പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങിമരിച്ചു; ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം(16) ആണ് മരിച്ചത്. സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്. കുട്ടിയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.പകല്‍ സമയത്ത് …

സ്‌കൂളിലേക്ക് പോയ പതിനേഴുകാരിയെ കാണാതായി; മാതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സ്‌കൂളിലേക്കു പോയ 17 കാരിയെ കാണാതായതായി പരാതി. മാതാവിന്റെ പരാതി പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. ഉപ്പളയ്ക്കു സമീപത്തു താമസക്കാരിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. വ്യാഴാഴ്ച പതിവുപോലെ സ്‌കൂളിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

മഞ്ചേശ്വരം, കടമ്പാറില്‍ യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോയി; ബന്തിയോട്, വീരനഗറിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു, സ്വര്‍ണ്ണമാലയും 12,000 രൂപയും ഫോണും തട്ടിയെടുത്തു അക്രമികള്‍ രക്ഷപ്പെട്ടു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പാര്‍, അരിമലയില്‍ യുവാവിനെ അക്രമിച്ച് ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തിയോട്, അടുക്ക, വീരനഗറില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയും 12000 രൂപ അടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും കൈക്കലാക്കി അക്രമികള്‍ രക്ഷപ്പെട്ടു. അരിമല സ്വദേശിയായ എ പ്രവീണ്‍ (32) ആണ് അക്രമത്തിനു ഇരയായത്. സാരമായി പരിക്കേറ്റ് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ കഴിയുന്ന പ്രവീണ്‍ സംഭവത്തെ കുറിച്ച് പറയുന്നത് …

കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ മീപ്പുഗുരി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ സാക്ഷി നിലയത്തില്‍ വിനയകുമാര്‍ (55) ഹൃദയാഘാതം മൂലം മരിച്ചു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. 12 മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ട് എഴുന്നേറ്റപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനയകുമാറിന്റെ ആകസ്മിക മരണം നാടിനെയും സഹതൊഴിലാളികളെയും കണ്ണീരിലാഴ്ത്തി. പരേതനായ വിട്ടല-ഭവാനി ദമ്പതികളുടെ മകനാണ്. ഭാര്യ: സരസ്വതി. മക്കള്‍: സാക്ഷി, സുഖി. സഹോദരങ്ങള്‍: ഗണേശ, നാഗരാജ.

ആണ്ടി മുസ്സോറും പാറ്റേട്ടിയും | ഭാഗം -4

പ്രക്കാനത്ത് മൂന്നോ നാലോ മുസ്ലിം വീടുകളേ ആകെയുള്ളു. മലബാറിലെ മുസ്ലിംങ്ങള്‍ വിവാഹ ശേഷം ഭാര്യ വീട്ടിലാണ് താമസിക്കുക. സ്വന്തം വീട്ടില്‍ പോകും വരും. ഭാര്യയുമായും സ്വന്തം വീട്ടില്‍ പോവും ഒന്നോ രണ്ടോ ആഴ്ച താമസിക്കും. എങ്കിലും സ്ഥിരതാമസം ഭാര്യാഗൃഹത്തില്‍ തന്നെ. ഭാര്യാ വീട്ടുകാരൊക്കെ ‘പുതിയാപ്ലാ’ എന്നാണ് അഭിസംബോധന ചെയ്യുക. ഭാര്യ വീട്ടില്‍ നല്ല ആദരവും ബഹുമാനവും പുതിയാപ്ലമാര്‍ക്ക് കിട്ടും. അതിന്റെ ചെലവുകളൊക്കെ പുതിയാപ്ലമാര്‍ വഹിക്കും. അത് അവരുടെ അന്തസ്സിന്റ പ്രശ്‌നമാണ്. വീട്ടിലും നാട്ടിലും പുതിയാപ്ലമാര്‍ക്ക് നല്ല സ്‌നേഹാദരവ് …

കടിഞ്ഞൂല്‍ കണ്‍മണിക്ക് ജന്മം നല്‍കി 14-ാം നാള്‍ യുവതി ജീവനൊടുക്കി

സുള്ള്യ: കടിഞ്ഞൂല്‍ കണ്‍മണിക്ക് ജന്മം നല്‍കി 14-ാം നാള്‍ യുവതി ജീവനൊടുക്കി. വിരാജ് പേട്ട, കൊട്ടോളിയിലെ എം.എം ദിനേശിന്റെ ഭാര്യ കാവേരമ്മ (24)യാണ് മരിച്ചത്. പ്രസവത്തിനിടയില്‍ ഉണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നു. സംഭവസമയത്ത് വീട്ടിനു പുറത്തായിരുന്ന ഭര്‍ത്താവ് കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേട്ട് മുറിയിലെത്തിയപ്പോഴാണ് കാവേരമ്മയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീരാജ്‌പേട്ട പൊലീസ് കേസെടുത്തു.

ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് വൊര്‍ക്കാടിയിലെ ഇലക്ട്രീഷ്യന്‍ മരിച്ചു

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൊര്‍ക്കാടി സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു. വൊര്‍ക്കാടി, നല്ലങ്കി സ്വദേശി റോഷന്‍ മോറസ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ മംഗ്‌ളൂരു, മുടിപ്പൂ, ബോളിയാറിലാണ് അപകടം ഉണ്ടായത്. ഇലക്ട്രീഷ്യനാണ് റോഷന്‍. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റോഷനെ സമീപത്തെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച വൈകുന്നേരമാണ് മരണം …

മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; സഹപ്രവർത്തകരെ വെടിവെച്ചുകൊന്ന് ജവാൻ ആത്മഹത്യ ചെയ്തു

ഇംഫാല്‍: മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്. രണ്ട് സഹപ്രവര്‍ത്തകരെ കൊന്ന് ജവാന്‍ ജീവനൊടുക്കി. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹവില്‍ദാര്‍ സഞ്ജയ്കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബളിനും നേരെ വെടിവെച്ചത്. ഇരുവരും ഉടന്‍ തന്നെ മരിക്കുകയായിരുന്നു. പിന്നാലെ സഞ്ജയ്കുമാര്‍ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.എഫ്-120 സിഒവൈ സിആര്‍പിഎഫിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫേല്‍ ക്യാംപിലാണ് കഴിഞ്ഞ ദിവസം …

നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി ട്രെയിനിൽ നിന്ന് പുഴയിൽ വീണു; സ്വയം നീന്തി കയറി കളനാട് സ്വദേശി; യുവാവിനെ പുഴയിൽ തെരഞ്ഞ് നാട്ടുകാരും

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ വടകര മൂരാട് പുഴയിൽ വീണു. കാസർകോട് കളനാട് കാട്ടാക്കൽ സ്വദേശി മുസാഫർ(28) ആണ് ട്രെയിനിൽ നിന്ന് വീണത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ കോയമ്പത്തൂർ മാംഗളൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ്‌ സംഭവം. വടകര മൂരാട് റെയിൽവേ മേൽപ്പാലത്തിൽ ട്രെയിനെത്തിയപ്പോഴായിരുന്നു പുഴയിൽ വീണത്. ദൂരെ നിന്ന് ഇത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അതിനിടെ യുവാവ് പുഴയിൽ നിന്നും നീന്തി അവശ നിലയിൽ …

‘എത്രയും പെട്ടെന്ന് പണം തിരിച്ചടക്കണം’: 3 വായ്പ കലക്ഷന്‍ ഏജന്റുമാർ ഒരുമിച്ച് വീട്ടിൽ എത്തി ഭീഷണിപ്പെടുത്തി; യുവതി ജീവനൊടുക്കി

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വായ്പാ കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷിന്‍റെ ഭാര്യ ഷിനി (34)യാണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഉച്ചയോടെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പാ കളക്ഷന്‍ ഏജന്റുമാര്‍ ഒന്നിച്ച് ഷിനിയുടെ വീട്ടില്‍ എത്തിയിരുന്നു. പലിശ എത്രയും വേഗം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ ഭീഷണി മുഴക്കി. ഇതോടെ ഷിനി സമ്മര്‍ദത്തിലാകുകയും കിടപ്പുമുറിയില്‍ കയറി കതക് അടയ്ക്കുകയും ചെയ്തു.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഷിനിയെ പുറത്തുകാണാതായതോടെ കുടുംബാംഗങ്ങള്‍ …

മഞ്ചേശ്വരം മണ്ഡലത്തിലെ കടലോര പഞ്ചായത്തുകൾക്ക് തീരദേശ നിയമത്തിൽ ഇളവില്ലാത്തത് പ്രതിഷേധാർഹം: ഷിറിയ ഗ്രാമവികസന സമിതി

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്ന് കടലോര പഞ്ചായത്തുകളിൽ തീരദേശ നിയമത്തിൽ ഇളവ് നേടിയെടുക്കാൻ കഴിയാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് ഷിറിയ ഗ്രാമവികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.തീര പരിപാലന നിയമത്തിൽ കേന്ദ്രം ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായി സംസ്ഥാനം തയ്യാറാക്കിയ കരടിൽ കേരളത്തിലെ 66 പഞ്ചായത്തുകൾക്ക് ഇളവ് ലഭിച്ചപ്പോൾ മഞ്ചേശ്വരം കടലോര മേഖലയിലെ മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തത് ഉൾപ്പെടാത്തത് പുന:പരിശോധിക്കണം. തൊട്ടടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന് ഇളവ് ലഭിച്ചപ്പോഴാണ് സമീപ പഞ്ചായത്തുകൾ പട്ടികക്ക് പുറത്തായത്. ഇത് …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ടിലെ ഹയർസെക്കൻഡറി അധ്യാപകൻ മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഹയർ സെക്കൻഡറി അധ്യാപകൻ മരിച്ചു. വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂളിലെ ജോഷി ജോസഫ് വെള്ളംകുന്നേൽ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൂന്നുമണിയോടെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും. ആദരാസൂചകമായി വെള്ളിയാഴ്ച സ്കൂളിന് അവധി നൽകി. ഭാര്യ:അനിത ജോഷി(മണിക്കൊമ്പിൽ ഇരിട്ടി ). മക്കൾ: കിരൺ ജോഷി (എഞ്ചിനീയറിംഗ് …

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; മൂന്നുപേർ മരിച്ചു, തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം പേർക്ക് പരിക്ക്, എട്ടുപേരുടെ നില ഗുരുതരം, സംഭവം കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഘോഷയാത്ര …

റീന കൊലക്കേസില്‍ പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: റീന കൊലക്കേസില്‍ പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. 2 ലക്ഷം രൂപ പിഴയും കൊടുക്കണം. ഇത് സാക്ഷികളായ മക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവ്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി പി ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്.2014 ഡിസംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.പൂഴിക്കുന്ന് സ്വദേശിയായ റീനയെ മക്കളുടെ മുന്നിലിട്ടാണ് മനോജ് കൊലപ്പെടുത്തിയത്.സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.മനോജ് ആദ്യം ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ റീനയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി.ഇതോടെ പുറത്തേക്കോടിയ റീനയുടെ …

ബന്ദിപ്പൂരിനടുത്ത് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു

മൈസൂരു: വയനാടിനോടു ചേര്‍ന്നുള്ള ബന്ദിപ്പുര്‍ കടുവാ സങ്കേതത്തിനു സമീപത്തെ കര്‍ണാടക ഗ്രാമത്തില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. എച്ച്ഡി കോട്ട സര്‍ഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗദ്ദള്ള സ്വദേശി ഹുച്ചനായകയുടെ മകന്‍ അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്. ആറുമണിയോടെ കൃഷിയ്ക്ക് വെള്ളം നനയ്ക്കാനായി പോയപ്പോഴാണ് കാട്ടാന ആക്രമിച്ചുകൊന്നത്. വനാതിര്‍ത്തിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ കൊന്നത്. മൂന്ന് ആനകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്ന് മാത്രമാണ് ആക്രമിച്ചതെന്ന് വനം ഉദ്യോഗസ്ഥര്‍ …

ന്യൂജേഴ്സി അസംബ്ലിയിലെ ആദ്യ സിഖ് അംഗം ബല്‍വീര്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

-പി പി ചെറിയാന്‍ ട്രെന്റണ്‍, ന്യൂജേഴ്സി: 20 വര്‍ഷത്തിലേറെയായി പബ്ലിക് സ്‌കൂള്‍ അധ്യാപകനും മുന്‍ ബര്‍ലിംഗ്ടണ്‍ കൗണ്ടി കമ്മീഷണറുമായ ബല്‍വീര്‍ സിംഗ് (40)ന്യൂജേഴ്സി ജനറല്‍ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സിഖ് നിയമനിര്‍മ്മാതാവാണ്.ബര്‍ലിംഗ്ടണ്‍ കൗണ്ടിയിലെ ഏഴാമത്തെ നിയമസഭാ ജില്ലയെ അദ്ദേഹം പ്രതിനിധീകരിക്കും. അസംബ്ലി സ്പീക്കര്‍ ക്രെയ്ഗ് ജെ. കഫ്‌ലിന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ഡെമോക്രാറ്റായ സിംഗ് വിദ്യാഭ്യാസം, സാമ്പത്തിക അവസരം, സേവനങ്ങളിലേക്കുള്ള തുല്യമായ പ്രവേശനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ‘ബര്‍ലിംഗ്ടണ്‍ കൗണ്ടിയിലും ന്യൂജേഴ്സിയിലുടനീളമുള്ള ദൈനംദിന ജനങ്ങളുടെ …

കൂലി നല്‍കാത്തതിന് ചീത്ത വിളിച്ചു; സഹതൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ശ്രമം, പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കണ്ണൂര്‍: കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ചീത്ത വിളിച്ച വിരോധത്തില്‍ സഹതൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ശ്രമം. അഴീക്കോട്, മീന്‍കുന്ന്, അയനിവയല്‍, പോത്തോടി ഹൗസിലെ വിനോദ് കുമാര്‍ (60) ആണ് വധശ്രമത്തിനു ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കോളിയാട്ട് പുതിയ പുരയില്‍ അബ്ദുല്‍ ജബ്ബാറി(64)നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ കൂടെ വിനോദ് കുമാര്‍ മരം മുറിക്കുന്ന ജോലി ചെയ്തിരുന്നു. ഇതിന്റെ കൂലി നല്‍കാന്‍ അബ്ദുല്‍ ജബ്ബാര്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ വിനോദ് …

യുവതിയില്‍ നിന്നു 3.73 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 3,73,500 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പാലക്കാട്, കൊല്ലങ്കോട് സ്വദേശി ചേനപ്പന്‍ തോട്ടം മണികണ്ഠ(42)നാണ് അറസ്റ്റിലായത്. കൊളവല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുമിത്ത് കുമാറും സംഘവും ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. യുവതി പരാതി നല്‍കിയതോടെ ഇയാള്‍ നാട്ടില്‍ നിന്നു മുങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമാനരീതിയില്‍ ഇയാള്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തതായി …