കാണാതായി കുടുംബത്തിന് കപ്പൽ കമ്പനിയുടെ കത്ത്. കാസർകോട് മാലക്കല്ല് അഞ്ചാലയിലെ കുഞ്ചരക്കാട്ട് ആൽബർട്ട് ആൻ്റണിയെ (22) ആണ് കാണാതായത്. സിനർജി മാരിടൈം കമ്പനിയുടെ എംവി ട്രൂ കോൺറാഡ് എന്ന ചരക്കുകപ്പലിലെ ഡെക്ക് ട്രെയ്നി കെഡറ്റായിരുന്നു ആൽബർട്ട്. ചൈനയിലെ ഹോങ്കോങ്ങിൽ നിന്നും ബ്രസീലിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച‌ രാവിലെ 11.45 ന് കൊളംബോ തുറമുഖത്ത് നിന്നും 300 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആൽബർട്ടിനെ കാണാതാവുകയായിരുന്നു. ഈ കപ്പൽ കമ്പനിയിൽ ജോലി ചെയ്യുന്ന കാ …

കവര്‍ച്ചയ്ക്ക് വീട്ടില്‍ അതിക്രമിച്ചു കയറിയ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

പി പി ചെറിയാന്‍ ഡഗ്ലസ് കൗണ്ടി(അറ്റ്‌ലാന്റ): ഡഗ്ലസ് കൗണ്ടിയിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അറ്റ്‌ലാന്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. വീട് കൊള്ളയടിക്കാന്‍ പുലര്‍ച്ചെ നടത്തിയ ശ്രമത്തിനിടയിലാണ് വെടിയേറ്റ് മരിച്ചതെന്ന് അന്വേഷകര്‍ പറയുന്നു. അറ്റ്ലാന്റ പൊലീസിലെ ഇന്‍വെസ്റ്റിഗേറ്റര്‍ ഓബ്രി ഹോര്‍ട്ടണ്‍ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.ആന്‍ഡ്രൂസ് കണ്‍ട്രി ക്ലബ് പരിസരത്ത് ഇ.കരോള്‍ റോഡിന് സമീപമുള്ള ഓര്‍ക്ക്നി വേയിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു മോഷണത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡെപ്യൂട്ടികള്‍ …

കാസര്‍കോട് പ്രസ് ക്ലബിന്റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പത്രപ്രവര്‍ത്തക യൂനിയന്റെ ജില്ലാ ആസ്ഥാനമായ കാസര്‍കോട് പ്രസ് ക്ലബിന്റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബുകള്‍ക്ക് സമൂഹത്തില്‍ ചില പ്രധാന ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഒത്തൊരുമയ്ക്കും കൂട്ടായ മുന്നേറ്റത്തിനും ക്ഷേമത്തിനും കരുത്താകുക എന്നതോടൊപ്പം, മാധ്യമ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലും പ്രസ് ക്ലബുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, …

കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ കര്‍ശന നിയന്ത്രണം

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: യുഎസ് സ്‌പോണ്‍സര്‍മാരുമായി അടുത്തകാലത്ത് യൂഎസിലെത്തിയ ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് നല്‍കിയ താല്‍ക്കാലിക മാനുഷിക പരിഗണന പുതുക്കില്ലെന്ന് ബൈഡന്‍ ഭരണകൂടവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 5,30,000 കുടിയേറ്റക്കാര്‍ 2022 ഒക്ടോബര്‍ മുതല്‍ വിമാനമാര്‍ഗ്ഗം യുഎസില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് പരോള്‍ ആനുകൂല്യത്തില്‍ രണ്ട് വര്‍ഷത്തെ ഇളവ് ലഭിച്ചിരുന്നു. അത് താമസിയാതെ കാലഹരണപ്പെടും.എന്നാല്‍ ഇതേ കുടിയേറ്റക്കാരില്‍ പലര്‍ക്കും മറ്റ് പ്രോഗ്രാമുകള്‍ക്ക് കീഴില്‍ രാജ്യത്ത് തുടരാം. പരോള്‍ …

ആകാശ ചെരുവിലെ നിഴല്‍ കൂത്ത്

ജേക്കബ് ജോണ്‍ കുമരകം(ഡാളസ്) ശരത് കാല സായാഹ്നത്തിലെ പ്രശാന്തസുന്ദരമായ ആകാശം. നീല നിറമുള്ള ക്യാന്‍വാസില്‍ തൂവെള്ള ചായത്തില്‍ അലസമായി കോറിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പോലെ വന്ധ്യ മേഘങ്ങള്‍ അങ്ങിങ്ങു കൂട്ടങ്ങളായും ഒറ്റക്കും കിടക്കുന്നു. ചില കൂട്ടം തെറ്റിയ മേഘക്കീറുകള്‍ അപ്പൂപ്പന്‍ താടിപോലെ കനമില്ലാതെ പറന്നു കളിക്കുന്നു. കൈവെള്ളയിലെ രേഖകള്‍ പോലെ കുറുകെയും നെടുകെയും കുത്തി വരച്ച പുക വരകള്‍ഇങ്ങു താഴെ. ഏകാന്തതയില്‍ ആകാശ നീലിമയിലേക്കു കണ്ണ് നട്ടിരിക്കുന്ന എനിക്ക് മുമ്പില്‍, മേഘങ്ങളാകുന്ന മഞ്ഞിന്‍ കൂനകള്‍ക്കു, പഞ്ഞിക്കെട്ടുകള്‍ക്കു, കാറ്റിന്റെ തലോടല്‍ …

ചിപ്സ് വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ വിളിച്ചുകൊണ്ടുപോയി ക്വാര്‍ട്ടേഴ്സ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു; ഒഡീഷ സ്വദേശിയായ 53 കാരന്‍ അറസ്റ്റില്‍

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി മലപ്പുറം നിലമ്പൂരില്‍ പിടിയില്‍. ഒഡീഷ ബലേശ്വര്‍ സ്വദേശി അലി ഹുസന്‍ എന്ന റോബി(53)നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ചിപ്സ് വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കരഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയെ കണ്ട് രക്ഷിതാക്കള്‍ ആരാഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അവശനിലയിലായിരുന്ന കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്ക്ക് പരിക്കുകളുണ്ട്. അതിനിടെ രക്ഷപ്പെടാന്‍ …

കുറ്റിക്കാട്ടിലെ മരത്തില്‍ മനുഷ്യന്റെ അസ്ഥികൂടം

മംഗളൂരു: വാമഞ്ഞൂര്‍ പച്ചനടി സന്തോഷ് നഗറില്‍ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു അസ്ഥികൂടം. തൂങ്ങി മരിച്ചതാകാമെന്നാണ് സംശയിക്കുന്നത്.സന്തോഷ് നഗറിലെ കളിസ്ഥലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ മരത്തിലാണ് മനുഷ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മംഗളൂരു റൂറല്‍ പൊലീസ് സ്ഥലത്തെത്തി. അസ്ഥികൂടം വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; തീവ്രവാദ ബന്ധമുള്ള 7 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് പരിശോധന. 18 ഇടങ്ങളില്‍ പരിശോധന തുടരുന്നു.ബാരാമുള്ള ജില്ലയില്‍ രാവിലെ മുതല്‍ എന്‍ഐഎ സംഘം തിരച്ചില്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേര്‍ കസ്റ്റഡിയില്‍. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഒക്ടോബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ എട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ഭീകരവാദസംഘടനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ കത്തില്‍ നിന്നും …

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കൊടക്കാട് സ്വദേശിയുടെ 4.13 ലക്ഷം രൂപ തട്ടിയെടുത്തു

കാസര്‍കോട്: സിബിഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് കൊടക്കാട് സ്വദേശിയുടെ 4.13 ലക്ഷം രൂപ തട്ടിയെടുത്തു. കൊടക്കാട്, വലിയപൊയില്‍ സ്വദേശി മുഹമ്മദ് ജാബിറി(26)ന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു. ഫെബ്രുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം. സിബിഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് അജ്ഞാതന്‍, മുഹമ്മദ് ജാബിറിനെ ഫോണില്‍ ബന്ധപ്പെട്ടതെന്നു പരാതിയില്‍ പറഞ്ഞു. ജാബിറിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണമിടപാട് നടത്തുന്നുണ്ടെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. ജാബിറിന്റെ ഫോണ്‍ വഴി അശ്ലീല മെസ്സേജുകള്‍ അയച്ചതിനും ഫോണ്‍ വിളിച്ചതിനും …

ലോറി ഉടമ മനാഫിനെതിരെ പരാതിയില്ല; അധിക്ഷേപകരമായ കമന്റ് ഇട്ടവര്‍ക്കെതിരെയാണ് പരാതിയെന്ന് അര്‍ജുന്റെ കുടുംബം; മനാഫിനെ പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കും

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത് ലോറി ഉടമ മനാഫിനെതിരെയല്ലെന്ന് പൊലീസ്. മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവര്‍ക്കെതിരെയാണു പരാതിയെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ മനാഫിനെ പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇനി കേസില്‍ നിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അര്‍ജുന്റെ കുടുംബം …

‘സ്വപ്‌നത്തിലൂടെ രേണുകസ്വാമിയുടെ ആത്മാവ് വന്ന് ശല്യം ചെയ്യുന്നു; ഭയം കാരണം ഉറക്കം വരുന്നില്ല’; ജയില്‍ മാറ്റണമെന്ന ആവശ്യവുമായി നടന്‍ ദര്‍ശന്‍

ബംഗളൂരു: രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നതായി ബെള്ളാരി ജയിലില്‍ വിചാരണത്തടവിലുള്ള കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപ. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ നടന്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണുള്ളത്. ഭയം കാരണം തനിക്ക് ഉറങ്ങാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്ന ആവശ്യം ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുന്‍പാകെ നടന്‍ ഉന്നയിച്ചു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിരിക്കെ വിഐപി പരിഗണന ലഭിച്ച സംഭവം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 29ന് ദര്‍ശനെ ബെള്ളാരി ജയിലിലേക്ക് …

സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവനോളം സ്വര്‍ണം നഷ്ടമായി; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവനോളം സ്വര്‍ണമാണ് മോഷണം പോയത്. എംടിയുടെ കൊട്ടാരം റോഡിലുള്ള വീട്ടിലാണ് കവര്‍ച്ച. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം. സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. …

മഞ്ചേശ്വരം കോഴക്കേസ്; പ്രതിഭാഗത്തിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്

കാസർകോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് നേതാക്കൾ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതൽ ഹർജിയിൽ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. പ്രതികൾ ഇന്ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാൻ മാറ്റിയത്. കേസ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം …

ചെങ്കള സ്വദേശിയെ താവം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കാസർകോട് ചെങ്കള സ്വദേശിയെ പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള കൊളത്തൂർ മുത്തു നായരുടെ മകൻ എ. എം ശ്രീധരൻ(44) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ റെയിൽവേ പാളത്തിനു സമീപമാണ് മൃതദേഹം നാട്ടുകാർ കണ്ടത്. പോക്കറ്റിൽ ഉണ്ടായിരുന്ന ആധാർ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ണൂർ ഗവൺമെന്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പിണറായി സര്‍ക്കാരിന്റേത് കേരളം കണ്ടതില്‍ ഏറ്റവും മോശം ഭരണം: രവീശ തന്ത്രി കുണ്ടാര്‍

കാസര്‍കോട്: പിണറായി സര്‍ക്കാരിന്റേത് കേരളം കണ്ടതില്‍ ഏറ്റവും മോശം ഭരണമെന്നും വികസനമുരടിപ്പും അഴിമതിയുമാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെന്നും ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മുന്നണിക്ക് കേരളത്തിന്റെ പ്രതിപക്ഷമാകാന്‍ അര്‍ഹതയില്ലെന്ന് തെളിഞ്ഞു. എല്ലാ വിഷയങ്ങളിലും ഇടത്-വലത് മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് തുടരുകയാണ്. എല്ലാ അനുകൂലസാഹചര്യങ്ങളുണ്ടായിട്ടും കേരളം പിന്നോക്കം നില്‍ക്കുകയാണ്. ഖജനാവ് കാലിയായത് കൊണ്ട് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നെങ്കിലും …

എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ; വെമ്പായം ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

തിരുവനന്തപുരം: വെമ്പായം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. അവിശ്വാസം വിജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തിന് ബി.ജെ.പിയുടെ മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ ആണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും അവിശ്വാസത്തില്‍ നിന്ന് വിട്ടു നിന്നു. മൂന്ന് ബിജെപി അംഗങ്ങള്‍ പ്രമേയത്തെ അനൂകൂലിച്ച് വോട്ടു ചെയ്തു. തുടര്‍ന്നാണ് അവിശ്വാസം പാസ്സായത്. നിലവില്‍ യുഡിഎഫ്-9, എല്‍ഡിഎഫ്-8, ബിജെപി-3, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. …

കൊലക്കേസില്‍ ജാമ്യം ലഭിച്ച ശേഷം കവര്‍ച്ച; ആശുപത്രിയില്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കേളകം പ്രാഥമികാരോഗ്യ കേന്ദ്രം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ യുവാവ് പിടിയില്‍. ആറളം ഒമ്പതാം ബ്ലോക്കിലെ അരുവിക്കല്‍ ഹൗസില്‍ പ്രസാദ് (38) ആണ് എസ്.ഐ വി.വി.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഗസ്ത് 31ന് വൈകുന്നേരം അഞ്ചുമണിക്കും സപ്തംബര്‍ രണ്ടിന് രാവിലെ 8.30നും ഇടയിലാണ് ആരോഗ്യകേന്ദ്രത്തില്‍ കവര്‍ച്ച നടന്നത്. ഒ.പി ബ്ലോക്കിന്റെയും പബ്ലിക് ഹെല്‍ത്ത് ബ്ലോക്കിന്റെയും ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന് ഒ.പി ബ്ലോക്കിന്റെ മുറിയില്‍ …