15 വര്‍ഷം നീണ്ട പ്രണയം; നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും ദീര്‍ഘകാല കാമുകനുമായ ആന്റണി തട്ടിലാണ് വരന്‍ എന്നാണ് സൂചന. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കീര്‍ത്തിയും ആന്റണിയും തമ്മിലുള്ള വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയ മാധ്യമമാണ് കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. അടുത്തമാസം 18ന് ഗോവയില്‍ വച്ചുള്ള സ്വകാര്യ ചടങ്ങില്‍ വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. അതേസമയം വിവാഹ വാര്‍ത്തയോട് കീര്‍ത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം താന്‍ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി നല്‍കിയിരുന്നു.
കീര്‍ത്തി ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആന്റണിയെ പരിചയപ്പെടുന്നതെന്നും അന്ന് ആന്റണി കൊച്ചിയില്‍ കോളേജില്‍ പഠിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ആന്റണി തട്ടില്‍ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നും സൂചനയുണ്ട്.
‘ഗീതാഞ്ജലി’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമാണ് കീര്‍ത്തി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി വളരെ പെട്ടെന്ന് തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും ചുവടുമാറിയിരുന്നു. തെലുങ്കില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ‘മഹാനടി’ എന്ന ചിത്രം ചെയ്തതോടെ കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി. പഴയകാല നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളാണ് കീര്‍ത്തി സുരേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page