‘വിശ്വാസികള്‍ വന്നു തുടങ്ങി, ഇനി ഉത്സവം നടത്തും’; പിതാവിന്റെ പേരില്‍ വലിയ ക്ഷേത്രം പണിയുമെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ മകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍ കര ഗോപന്റെ സമാധി സ്ഥലത്ത് വിശ്വാസികള്‍ എത്തി തുടങ്ങിയെന്ന് മകന്‍.
പിതാവിന്റെ പേരില്‍ വലിയ ക്ഷേത്രം പണിത് ഉത്സവം നടത്തുമെന്ന് മകന്‍ രാജസേനന്‍ പറഞ്ഞു.
നിലവില്‍ രണ്ടു നേരവും പൂജ നടക്കുന്നുണ്ടെന്നും അത്താഴ പൂജയുണ്ടെന്നും ലിംഗ പ്രതിഷ്ഠ ഉടന്‍ നടത്തുമെന്നും പറഞ്ഞു. മകന്‍ രാജസേനനാണ് പൂജകള്‍ നടത്തുന്നത്. നിലവിലെ കേസ് കഴിയുന്നതോടെ തീര്‍ഥാടന കേന്ദ്രം ഒരുക്കാനാണ് മക്കളുടെ പ്ലാന്‍. സംസ്‌കാര സ്ഥലത്ത് പൂജാരിയായ മകന്റെ നേതൃത്വത്തില്‍ നിത്യവും പൂജയും പ്രാര്‍ഥനകളുമുണ്ട്.
നേരത്തെ തന്റെ പിതാവ് ഗോപന്‍ സ്വാമി അല്ലെന്നും ദൈവമാണ് എന്നുമാണ് മകന്‍ രാജസേനന്‍ പറയുന്നത്. ദൈവത്തെ കാണാന്‍ ഒരുപാട് തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടെന്നും തന്റെ അച്ഛന്‍ ആരാണെന്ന് ലോകം അറിയണമെന്നും അതിനായി ഉടന്‍ ക്ഷേത്രം പണിയുമെന്നും മകന്‍ പറയുന്നു. അതേസമയം ഗോപന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതോടെ കേസന്വേഷണം നിലച്ചമട്ടാണ്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദ്രോഗിയായിരുന്നുവെന്നും മറ്റ് അസ്വാഭാവികതകളില്ലെന്നും കണ്ടെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page