പുല്ല് വെട്ടാന്‍ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു; സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ വീണ്ടുമെത്തി മൃതദേഹം കടിച്ചുകൊണ്ട് പോകാന്‍ ശ്രമം

ബംഗളൂരു: പുല്ല് വെട്ടാന്‍ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു. ബംഗളൂരു നെലമംഗല താലൂക്കില്‍ ബാല്ലാട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിമമ്മ (45) ആണ് കൊല്ലപ്പെട്ടത്. വീടിന്ന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാന്‍ പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. വനത്തോട് ചേര്‍ന്ന ഗ്രാമമായതിനാല്‍ ഇവിടെ പുള്ളിപ്പുലികള്‍ എത്താറുണ്ടെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അടുത്തകാലത്ത് ഗ്രാമവാസികള്‍ക്ക് സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച വൈകീട്ട് പുല്ല് വെട്ടാന്‍ പോയ കരിമമ്മയെ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
പിന്നാലെ ടാസ്‌ക് ഫോഴ്‌സസിന്റെ അംഗ സംഘവും വനംവകുപ്പിലെ 10 ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തുടര്‍ന്ന് ഇവര്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനിടെയാണ് ചിതയില്‍ വച്ച മൃതദേഹത്തിന് സമീപത്തേയ്ക്ക് വീണ്ടും പുലി എത്തിയത്. മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിക്കവേ നാട്ടുകാര്‍ വടികളും പന്തവും കല്ലുകളുമായി എത്തി പുലിയെ വിരട്ടി ഓടിക്കുകയായിരുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

Horrible

RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page