ഇന്‍സ്റ്റഗ്രാംവഴി 15 വയസുകാരിയെ പരിചയപ്പെട്ടു, വീട്ടിലേക്ക് വിളിച്ചുവരുത്തി കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനും പെണ്‍കുട്ടിയെ കൈമാറി, പോക്‌സോ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 15 വയസ്സുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി ചേരപ്പറമ്പില്‍ അജ്മല്‍ (23), ചങ്ങരംകുളം ആലങ്കോട് മാമാണിപ്പടി സ്വദേശി ഷാബില്‍ (22) എന്നിവരാണ് പിടിയിലായത്. തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചങ്ങരംകുളം പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 15-കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പരിചയം സൗഹൃദമായതോടെ പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ചു. അവിടെ വച്ച് കഞ്ചാവ് നല്‍കി മയക്കിയതിന് ശേഷം ലൈംഗികമായി പീഡിപ്പിച്ചു. ഇയാളുടെ സുഹൃത്തായ ആലങ്കോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പൊലീസിന് കൈമാറി. പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരും മറ്റുപല കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page