താഴെ പരപ്പയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം: നാട്ടുകാർ ആശങ്കയിൽ

കാസർകോട്: പരപ്പയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം.താഴെ പരപ്പയിലെ ഓട്ടോ ഡ്രൈവർ സുമേഷാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. ഓട്ടോറിക്ഷയുമായി പോകുമ്പോൾ പുലി റോഡിനു കുറുകെ ചാടിയെന്നു സുമേഷ് പറയുന്നു. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പുലിയുടെ കാൽ അടയാളം തിരിച്ചറിഞ്ഞു.പരപ്പ മാളൂർ കയത്താണു പുലിയെ കണ്ടതെന്നാണ് വിവരം. മാളൂർ കയത്തെ ലക്ഷ്മിയുടെ വീടിനു സമീപത്തുള്ള റോഡിലാണ് പുലി റോഡ് മറികടക്കുന്നതു കണ്ടതെന്നാണു സംസാരം. അതേ സമയം ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.വിവരമറിഞ്ഞ നാട്ടുകാർ സംഘടിതരായി പരപ്പ ഫോറസ്റ്റ് ഓഫീസിലെത്തി അധികൃതരെ വിവരം അറിയിച്ചു. നാട്ടിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page