കനത്ത ചൂട്; സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചതോടെ തൊഴിലാളികളുടെ തൊഴില്‍ സമയം പുന:ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലെടുക്കുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് തൊഴില്‍ വകുപ്പിന്റെ ഈ തീരുമാനം. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ചിട്ടപ്പെടുത്തും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് …

രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: രണ്ടുമാസം മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചുപൈക്ക അര്‍ളടുക്കയിലെ ഒപി ഇബ്രാഹിം(44)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെര്‍ക്കളയിലെ ആശുപത്രിയില്‍ പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. യുഎയിലെ ഒരു ഫുഡ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലെ എല്ലാ പൊതു കാര്യങ്ങളിലും സജീവമായിരുന്ന ഇബ്രാഹിമിന്റെ വിയോഗം അര്‍ളടുക്ക ഗ്രാമത്തെ ദുഖത്തിലാഴ്ത്തി. സംസ്‌കാരം വൈകീട്ട് ഏഴിന് അര്‍ളടുക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. അബൂബക്കറിന്റെയും ഹലീമയുടെയും മകനാണ്. റഹ് …

എന്‍സിപി രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് തുടക്കമായി

കാസര്‍കോട്: നവകേരള മുന്നണി സൃഷ്ടിയ്ക്കായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര കാസര്‍കോടു നിന്നും ആരംഭിച്ചു. ജാഥാ ക്യാപ്റ്റന് പതാക കൈമാറി എന്‍സിപി ന്യൂനപക്ഷവകുപ്പ് ദേശീയ വൈസ് ചെയര്‍മാന്‍ കെ എ ജബ്ബാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യാത്ര കോര്‍ഡിനേറ്റര്‍ ഷാജി തെങ്ങുംപിള്ളില്‍ അധ്യക്ഷത വഹിച്ചു. കല്ലറ മോഹന്‍ദാസ്, സൈഫുദ്ദീന്‍, കെകെ ശംസുദ്ദീന്‍, പാര്‍ത്ഥസാരഥി, സാബു മത്തായി, ജെബി പ്രകാശ്, നാദിര്‍ഷാ സംസാരിച്ചു.സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് യാത്ര 17 …

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; അയല്‍വാസിയായ 16 കാരനും ബന്ധുവും പിടിയില്‍

പത്തനംതിട്ട: അടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ കൗമാരക്കാരനടക്കം രണ്ടു പേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയില്‍ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയല്‍വാസിയായ 16 കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19 കാരന്‍ ആണ് പിടിച്ചുനിര്‍ത്തുകയായിരുന്നു. പിടിച്ചുകൊണ്ടുപോയ അഞ്ചാം …

ആസ്‌ക് ജിസിസി സോക്കർ ലീഗ് : ടീം കോപ്പ എഫ് സി ചാമ്പ്യൻസ്

ദുബൈ : ആസ്‌ക് ആലംപാടി ജിസിസി കമ്മിറ്റിയുടെ സോക്കർ ലീഗ് ആദ്യ സീസൺ ചാമ്പ്യൻഷിപ്ഏ കപക്ഷീയമായ 3 ഗോളുകൾക്ക് കോപ്പ എഫ്സി കരസ്തമാക്കി. 2 ഗോൾ നേടിയ ഷംസു ചാൽക്കര ഫൈനൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടി അനസ് കന്നിക്കാട് ഗോൾഡൻ ബോൾ അവാർഡും ടൂർണമെന്റിൽ കൂടുതൽ ഗോൾ നേടിയ ചാച്ചി കന്നിക്കാട് ഗോൾഡൻ ബൂട്ട് അവാർഡും ആഷി നൽതടുക്ക ബെസ്റ്റ് ഡിഫെൻഡർ അവാർഡും ഫാറൂഖ് ആലമ്പാടി ബെസ്റ്റ് കീപ്പർ അവാർഡും നേടി. ആക്സിസ് …

ഓട്ടോ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ഒരാഴ്ച മുമ്പുണ്ടായ ഓട്ടോ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന കുറ്റിക്കോലിലെ ഡ്രൈവര്‍ മരണപ്പെട്ടു. ചോനോക്കിലെ പ്രകാശനാ(44)ണ് മരിച്ചത്. മാണിമൂല പുളിഞ്ചാലില്‍ വച്ച് പ്രകാശന്‍ ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം. സിപിഎം മെമ്പറാണ് പ്രകാശന്‍. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

അടപ്പ് തൊണ്ടയില്‍കുടുങ്ങി 8 മാസമുള്ള കുഞ്ഞുമരിച്ചു; ആദ്യകുട്ടിയും മരിച്ചത് മുലപ്പാല്‍ കുടുങ്ങി, ദുരൂഹതയെന്ന് പിതാവ്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.രണ്ടാഴ്ച …

പുതിയകോട്ടയിലെ എല്‍ഐസി ഏജന്റ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് തട്ടി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയകോട്ടയിലെ എല്‍ഐസി ഏജന്റിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയകോട്ട അളറായി വയലിലെ വിട്ടല്‍ പ്രസാദ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൊസ്ദുഗ് കല്ലം ചിറക്ക് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം കണ്ട ലോക്കോ പൈലറ്റ് വിവരം റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് എത്തി റെയില്‍വേ പാളത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് …

പൊയ്യക്കര അബ്ദുല്‍ റഹ്‌മാന്‍ ഹാജി പാര്‍ക്കില്‍ തീപിടിത്തം, കൂട്ടിയിട്ട മരങ്ങള്‍ക്ക് തീപിടിച്ചു

കാസര്‍കോട്: നഗരസഭയ്ക്ക് കീഴിലുള്ള റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പൊയ്യക്കര അബ്ദുല്‍ റഹ്‌മാന്‍ ഹാജി പാര്‍ക്കില്‍ തീപിടിത്തം. പാര്‍ക്കിലെ പുല്ലിനും മരങ്ങള്‍ക്കും തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനയെത്തി മൂന്നു മണിക്കൂര്‍ കൊണ്ട് തീയണച്ചു. കരിയില കൂമ്പാരത്തിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് പാര്‍ക്കിലെ കൂട്ടിയിട്ട പൂമര തടികള്‍ക്കും തീപിടിച്ചു. സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ പ്രസീദ്, ഉദ്യോഗസ്ഥരായ ഗോകുല്‍ …

കണ്ണീര്‍ക്കഥ പറഞ്ഞ് യുവതികളെ മയക്കി കല്യാണ പരമ്പര; നാലാം കെട്ടോടെ ആന്റി ക്ലൈമാക്സ്, വെള്ളരിക്കുണ്ട് സ്വദേശി ജയിലിലായി

പത്തനംതിട്ട: അനാഥത്വത്തിന്റെയും കണ്ണീരിന്റെയും കഥകള്‍ ചമച്ച് നാലു വിവാഹം കഴിച്ചു മുങ്ങി നടന്ന കാസര്‍കോട്, വെള്ളരിക്കുണ്ട് സ്വദേശി അറസ്റ്റില്‍.കോന്നി, മാപ്രാടം, പുളിമുക്കിലുള്ള തേജസ് ഫ്ളാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(26)നെയാണ് കോന്നി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.പത്തുവര്‍ഷം മുമ്പ് വെള്ളരിക്കുണ്ട് സ്വദേശിനിയെ കല്യാണം കഴിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ടായി. അതോടെ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങി. പിന്നീട് കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി ദീപു തമിഴ്നാട്ടിലേക്ക് കടന്നു. അവിടെ …

കുട്ടികളുടെ സിനിമ ‘പച്ച തെയ്യം’ ചിത്രീകരണം പൂര്‍ത്തിയായി

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സണ്‍ഡെ തിയറ്ററിന്റെ കുട്ടികളുടെ സിനിമ ‘പച്ചത്തെയ്യം’ ചിത്രീകരണം പൂര്‍ത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കോല്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. 12 ദിവസം പാണത്തൂര്‍, ബേഡകം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. സണ്‍ഡേ തീയറ്ററില്‍ നടത്തിയ മൂന്നു ദിവസത്തെ അഭിനയ ശില്‍പശാലയില്‍ നിന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്. വിഡിയോ ഗെയിമിന് അടിമപ്പെട്ട കുട്ടികളെ തിരികെ കൊണ്ടുവരാന്‍ ഗ്രാമത്തിലെ നിഷ്‌കളങ്കരായ കുട്ടികള്‍ നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം.തെരഞ്ഞെടുക്കപ്പെട്ട 24 കുട്ടികളും …

പെര്‍വാഡ് ബദ്‌രിയ നഗറില്‍ അജ്ഞാത ജീവിയുടെ ആക്രമണം; കോഴിക്കൂട് തകര്‍ത്ത് കോഴികളെ കൊന്നൊടുക്കി, പൂച്ചകളെയും കാണാതായി

കാസര്‍കോട്: പെര്‍വാഡ് ബദ്‌രിയ നഗറില്‍ അജ്ഞാത ജീവിയുടെ ആക്രമണം. വീട്ടിലെ കോഴിക്കൂട് തകര്‍ത്ത് ആറു കോഴികളെ കൊന്നൊടുക്കി. മൂന്നുവളര്‍ത്തു പൂച്ചകളെയും കാണാതായി. കോട്ടപള്ളിക്കടുത്ത് മാലിയങ്കര മദീന മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ അജ്ഞാത ജീവിയെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. നായകള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടതായി വീട്ടുകാരനായ ഹാരിസ് പറയുന്നു. ഏതോ വന്യജീവിയുടെ ശബ്ദം കേട്ടതായും പറയുന്നു. പേടികാരണം വീട്ടുകാര്‍ പുറത്തിറങ്ങിയില്ല.ചൊവ്വാഴ്ച രാവിലെ കോഴിക്കൂട് തകര്‍ത്ത നിലയിലും കൊഴികളെ കൊന്നൊടുക്കിയ നിലയിലും കാണപ്പെടുകയായിരുന്നു. രണ്ട് കോഴികളെ കാണാതായി. കോഴിക്കൂട് …

കള്ളന്‍ കപ്പലില്‍ തന്നെ, ക്ഷേത്രത്തില്‍ നിന്ന് 5 പശുക്കളെയും കിടാവുകളെയും മോഷ്ടിച്ചു വിറ്റത് ഗോശാല സൂക്ഷിപ്പുകാരന്‍

കൊച്ചി: ക്ഷേത്രത്തില്‍ നിന്നും പശുക്കളെ മോഷ്ടിച്ച കേസില്‍ ഗോശാല സൂക്ഷിപ്പുകാരന്‍ ഒടുവില്‍ അറസ്റ്റിലായി. തമിഴ്‌നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവില്‍ ജയപാണ്ഡി എന്ന ഗണേശനെ(40)യാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള വാമനമൂര്‍ത്തി ക്ഷേത്രത്തിലെ ഗോശാലയുടെ സൂക്ഷിപ്പുകാരനായ ഇയാള്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഇവിടെ നിന്നും 5 പശുക്കളേയും 3 കിടാവുകളേയും മോഷ്ടിച്ച് വില്‍പ്പന നടത്തുകയായിരുന്നു. പശുക്കള്‍ക്കും കിടാവിനും കൂടി അഞ്ച് ലക്ഷം രൂപ വിലവരും. ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി, എസ്.ഐ …

പൂച്ചക്കാട്ട് വീടിനു പെട്രോളൊഴിച്ച് തീയിട്ടു; അക്രമത്തിനു പിന്നില്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ടു പേര്‍, ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ട് വീടിനു പെട്രോളൊഴിച്ച് തീയിട്ടു. റഹ്‌മത്ത് റോഡിലെ ഫൈസലിന്റെ വീടിനാണ് തീയിട്ടത്. ഫൈസലിന്റെ ഭാര്യ ജമീല നല്‍കിയ പരാതി പ്രകാരം ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് അക്രമത്തിനു പിന്നിലെന്നു ജമീല നല്‍കിയ പരാതിയില്‍ പറഞ്ഞു. സിറ്റൗട്ടില്‍ വച്ചിരുന്ന സോഫ സെറ്റിയില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ചൂടും പുകയും കാരണം വീട്ടിനു അകത്തു ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ക്ക് ശ്വാസ തടസ്സം ഉണ്ടാവുകയും ആശുപത്രിയില്‍ …

സ്വര്‍ണത്തിന് ഇന്ന് വില വര്‍ധിച്ചത് 640 രൂപ, റെക്കോര്‍ഡ് കുതിപ്പ്, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. ചൊവ്വാഴ്ച പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍ കുതിപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വില മാറ്റം. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവന്റെ വില. ഈ വര്‍ഷമാകട്ടെ 7,280 രൂപയും കൂടി. അന്താരാഷ്ട്ര വിപണിയില്‍ ഒരു …

പയസ്വനിപ്പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു; ജല മലിനീകരണമാകാമെന്ന് സംശയം

സുള്ള്യ: പയസ്വിനി പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതില്‍ ആശങ്ക. സുള്ള്യ നാഗപട്ടണ വെന്റഡ് ഡാമിന് സമീപത്തായി ഞായറാഴ്ച മുതലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തിങ്കളാഴ്ചയോടെ, നാഗപട്ടണ, ഭാസ്മഡ്ക, കാന്തമംഗല്‍ പ്രദേശങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സ്യങ്ങള്‍ ചാകാന്‍ കാരണം ജലമലിനീകരണമാകാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സുള്ള്യ ടൗണ്‍ മുനിസിപ്പല്‍ ചീഫ് ഓഫീസര്‍ സുധാകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാരണം കണ്ടെത്താന്‍ ജലസാമ്പിളുകള്‍ പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ നടപടി …

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്, പരിശോധന വികസന സെമിനാറില്‍ വികസന രേഖ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ സിറ്റി കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ രാഗേഷിന്റെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്ട് നിന്നും എത്തിയ ഇന്‍സ്‌പെക്ടര്‍ രമേശിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 7.30മണിയോടെ ഓഫീസിലാണ് റെയ്ഡ് തുടങ്ങിയത്. പത്തുമണി വരെ പരിശോധന തുടര്‍ന്നു. അതിനു ശേഷമാണ് ചാലാട്, ഭാനുറോഡിലുള്ള വീട്ടില്‍ പരിശോധന ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നതെന്നാണ് പുറത്തു വന്ന വിവരം. കോണ്‍ഗ്രസ് …

ഭര്‍ത്താവിനു മറ്റൊരു യുവതിയുമായി ബന്ധം; ഭാര്യ തൂങ്ങി മരിച്ചു, പ്രകോപിതരായ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ ജിംനേഷ്യം സ്ഥാപനം അടിച്ചു തകര്‍ത്തു, ഭര്‍ത്താവ് ഒളിവില്‍

മംഗ്‌ളൂരു: ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു സംശയിച്ച് യുവതി ജീവനൊടുക്കി. മണ്ട്യ, മദൂര്‍, കെസ്തൂരിയിലെ ഗിരീഷിന്റെ ഭാര്യ ദിവ്യ (27)യാണ് മരിച്ചത്. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ജിംനേഷ്യം സ്ഥാപനത്തിലാണ് ദിവ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുകാരും ബന്ധുക്കളും ജിംനേഷ്യം സ്ഥാപനം അടിച്ചു തകര്‍ത്തു. രണ്ടു വര്‍ഷം മുമ്പാണ് ദിവ്യയും ഗിരീഷും തമ്മിലുള്ള വിവാഹം നടന്നത്. അടുത്തിടെയായി ഗിരീഷിനു മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടെന്നും ഇതേ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ദിവ്യയെ ഭര്‍ത്താവ് ക്രൂരമായി …