അമ്മയും പതിനേഴുകാരിയായ മകളും ഒരേ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍

മംഗ്‌ളൂരു: അമ്മയെയും മകളെയും ഒരേ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്രദുര്‍ഗ്ഗ, ചിക്കന്തവാടിയിലെ ഗീത (45), മകള്‍ ലാവണ്യ (17) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിനകത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗീതയുടെ ഭര്‍ത്താവ് ബസവരാജ് (52) ആറു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അതിനു ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇരുവരും. ഇതായിരിക്കും ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയാല്‍ ഇനി കുടിവെള്ളം പോലും കിട്ടില്ല; കാര്യമിതാണ്

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളുകള്‍ അടച്ചുപൂട്ടിയതോടെ യാത്രക്കാര്‍ കുടിവെള്ളത്തിനു പോലും നെട്ടോട്ടമോടണം. നിലവിലുള്ള കാന്റീനുകളുടെ നടത്തിപ്പ് കാലയളവ് പൂര്‍ത്തിയായതിനാലാണ് അടച്ചിട്ടത്. കഴിഞ്ഞ 17 നാണ് ബാക്കിയുണ്ടായിരുന്ന ഒരു സ്റ്റാള്‍ അടച്ചുപൂട്ടിയത്. പുതിയ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. ഭീമമായ തുകയാണ് റെയില്‍വേ ആവശ്യപ്പെടുന്നത്. അതിനാല്‍ ആരും ആ തുകയ്ക്ക് നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകുന്നിലെന്നാണ് വിവരം. കൂടാതെ റെയില്‍വേ സ്റ്റേഷനിലെ സ്വീകരണ ഭാഗത്തെ കെട്ടിടങ്ങളില്‍ നവീകരണ പ്രവര്‍ത്തി നടക്കുകയാണ്. പുതുക്കിപ്പണിത കെട്ടിടത്തിലായിരിക്കും ഇനി ടീ സ്റ്റാളുകളും കാന്റീനും പ്രവര്‍ത്തിക്കുക. …

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ആന്റണി രാജു അടക്കം പ്രതികള്‍ അടുത്ത മാസം 20ന് വിചാരണ കോടതിയില്‍ ഹാജരാകണം. അന്വേഷണത്തിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് സി.ടി.രവികുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി …

അന്തരിച്ച പ്രശസ്ത ഭക്തി ഗാനരചയിതാവ് എവി വാസുദേവന്‍ പോറ്റിയുടെ മൃതദേഹം ഇന്നു വൈകിട്ട് സംസ്‌കരിക്കും

പാലക്കാട്: അന്തരിച്ച പ്രശസ്ത ഭക്തി ഗാനരചയിതാവ് എവി വാസുദേവന്‍ പോറ്റി (73)യുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള ഗാനരചയിതാവായിരുന്നു വാസുദേവന്‍ പോറ്റി. റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് എക്സാമിനറായി വിരമിച്ച ശേഷം ഒലവക്കോടിനടുത്ത് കാവില്‍പ്പാടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ അധ്യക്ഷനായിരുന്നു. പത്തൊന്‍പതാം വയസില്‍ കവിതകളെഴുതി ശ്രദ്ധേയനായി. 1989ല്‍ പുറത്തിറങ്ങിയ മണ്ണാറശാല നാഗ സ്തുതികള്‍ ആയിരുന്നു …

മുസ്സോറിയയിലേക്ക് ഒരു യാത്ര | Kookkanam Rahman

1986-ലാണെന്ന് തോന്നുന്നു. അവിചാരിതമായി ഇന്ത്യയിലെ പ്രമുഖ സുഖവാസ സ്ഥലമായ മുസ്സോറിയയിലേക്ക് എനിക്കൊരു യാത്ര തരപ്പെട്ടത്. നെഹ്‌റു യുവക് കേന്ദ്രയുടെ നേതൃത്വത്തില്‍കേരളത്തില്‍നിന്ന് ഒരു ദളിത് കലാട്രൂപ്പിനെയും കൊണ്ട് മുസ്സോറിയയിലേക്ക് പോകാന്‍ആവശ്യപ്പെട്ടപ്പോള്‍സന്തോഷപൂര്‍വ്വം ആ ദൗത്യം ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ടീം ലീഡറായിട്ടായിരുന്നു പോകേണ്ടിയിരുന്നത്. ഇരിട്ടി പേരാവൂര്‍തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള ദളിത് കലാകാരന്‍മാരെയാണ് കൊണ്ടു പോകേണ്ടത്. അന്ന് കണ്ണൂര്‍നെഹ്‌റു യുവ കേന്ദ്രയുടെ കോ-ഓര്‍ഡിനേറ്റര്‍പ്രൊഫ എ.ശ്രീധരനായിരുന്നു. അദ്ദേഹവും കൂടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. യുവകലാകാരന്‍മാരായ പതിനേഴ് പേര്‍ടീമിലുണ്ട്. രണ്ടു ദിവസം മുന്നേ ടീം അംഗങ്ങള്‍എത്തിച്ചേരണമെന്ന് നിര്‍ദ്ദേശം കൊടുത്തിരുന്നു. …

ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; ക്യാബിനിലായിരുന്ന പ്രിയയ്ക്ക് പുറത്തിറങ്ങാനായില്ല, 20കാരിയായ കാഷ്യർക്ക് ദാരുണാന്ത്യം, 45 സ്കൂട്ടറുകൾ കത്തിനശിച്ചു

ബംഗളൂരു: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. അകത്തു കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ബംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഷോറൂമിലെ കാഷ്യറായിരുന്ന രാമചന്ദ്രപുര സ്വദേശിനി പ്രിയ(20) ആണ് മരിച്ചത്.നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ പുറത്തിറങ്ങാനായില്ല. പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞിരുന്നു. പ്രിയ ശ്വാസം കിട്ടാതെയും …

29 വർഷത്തെ ദാമ്പത്യ ബന്ധം, വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ ആകുന്നില്ല, സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു

ചെന്നൈ: പ്രശസ്ത സം​ഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു. വിവാഹത്തിന് 29 വർഷത്തിന് ശേഷം തമ്മിൽ വേർപിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി. അവരുടെ അഭിഭാഷക വന്ദനാ ഷായാണ് പ്രസ്‍താവന ഒരു ദേശീയ ചാനലിന് നൽകിയത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേസമയം തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ട് ദമ്പതികളുടെ മകൻ അർമീൻ തൻ്റെ ഇൻസ്റ്റാഗ്രാം …

താഴെ പരപ്പയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം: നാട്ടുകാർ ആശങ്കയിൽ

കാസർകോട്: പരപ്പയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം.താഴെ പരപ്പയിലെ ഓട്ടോ ഡ്രൈവർ സുമേഷാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. ഓട്ടോറിക്ഷയുമായി പോകുമ്പോൾ പുലി റോഡിനു കുറുകെ ചാടിയെന്നു സുമേഷ് പറയുന്നു. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പുലിയുടെ കാൽ അടയാളം തിരിച്ചറിഞ്ഞു.പരപ്പ മാളൂർ കയത്താണു പുലിയെ കണ്ടതെന്നാണ് വിവരം. മാളൂർ കയത്തെ ലക്ഷ്മിയുടെ വീടിനു സമീപത്തുള്ള റോഡിലാണ് പുലി റോഡ് മറികടക്കുന്നതു കണ്ടതെന്നാണു സംസാരം. അതേ സമയം ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.വിവരമറിഞ്ഞ നാട്ടുകാർ സംഘടിതരായി പരപ്പ ഫോറസ്റ്റ് ഓഫീസിലെത്തി അധികൃതരെ വിവരം …

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്; രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ വോട്ടെടുപ്പ്, പൊതു അവധി പ്രഖ്യാപിച്ചു

പാലക്കാട്: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് …

കുമ്പളയിലെ വൈദ്യുതി മുടക്കം; മുസ്‌ലിം ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി

കാസർകോട്: പതിവായി വൈദ്യുതി മുടക്കം ഉണ്ടാക്കുന്ന കുമ്പള കെ എസ് ഇ ബി യുടെഅനാസ്ഥയ്ക്കെതിരെ കുമ്പള പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വൈദ്യുതി ഓഫീസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. കുമ്പള ലീഗ് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായി വന്ന മാർച്ച് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബിയുടെ ഇത്തരം നിരുത്തരവാദപരമായ …

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ വെടിയേറ്റു മരിച്ചതിനു പിന്നാലെ കളനാട്ട് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം ആശങ്ക പരത്തി; അറസ്റ്റിലായ പ്രതി കാസര്‍കോട്ടേക്ക് എത്തിയത് ബംഗ്‌ളൂരുവിലുള്ള കാമുകിയെ കാണാന്‍ പോകുന്നതിനായി, പ്രേതകഥ കേട്ടപ്പോള്‍ കളനാട്ട് എത്തി

കാസര്‍കോട്: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ കര്‍ണ്ണാടകയിലെ ഉഡുപ്പി, ഹെബ്രിയില്‍ വച്ച് നക്‌സല്‍ വിരുദ്ധ സേന വെടിവച്ചു കൊന്ന സംഭവം പുറത്തുവന്നതിനു പിന്നാലെ കാസര്‍കോട്, കളനാട്ട് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം പൊലീസിനെ ആശങ്കയിലാക്കി. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം പൊലീസ് സ്ഥലത്തെത്തി അട്ടിമറിക്ക് ശ്രമിച്ച ആള്‍ അടക്കമുള്ള രണ്ടു പേരെ കസ്റ്റഡിയിലെടുത്തതോടെയാണ് ആശങ്ക അകന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 മണിയോടെയാണ് അമൃത്‌സര്‍-കൊച്ചുവേളി എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായത്. ട്രാക്കില്‍ കരിങ്കല്ല് നിരത്തി വയ്ക്കുകയായിരുന്നു. ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കരിങ്കല്ല് ചിതറിത്തെറിച്ചു …

മുനീര്‍ കാട്ടിപ്പള്ള ജില്ലാ സെക്രട്ടറി; സിപിഎം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനം സമാപിച്ചു

മംഗളൂരു: മൂന്നുദിവസമായി നടന്നു വന്ന സിപിഎം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനത്തിന്റെ സമാപന പ്രകടനം മംഗളൂരുവിലെ ചുവപ്പണിയിച്ചു. ജ്യോതി സര്‍ക്കിളില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രമുഖ നേതാക്കളുടെ ഫോട്ടോ അടങ്ങിയ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചു. സ്ത്രീകളുള്‍പ്പെടേ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ പ്രകടനത്തിന് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ടൗണ്‍ഹാളില്‍ വച്ച് നടന്ന സമാപന സമ്മേളനം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേശീയ നേതാക്കള്‍ പ്രസംഗിച്ചു. പാര്‍ടി ജില്ലാ സെക്രട്ടറിയായി …

പുല്ല് വെട്ടാന്‍ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു; സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ വീണ്ടുമെത്തി മൃതദേഹം കടിച്ചുകൊണ്ട് പോകാന്‍ ശ്രമം

ബംഗളൂരു: പുല്ല് വെട്ടാന്‍ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു. ബംഗളൂരു നെലമംഗല താലൂക്കില്‍ ബാല്ലാട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിമമ്മ (45) ആണ് കൊല്ലപ്പെട്ടത്. വീടിന്ന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാന്‍ പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. വനത്തോട് ചേര്‍ന്ന ഗ്രാമമായതിനാല്‍ ഇവിടെ പുള്ളിപ്പുലികള്‍ എത്താറുണ്ടെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അടുത്തകാലത്ത് ഗ്രാമവാസികള്‍ക്ക് സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച വൈകീട്ട് പുല്ല് വെട്ടാന്‍ പോയ കരിമമ്മയെ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ …

എങ്കിലും ചെയര്‍മാനേ, താങ്കള്‍ കാണും സങ്കല്‍പ ലോകമല്ലീ നഗരം!

നാരായണന്‍ പേരിയ ‘പാങ്ങുള്ള ബജാര്‍’-ആണ് നഗരസഭയുടെ ലക്ഷ്യമെന്നു കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ കാസര്‍കോട് നഗരം വീര്‍പ്പുമുട്ടുന്നു എന്നാണ് വാര്‍ത്തകള്‍. അനധികൃത വാഹനപാര്‍ക്കിങ്ങാണത്രെ നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നത്. കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ വഴിയോരക്കച്ചവടക്കാരുമുണ്ട്. ഫുട്പാത്തില്‍ നിന്നു കൊണ്ടാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നത്. വഴിയോരത്താണ് കടകളെങ്കില്‍ അതല്ലേ ചെയ്യുക? എവിടെയെല്ലാമാണ് വീര്‍പ്പുമുട്ടല്‍ കൂടുതല്‍ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എണ്ണിപ്പറയുന്നു. ഈ ദുരവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് എം.എല്‍.എ വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു എന്നാണറിയുന്നത്. പ്രധാന റോഡുകളുടെ വീതി കൂട്ടാന്‍ നഗരസഭ നടപടി …

പെന്‍ഷന്‍ ലഭിക്കാത്ത 14 മാസങ്ങള്‍; എസ്.ടി.യു സമര സംഗമത്തില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 14 മാസമായി കുടിശ്ശികയായി കിടക്കുന്ന പെന്‍ഷന്‍ അടിയന്തരമായി കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് മേഖലകളിലായി നടത്തുന്ന സമര സംഗമത്തിന്റെ ഭാഗമായി കാസര്‍കോട് നടന്ന സംഗമത്തില്‍ പ്രതിഷേധമിരമ്പി. സമരത്തിന്റെ ഭാഗമായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന് പതിനായിരം പോസ്റ്റ് കാര്‍ഡുകളയച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമം എസ്.ടി.യു ദേശീയ വൈ.പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ …

സംസ്ഥാന സോഷ്യല്‍ സയന്‍സ് മേള: ഹാട്രിക് നേട്ടവുമായി ഫാത്തിമ സലീം

കാസര്‍കോട്: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡലില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ സലീം എ ഗ്രേഡോടെ അഞ്ചാം സ്ഥാനം നേടി. ഫാത്തിമയുടെ നേട്ടം ജില്ലക്കും സ്‌കൂളിനും അഭിമാനമായി. മൂന്നാം വര്‍ഷമാണ് ഫാത്തിമ സലീം സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടുന്നത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്റി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയാണ് ഫാത്തിമ. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്റി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക സംസീറയുടെയും എഞ്ചിനീയര്‍ സലീമിന്റെയും …

കാഴ്ചയേക്കാള്‍ അനിവാര്യം വിശ്വാസത്തിന്റെ ഉള്‍കാഴ്ച: റവ. ജോര്‍ജ് ജോസ്

-പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാള്‍ വിശ്വാസത്തിന്റെ ഉള്‍കാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമെന്നു മുന്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ ജോര്‍ജ് ജോസ് പറഞ്ഞു. വഴിയരികില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബര്‍ത്തിമായി എന്ന അന്ധനായ മനുഷ്യനു ആ വഴി കടന്നുവന്ന ക്രിസ്തുവിനെ ബാഹ്യ നേത്രങ്ങളിലൂടെയല്ല കേള്‍വി ശക്തി കൊണ്ടാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. അന്ധനായ ബര്‍ത്തിമായി വല്ലതും തരണേ എന്നല്ല എന്നോട് കരുണ തോന്നേണമേ എന്നാണ് പ്രാര്‍ത്ഥിച്ചിരുന്നത്. കാഴ്ച ലഭിച്ചപ്പോള്‍ തുറന്ന് കണ്ണുകൊണ്ട് …

15 വര്‍ഷം നീണ്ട പ്രണയം; നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും ദീര്‍ഘകാല കാമുകനുമായ ആന്റണി തട്ടിലാണ് വരന്‍ എന്നാണ് സൂചന. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കീര്‍ത്തിയും ആന്റണിയും തമ്മിലുള്ള വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയ മാധ്യമമാണ് കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. അടുത്തമാസം 18ന് ഗോവയില്‍ വച്ചുള്ള സ്വകാര്യ ചടങ്ങില്‍ വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. അതേസമയം വിവാഹ വാര്‍ത്തയോട് കീര്‍ത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല.എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് …