പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ വിടപറഞ്ഞു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരണം. മരം നട്ടുപിടിപ്പിക്കല്‍ ജീവിത യജ്ഞമായി മാറ്റിയ പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലൂര്‍ ബാലന്‍. കല്ലൂര്‍ ബാലന് വര്‍ഷത്തിലെ 365 ദിവസവും പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിസ്ഥിതിയോടണങ്ങി ജീവിച്ചിരുന്ന കല്ലൂര്‍ ബാലന്‍ നാട്ടുകാരുടെ സ്വന്തം ബാലേട്ടനാണ്. പത്താം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. 100 ഏക്കറിലധികം വരുന്ന തരിശുകിടന്ന കുന്നിന്‍ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് വൃക്ഷങ്ങളാല്‍ സമ്പന്നമാക്കിയത്. മലയിലെ പാറകള്‍ക്കിടയില്‍ കുഴിതീര്‍ത്ത് പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ദാഹമകറ്റി. പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയിലൊരു പച്ച ബാന്‍ഡും ധരിക്കുന്നതായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിരമായുള്ള വേഷം. കല്ലൂര്‍ അരങ്ങാട്ടുവീട്ടില്‍ വേലുവിന്റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണനാണ് പിന്നീട് കല്ലൂര്‍ ബാലന്‍ എന്നറിയപ്പെട്ടത്.
പാലക്കാട് -ഒറ്റപ്പാലം റോഡില്‍ മാങ്കുറിശി കല്ലൂര്‍മുച്ചേരിയിലാണ് വീട്. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.
