കാസര്‍കോട്: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡലില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ സലീം എ ഗ്രേഡോടെ അഞ്ചാം സ്ഥാനം നേടി. ഫാത്തിമയുടെ നേട്ടം ജില്ലക്കും സ്‌കൂളിനും അഭിമാനമായി. മൂന്നാം വര്‍ഷമാണ് ഫാത്തിമ സലീം സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടുന്നത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്റി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയാണ് ഫാത്തിമ. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്റി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക സംസീറയുടെയും എഞ്ചിനീയര്‍ സലീമിന്റെയും മകളാണ്. കലോത്സവ വേദികളിലും സമ്മാനം നേടിയിട്ടുണ്ട്.







