മൊഗ്രാലിലെ ആദ്യകാല പ്രവാസി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ സ്വദേശിയും, ഇപ്പോള്‍ സീതാംഗോളിയില്‍ താമസക്കാരനുമായ സീതാംഗോളി ഹൗസില്‍ മുഹമ്മദ് കുഞ്ഞി(60) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി സംസാരിച്ച് കൊണ്ടിരിക്കെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. പഴയകാല പ്രവാസികളില്‍ ഒരാളായിരുന്നു.ഭാര്യ:സുഹറ മുട്ടത്തൊടി. മക്കള്‍: ഫയാസ് (ദുബായ്), അസീസ്, അംസീന. മരുമക്കള്‍: ലുത്ഫി (ദുബായ്)ഫാരിസ. സീതാംഗോളി ജുമാമസ്ജിദില്‍ ഖബറടക്കും. വിയോഗത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

വീണ്ടും ദുരഭിമാനക്കൊല: അന്യജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് പുഴയില്‍ തള്ളിയിട്ട് കൊന്നു; അപകടമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമം, കാമുകന്റെ പരാതിയില്‍ പിതാവ് അറസ്റ്റില്‍

ബംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊലപാതകം. അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. അപകടമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കാമുകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു അറസ്റ്റു ചെയ്തു. ബംഗ്‌ളൂരു, ഹുസ്‌കൂര്‍ അനക്കല്ലിലെ സഹന(20)യാണ് കൊല്ലപ്പെട്ടത്. സഹനയും അന്യജാതിക്കാരനായ നിഖില്‍ എന്ന യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതു കാരണം വിവാഹാലോചനകളുമായി സഹകരിക്കാന്‍ യുവതി തയ്യാറായില്ല. കഴിഞ്ഞ ദിവസം പിതാവ് രാമമൂര്‍ത്തി മകളെയും കൂട്ടി സ്‌കൂട്ടറില്‍ ഒരു സുഹൃത്തിനെ …

‘അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ… നിങ്ങള്‍ ഇനി നിരീക്ഷണത്തിലാണ്..’; 200 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സിന്റെ കയ്യില്‍, ഏറെയും റവന്യൂ വകുപ്പിലുള്ളവര്‍

തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൂട്ടാന്‍ വിജിലന്‍സ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അഴിമതിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക സഹിതമാണ് റേഞ്ച് എസ്.പിമാര്‍ക്ക് നിര്‍ദേശം കൈമാറിയിരിക്കുന്നത്. വിജിലന്‍സ് ഇന്റലിജന്‍സ് ആണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അതിനായി ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. പട്ടികയിലുള്ള ഉദ്യോഗസ്ഥരെ നിരന്തരമായി നിരീക്ഷിച്ചു നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്താനും …

എ.കെ.എസ്.ടി.യു 28-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; ജനപക്ഷം ചേര്‍ന്ന് എ.കെ.എസ്.ടി.യു മുന്നോട്ട്

സുനില്‍കുമാര്‍ കരിച്ചേരി(ട്രഷറര്‍, എ.കെ.എസ്.ടി.യു. കാസര്‍കോട് ജില്ലാ കമ്മിറ്റി) കേരളത്തിലെ പ്രീ-പ്രൈമറി തലം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ സര്‍വ്വ തലങ്ങളിലേയും അധ്യാപകരെ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു).കെ.ജി.പി.ടി. യൂണിയന്റെ വിഭജനശേഷം രൂപം കൊണ്ട ഡി.പി.ടി. യൂണിയന്‍ പിന്നീട് കൂടുതല്‍ അധ്യാപകരെ ഉള്‍ക്കൊള്ളാന്‍ ആകും വിധം ഗവണ്‍മെന്റ് അധ്യാപകരുടെ സമര സംഘടനയായ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ഡി.എസ്.ടി.യു) ആയും, എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ സംഘടനയായിരുന്ന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.എസ്.ടി.എ) …

പാതിവില തട്ടിപ്പ്: കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കേസ് ബദിയഡുക്കയില്‍ രജിസ്റ്റര്‍ ചെയ്തു; കാഞ്ഞങ്ങാട്ടും പരാതി നല്‍കി

കാസര്‍കോട്: പാതി വിലയ്ക്കു സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തില്‍ കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കേസ് ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്തു. മാര്‍പ്പിനടുക്ക മൈത്രി ലൈബ്രറി ആന്റ് റീഡിംഗ് റൂം പ്രസിഡണ്ട് കുംബഡാജെ, ഗുരിയടുക്കയിലെ പ്രസാദ് ഭണ്ഡാരി നല്‍കിയ പരാതി പ്രകാരം തൊടുപുഴയിലെ അനന്തകൃഷ്ണനെതിരെയാണ് കേസെടുത്തത്. 2024 മാര്‍ച്ച് 26 മുതല്‍ 72 പേരില്‍ നിന്നായി 30,59000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്. 36 പേര്‍ക്ക് പകുതി വിലക്ക് സ്‌കൂട്ടറും 36 പേര്‍ക്ക് ലാപ് …

അര്‍ധരാത്രിയില്‍ മുറിയില്‍ വരാന്‍ വാട്‌സാപ് സന്ദേശമയച്ചു; കുഞ്ഞ് കരഞ്ഞതോടെ മുറിയിലെത്തിയ സഹോദരി തിരികെ പോയി; പ്രകോപിതനായ ഹരികുമാര്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്നു; പ്രതി ഹരികുമാറിന് സഹോദരിയുമായി വഴിവിട്ട ബന്ധം; പ്രതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: അടിമുടി ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിന്നിരുന്ന ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയെ കൊന്നത് അമ്മാവന്‍ ഹരികുമാര്‍ മാത്രമെന്ന് പൊലീസ്. കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.ഹരികുമാര്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. കൊല നടന്ന തലേദിവസം രാത്രി വരെ ഇരുവരും ഫോണില്‍ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ജനുവരി 29-ന് രാത്രി സഹോദരിയോട് തന്റെ മുറിയിലേക്കുവരാന്‍ ഹരികുമാര്‍ വാട്‌സാപ്പില്‍ സന്ദേശമയച്ചു. യുവതി മുറിയിലെത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാല്‍ …

16കാരി 42 കാരനായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയതായി പരാതി; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സ്‌കൂളിലേക്ക് പോയ പതിനാറുകാരിയെ കാണാതായി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി പതിവുപോലെ ബുധനാഴ്ചയും സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 42 വയസ്സുള്ള ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പെണ്‍കുട്ടി പോയിരിക്കാമെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു. യുവാവിനെയും നാട്ടില്‍ നിന്നു കാണാതായതാണ് ഇത്തരമൊരു സംശയത്തിനു കാരണമെന്നു പറയുന്നു.

യുഎസിൽ മുട്ടക്കു റെക്കോർഡ് വില വർദ്ധന,ഡസന് ശരാശരി 4.95ഡോളർ

-പി പി ചെറിയാൻ ഡാളസ്:പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ മുട്ട വില റെക്കോർഡിൽ എത്തി.യുഎസ് നഗരങ്ങളിൽ രണ്ടു മാസം 99 സെന്റ് ഉണ്ടായിരുന്ന ഒരു ഡസൻ ഗ്രേഡ് എ മുട്ടക്കു ശരാശരി വില $4.95 ൽ എത്തിക്കഴിഞ്ഞു. രണ്ട് വർഷം മുമ്പത്തെ $4.82 എന്ന മുൻ റെക്കോർഡും ഇപ്പോൾ മറികടന്നു.ഇപ്പോഴത്തെ വില 2023 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ $2.04 എന്ന ഏറ്റവും കുറഞ്ഞ വിലയുടെ ഇരട്ടിയിലധികമായിട്ടുണ്ട്.. 2015-ൽ രാജ്യത്ത് അവസാനമായി പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ വിലവര്ധനവാണ്‌ …

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ചു; പൊലീസുകാരന് ഗുരുതരം

കാസര്‍കോട്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ചെറുവത്തൂര്‍, അമ്മിഞ്ഞിക്കോട്ടെ രജീഷി(32)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കുന്നുംകൈ പാലത്തിനു സമീപത്താണ് അപകടം. ഡ്യൂട്ടിക്കു പോവുകയായിരുന്നു രജീഷ്.

മോചന പ്രതീക്ഷയില്‍ കുടുംബം; റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുല്‍ റഹീമും കുടുംബവും നിയമ സഹായ സമിതിയും.കഴിഞ്ഞ തവണയും ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍ നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവര്‍ത്തകരും …

ഷിറിയയില്‍ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു; തലയോട്ടിയില്‍ മുറിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി, വിദഗ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക് മാറ്റി

കാസര്‍കോട്; കുമ്പള, ഷിറിയയില്‍ റെയില്‍വെ പാളത്തിനു സമീപത്ത് മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കുമ്പള പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ തലയോട്ടിക്കു ഏതോ മാരകായുധം കൊണ്ട് മുറിവേറ്റ അടയാളം കണ്ടെത്തിയതോടെയാണിത്. സംശയത്തെത്തുടര്‍ന്ന് തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുമ്പള എസ്‌ഐ വി.കെ വിജയന്റെ നേതൃത്വത്തിലാണ് തലയോട്ടി കണ്ടെത്തിയ കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് തലയോട്ടിയും മറ്റും കാണപ്പെട്ടത്. ഇതിനു സമീപത്തു …

പരീക്ഷയെത്തിയിട്ടും സദാസമയവും മൊബൈലില്‍; മാതാവ് ശകാരിച്ചു; പത്താംക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട് മാതാവ് ശകാരിച്ചതില്‍ മനംനൊന്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യചെയ്തു. ബംഗളൂരു വൈറ്റ്ഫീല്‍ഡ്-ഹോസ്‌കോട്ട് റോഡിലെ അസറ്റ്‌സ് മാര്‍ക്കില്‍ താമസിക്കുന്ന അവന്തിക ചൗരസ്യ(15) ആണ് മരിച്ചത്.വൈറ്റ്ഫീല്‍ഡ് പബ്ലിക് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 11.30 ഓടെ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ശാസിച്ചിരുന്നു. ഫെബ്രുവരി 15 ന് വാര്‍ഷിക പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ, പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സമയം …

കരാറുകാരന്‍ ചട്ടഞ്ചാല്‍, മണ്ഡലിപ്പാറയിലെ ഭാര്യാവീടിനു സമീപം തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് മുന്‍ ബദിയഡുക്ക പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ്

കാസര്‍കോട്: ഗോവയില്‍ കരാര്‍ ജോലിയെടുക്കുന്ന ബദിയഡുക്ക സ്വദേശിയെ ഭാര്യാവീട്ടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തടുക്ക, ചൊട്ടത്തടുക്കയിലെ ചന്ദ്രന്‍ (45)ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ചട്ടഞ്ചാല്‍, മണ്ഡലിപ്പാറയിലുള്ള ഭാര്യാവീട്ടിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് എസ്‌ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.25 വര്‍ഷം മുമ്പാണ് ചന്ദ്രനും മണ്ഡലിപ്പാറയിലെ പ്രസന്നയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ചുവര്‍ഷം ബദിയഡുക്ക പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന്റെ …

കാഞ്ഞങ്ങാട്ട് എസ്‌ഐയെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: മണല്‍ക്കടത്ത് തടയാനുള്ള ശ്രമത്തിനിടയില്‍ എസ്‌ഐയെ ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ ഇര്‍ഫാ(28)നെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസിലെ രണ്ടാംപ്രതി പടന്നക്കാട്, കുറുന്തൂരിലെ അബ്ദുല്‍ സഫ്‌വാ(29)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 2025 ജനുവരി 30ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് കിഴക്കും കരയില്‍ എത്തിയപ്പോഴായിരുന്നു വധശ്രമം ഉണ്ടായത്. അക്രമത്തില്‍ എസ്.ഐയ്‌ക്കൊപ്പം ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അശോകന്‍ തുളുച്ചേരിക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ …

മുഹമ്മദ് പ്ലായിന്റടി അന്തരിച്ചു

കാസര്‍കോട്: തായല്‍ നായന്മാര്‍മൂല ബിലാല്‍ മസ്ജിദിനടുത്തെ മുഹമ്മദ് പ്ലായിന്റടി (58) അന്തരിച്ചു. പരേതനായ പ്ലായിന്റടി അബ്ദുല്‍റഹ്‌മാന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: മറിയംബി. മക്കള്‍: വാജു, ആദില്‍, അസ്വാന്‍, ഫാത്തിമ, സഹന. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, ഉസ്മാന്‍, മജീദ്, ഇല്യാസ്, ഷംഷീര്‍, ഫാത്തിമ.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന്‍ കൊലക്കേസ്: സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച രണ്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു, കൊലയ്ക്ക് കാരണമായത് ഇതരമതസ്ഥയായ യുവതിയെ പ്രണയിച്ച് കല്യാണം കഴിച്ച വിരോധം

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും കൊറിയര്‍ സ്ഥാപന നടത്തിപ്പുകാരനുമായിരുന്ന വിദ്യാനഗര്‍, പടുവടുക്കത്തെ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച രണ്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ചട്ടഞ്ചാലിലെ മുഹമ്മദ് ഇക്ബാല്‍ എന്ന ഇക്കു, തളങ്കരയിലെ ഹനീഫ എന്ന ജാക്കി ഹനീഫ എന്നിവരെയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് പി.വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്.2001 സെപ്തംബര്‍ 18ന് ആണ് ബാലകൃഷ്ണനെ കാസര്‍കോട് പുലിക്കുന്ന് ടൗണ്‍ …

ഉപ്പളയില്‍ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി സവാദ് അറസ്റ്റില്‍; പിടിയിലായത് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയില്‍, അസഭ്യം പറഞ്ഞ വിരോധത്തിലാണ് കുത്തിയതെന്നു പ്രതിയുടെ മൊഴി

കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ സവാദി(24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൊല്ലം, ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ് (45) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സുരേഷ് രണ്ടു വര്‍ഷക്കാലമായി ഉപ്പളയിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇരുവരും കെട്ടിടത്തിനു സമീപത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടയില്‍ വാക്കേറ്റമുണ്ടായി. തന്നെ …

വയനാട് പുൽപ്പള്ളിയിൽ ബീവറേജസ് ഔട്ട്ലെറ്റിനു മുന്നിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുൽപ്പള്ളി എരിയപ്പള്ളി സ്വദേശി റിയാസ് (23 )ആണ് മരിച്ചത്. മീനം സ്വദേശികളുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപമായിരുന്നു സംഭവം. റിയാസിന്റെശരീരത്തിൽ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിനുശേഷം പ്രതികൾ കടന്നു കളയുകയായിരുന്നു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം.