വിളിച്ചാൽ ഉടൻ മദ്യം എത്തിക്കും; 17 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി പാണ്ടി ബയലിലെ രമേശ് പൂജാരി അറസ്റ്റിൽ

കാസർകോട്: അനധികൃതമായി കർണാടക നിർമ്മിത മദ്യം വിൽപ്പന നടത്താനുള്ള ഒരുക്കത്തിനിടെ 48 കാരൻ എക്സൈസിന്റെ പിടിയിലായി. കുബ്ബന്നൂർ പാണ്ടി ബയൽ സ്വദേശി രമേശ് പൂജാരിയെയാണ് കുമ്പള റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശം 17.64 ലിറ്റർ കർണാടക നിർമ്മിത മദ്യം കണ്ടെത്തി. അബ്കാരി നിയമ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ കെ ഡി മാത്യുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കെ പി മനോജ്, എം എം അഖിലേഷ്, ഡ്രൈവർ പ്രവീൺ എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ മദ്യം പിടികൂടാൻ എത്തിയത് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page