‘ബ്ലോക്ക് ഫെസ്റ്റ് 2025- പ്രദര്‍ശന വിപണന മേള’ 12 നു തുടങ്ങും; സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബ്ലോക്ക് ഫെസ്റ്റ് 2025- പ്രദര്‍ശന വിപണന മേള 12 മുതല്‍ 24 വരെ കാലിക്കടവ് മൈതാനത്തില്‍ നടക്കും. ഫെബ്രുവരി 12ന് വൈകുന്നേരം 5 മണിക്ക് സിനിമാതാരം ജയസൂര്യ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പതിമൂന്ന് ദിവസം നിണ്ടുനില്‍ക്കുന്ന ബ്ലോക്ക് ഫെസ്റ്റില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പവലിയനുകളും, വില്‍പ്പന സ്റ്റാളുകളും ഒരുക്കും.അപൂര്‍വങ്ങളായ കാര്‍ഷിക വിളകള്‍,ഉല്‍പ്പന്നങ്ങള്‍, പുത്തന്‍ തലമുറയ്ക്ക് പരിചിതമല്ലാത്ത പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍, പുരാവസ്തുക്കള്‍ എന്നിവ പ്രദര്‍ശനത്തിനായി ഒരുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ മാനസിക ഉല്ലാസം നല്‍കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗെയിംസ്, സംസാരിക്കുന്ന അമേരിക്കന്‍ പാവ, കുതിര സവാരി, ഒട്ടകസവാരി, രുചി വിഭവങ്ങള്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ട്, വിവിധ വകുപ്പുകളുടെ വിവിധങ്ങളായ ഉല്‍പ്പനങ്ങള്‍, മോഡലുകള്‍,സെല്‍ഫി പോയിന്റ്, വാട്ടര്‍ ഫൌണ്ടയിന്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമാകും.
എല്ലാ ദിവസവും രാത്രി ഇശല്‍ സന്ധ്യ, മ്യൂസിക്കല്‍, ഗോത്ര കലാമേള, ഗസല്‍ സന്ധ്യ, മാപ്പിളപ്പാട്ട് തുടങ്ങിയ കലാ പരിപാടികളോടൊപ്പം കുടുംബശ്രീ കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും മേളയില്‍ നടക്കും. ഫെബ്രുവരി 16 ഞായര്‍ വൈകുന്നേരം 6 മണി മുതല്‍ ഉത്തരമേഖലാ കൈകൊട്ടിക്കളി മത്സരം ഫെസ്റ്റിന്റെ ഭാഗമായി നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, സെക്രട്ടറി ടി രാകേഷ്, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിപി പ്രസന്ന കുമാരി,
പികെ ലക്ഷ്മി, കെ അനില്‍ കുമാര്‍, എം സുമേഷ്, എം കുഞ്ഞിരാമന്‍, സുജാത എംവി, ഷീബ പിബി, വി പ്രദീപ്, ഹരിദാസ് എംവി, വിനയന്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page