അമ്മയും പതിനേഴുകാരിയായ മകളും ഒരേ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍

മംഗ്‌ളൂരു: അമ്മയെയും മകളെയും ഒരേ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്രദുര്‍ഗ്ഗ, ചിക്കന്തവാടിയിലെ ഗീത (45), മകള്‍ ലാവണ്യ (17) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിനകത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗീതയുടെ ഭര്‍ത്താവ് ബസവരാജ് (52) ആറു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അതിനു ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇരുവരും. ഇതായിരിക്കും ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page