പെന്‍ഷന്‍ ലഭിക്കാത്ത 14 മാസങ്ങള്‍; എസ്.ടി.യു സമര സംഗമത്തില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 14 മാസമായി കുടിശ്ശികയായി കിടക്കുന്ന പെന്‍ഷന്‍ അടിയന്തരമായി കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് മേഖലകളിലായി നടത്തുന്ന സമര സംഗമത്തിന്റെ ഭാഗമായി കാസര്‍കോട് നടന്ന സംഗമത്തില്‍ പ്രതിഷേധമിരമ്പി. സമരത്തിന്റെ ഭാഗമായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന് പതിനായിരം പോസ്റ്റ് കാര്‍ഡുകളയച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമം എസ്.ടി.യു ദേശീയ വൈ.പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് സിഎ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ജന.സെക്രട്ടറി കെപി മുഹമ്മദ് അഷ്‌റഫ് സമരപ്രഖ്യാപനം നടത്തി. എസ്.ടി.യു സംസ്ഥാന വൈ. പ്രസിഡണ്ട് അശ്‌റഫ് എടനീര്‍, സെക്രട്ടറി ശരീഫ് കൊടവഞ്ചി, ജില്ലാ ഭാരവാഹികളായ മുത്തലിബ് പാറക്കെട്ട, പി.ഐ.എ ലത്തീഫ്, മൊയ്തീന്‍ കൊല്ലമ്പാടി, എല്‍കെ ഇബ്രാഹിം, ശുക്കൂര്‍ ചെര്‍ക്കള, സുബൈര്‍ മാര, ഹനീഫ പാറ, എം കെ ഇബ്രാഹിം പൊവ്വല്‍, അബ്ദുറഹ്‌മാന്‍ കടമ്പള, എ എച്ച് മുഹമ്മദ് ആദൂര്‍, ശിഹാബ് റഹ്‌മാനിയ നഗര്‍, എച്ച്.എ അബ്ദുല്ല, മുഹമ്മദ് മൊഗ്രാല്‍, സൈനുദ്ധീന്‍ തുരുത്തി, ഷാഫി പള്ളത്തടുക്ക പ്രസംഗിച്ചു.
അടുത്ത സമര സംഗമം 22ന് ഉപ്പളയില്‍ നടത്തും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page